Movies
കിഷ്കിന്ധാ കാണ്ഡം കണ്ട് മകൾ പറഞ്ഞ ആ വാക്കുകൾ എനിക്ക് വലിയ ആത്മവിശ്വാസമായിരുന്നു; ജഗദീഷ്
കിഷ്കിന്ധാ കാണ്ഡം കണ്ട് മകൾ പറഞ്ഞ ആ വാക്കുകൾ എനിക്ക് വലിയ ആത്മവിശ്വാസമായിരുന്നു; ജഗദീഷ്
ടൊവിനോയുടെ എ ആർ എമ്മിനും പെപ്പെയുടെ കൊണ്ടലിനുമൊപ്പം ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ആസിഫ് അലി ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. മികച്ച പ്രക്ഷേക പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. ഇതിനോടകം തന്നെ നിരവധി പേരാണ് ചിത്രത്തെയും താരങ്ങളെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നത്.
എന്നാൽ ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് ജഗദീഷ് പറഞ്ഞ വാക്കകളാണ് വൈറലായി മാറുന്നത്. ഈ സിനിമയെ മൈൻഡ് ട്രാവൽ എന്ന ഴോണറിലാണ് ഞാൻ കാണുന്നത്. ‘എന്റെ മകൾ സൈക്യാട്രിസ്റ്റാണ്. സിനിമയുടെ ട്രെയ്‌ലർ കണ്ടപ്പോൾ ചില കാര്യങ്ങൾ ഇങ്ങനെയാണോ സംഭവിക്കുന്നത് എന്ന് അവൾ ചോദിച്ചു.
അതൊന്നും പറയാനാകില്ല എന്ന് ഞാൻ പറഞ്ഞു. ഈ സിനിമ ആദ്യ ദിവസം തന്നെ കണ്ടാൽ കൊള്ളാമെന്ന് ഉണ്ടെന്ന് അവൾ പറഞ്ഞു. അതെനിക്ക് വലിയ ആത്മവിശ്വാസം നൽകി. ഇതൊരു മൈൻഡ് ട്രാവൽ സിനിമയാണെന്ന് ഞാൻ അവളോട് പറഞ്ഞു. സൈക്ക്യാട്രിസ്റ്റ് എന്ന നിലയിൽ കൂടി ചിത്രത്തെ കാണാനും ഞാൻ അവളോട് പറഞ്ഞു എന്നും ജഗദീഷ് പറഞ്ഞു.
അതേസമയം, ചിത്രത്തെ പ്രശംസിച്ച് ദേശീയ പുരസ്‌കാര ജേതാവ് സംവിധായകൻ ആനന്ദ് ഏകർഷിയും സത്യൻ അന്തിക്കാടുമെല്ലാം രംഗത്തെത്തിയിരുന്നു. അതേസമയം, എട്ട് ദിവസം കൊണ്ട് എഴുതി പൂർത്തിയാക്കിയ ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡമെന്ന് സംവിധായകൻ ദിൻജിത്ത് അയ്യത്താൻ പറഞ്ഞിരുന്നു.
ചിത്രത്തിന് ഈ പേര് നൽകിയത് കൊണ്ട് രാമായണവുമായി സിനിമയ്ക്ക് ബന്ധമൊന്നുമില്ലെന്നും ശ്രീരാമൻറെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഘട്ടങ്ങളിൽ ഒന്നാണ് ‘കിഷ്‌കിന്ധാ കാണ്ഡ’മെന്നും അദ്ദഹേം പറഞ്ഞു. എട്ട് ദിവസം കൊണ്ട് എഴുതി പൂർത്തിയാക്കിയ വളരെ കോംപ്ലിക്കേറ്റഡ് ആയുള്ള തിരക്കഥയാണ് ഈ ചിത്രം.
ആസിഫ് അലിയോട് കഥ പറഞ്ഞ് ഇഷ്‌ടപ്പെട്ടതോടെ വളരെ പെട്ടെന്ന് തന്നെ പ്രൊഡക്ഷൻറെ കാര്യങ്ങളെല്ലാം സംഭവിച്ചു. ഗുഡ് വിൽ എൻറർടെയിൻമെൻറ്‌സ് ചിത്രം ഏറ്റെടുത്തതോടെ പിന്നീട് പ്രോജക്‌ടിൻറെ കാര്യങ്ങളെല്ലാം സുഗമമായി നടന്നുവെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ആസിഫ് അലി, അപർണ്ണ ബാലമുരളി, ജഗദീഷ്, വിജയരാഘവൻ, അശോകൻ, മേജർ രവി, വൈഷ്‌ണവി രാജ്, നിഷാൻ, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, നിഴൽകൾ രവി, മാസ്‌റ്റർ ആരവ്, ബിലാസ് ചന്ദ്രഹാസൻ, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
ഗുഡ്‌വിൽ എൻറർടെയിൻമെൻറിൻറെ ബാനറിൽ ജോബി ജോർജ്ജ് ആണ് ചിത്രത്തിൻറെ നിർമാണം. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്. സൂരജ് ഇ എസ് ചിത്രസംയോജനവും നിർവഹിച്ചു.
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – ബോബി സത്യശീലൻ, കലാസംവിധാനം – സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – റഷീദ് അഹമ്മദ്, സൗണ്ട് മിക്‌സ് – വിഷ്‌ണു സുജാതൻ, ഓഡിയോഗ്രഫി – രെൻജു രാജ് മാത്യു, പ്രോജക്‌ട് ഡിസൈൻ – കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ് മേനോൻ, വിതരണം – എൻറർറ്റെയിൻമെൻറ്‌സ്, ഡിജിറ്റൽ മാർക്കറ്റിംഗ് – പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ – ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകർ.