Connect with us

ഇന്നും അഭിമാനത്തോടെ ഓർക്കുന്ന മൂഹൂർത്തമാണത്; മറക്കാൻ‌ പറ്റാത്ത ഓർമയെ കുറിച്ച് ജ​ഗദീഷ്

Actor

ഇന്നും അഭിമാനത്തോടെ ഓർക്കുന്ന മൂഹൂർത്തമാണത്; മറക്കാൻ‌ പറ്റാത്ത ഓർമയെ കുറിച്ച് ജ​ഗദീഷ്

ഇന്നും അഭിമാനത്തോടെ ഓർക്കുന്ന മൂഹൂർത്തമാണത്; മറക്കാൻ‌ പറ്റാത്ത ഓർമയെ കുറിച്ച് ജ​ഗദീഷ്

മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ, സംവിധാനം തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട് ജഗദീഷ്. ഓഫ് സ്‌ക്രീനിൽ നല്ലൊരു അധ്യാപകൻ കൂടിയാണ് ജഗദീഷ്.

അവതാരകൻ എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള ജഗദീഷ് രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. കോമഡിയാണ് ജഗദീഷിനെ താരമാക്കുന്നതെങ്കിലും നായകനായും വില്ലനായുമെല്ലാം കയ്യടി നേടിയിട്ടുണ്ട് ജഗദീഷ്. ഇപ്പോൾ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടൻ.

ഇപ്പോഴിതാ തന്റെ കരിയറിൽ ഇന്നും ഓർത്തിരിക്കുന്ന, തനിക്കേറെ പ്രിയപ്പെട്ട ഓർമ്മയെ കുറിച്ച് പറയുകയാണ് നടൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

ഓർമയിലുള്ള ഒരു സീൻ ഉണ്ട്. രമ അന്ന് വിഴിഞ്ഞം പ്രൈമറി ഹെൽത് സെന്റററിൽ ഡോക്ടർ. രമയെ അവിടെ വിട്ടിട്ടു തിരികെ വരുമ്പോൾ മതിലിൽ ഓടരുതമ്മാവാ ആളറിയാം സിനിമയുടെ വലിയ പോസ്റ്റർ. തുല്യ പ്രാധാന്യത്തോടെ എന്റെയും ശ്രീനിവാസന്റെയും മുകേഷിന്റെയും ചിത്രങ്ങൾ. സ്‌കൂട്ടർ നിർത്തി കുറേ നേരം നോക്കി നിന്നു.

പണ്ട് വെള്ളിയാഴ്ച വൈകീട്ട് പച്ചക്കറി വാങ്ങാൻ ചാല മാർക്കറ്റിലേക്ക് പോകും. തിരിച്ചു വരുന്ന വഴി ശക്തി തിയേറ്ററിൽ കയറി പോസ്റ്ററുകൾ കാണും. അതുകഴിഞ്ഞ് ശ്രീ കുമാർ തിയേറ്റർ. പിന്നെ, ന്യൂ തിയേറ്ററിൽ. അവിടുന്ന് അജന്തയിലേക്ക്. നോട്ടീസ് ഉണ്ടെങ്കിൽ അതും എടുക്കും. പോസ്റ്ററുകൾ നടന്നു കണ്ട എന്റെ മുഖം ഇതാ പോസ്റ്ററിൽ. ഇന്നും അഭിമാനത്തോടെ ഓർക്കുന്ന മൂഹൂർത്തമാണത് എന്നാണ് ജഗദീഷ് പറയുന്നത്.

അതേസമയം, മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെയാണ് ജ​ഗദീഷ് സിനിമയ്ക്ക് മുന്നിലെത്തുന്നത്. 1984ൽ ആയിരുന്നു ഈ ചിത്രം പുറത്തെത്തിയത്. പിന്നീട് സിനിമയിൽ അഭിനേതാവ് ആയി മാത്രമല്ല, തിരക്കഥാകൃത്തായും ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയും ഗായകനായും ജഗദീഷ് എത്തിയിട്ടുണ്ട്.

Continue Reading
You may also like...

More in Actor

Trending