Connect with us

കാസ്റ്റിങ് കൗച്ച് ഉണ്ട്, ഇരയുടെ പേര് ഒഴിവാക്കാം, വേട്ടക്കാരുടെ പേര് ഒഴിവാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല; അമ്മയിലെ ആർക്കെങ്കിലുമെതിരെ പരാതി വന്നിട്ടുണ്ടെങ്കിൽ അവർ അഗ്നിശുദ്ധി തെളിയിക്കട്ടെ; ജ​ഗദീഷ്

Actor

കാസ്റ്റിങ് കൗച്ച് ഉണ്ട്, ഇരയുടെ പേര് ഒഴിവാക്കാം, വേട്ടക്കാരുടെ പേര് ഒഴിവാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല; അമ്മയിലെ ആർക്കെങ്കിലുമെതിരെ പരാതി വന്നിട്ടുണ്ടെങ്കിൽ അവർ അഗ്നിശുദ്ധി തെളിയിക്കട്ടെ; ജ​ഗദീഷ്

കാസ്റ്റിങ് കൗച്ച് ഉണ്ട്, ഇരയുടെ പേര് ഒഴിവാക്കാം, വേട്ടക്കാരുടെ പേര് ഒഴിവാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല; അമ്മയിലെ ആർക്കെങ്കിലുമെതിരെ പരാതി വന്നിട്ടുണ്ടെങ്കിൽ അവർ അഗ്നിശുദ്ധി തെളിയിക്കട്ടെ; ജ​ഗദീഷ്

കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തെത്തിയത്. സിനിമ ലോകത്ത് വലിയ ചർച്ചകൾക്ക് ആണ് ഇത് തുടക്കമിട്ടത്. എന്നാൽ നിരവധി വിമർശനങ്ങളും വിവാദങ്ങളും വന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ജ​ഗദീഷ്.

ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് പുറത്തുവന്നതിൽ അമ്മയ്ക്കകത്തുള്ളവർ പോലും ഷോക്ക്ഡ് ആണ്. സിനിമയിൽ എക്സ്പ്ലോയറ്റേഷൻ നടക്കുന്നുണ്ട്. റിപ്പോർട്ടിലെ വിലയിരുത്തലുകളെ സാമാന്യവത്കരിക്കരുത്. വിജയിച്ച നടിയോ നടനോ വഴിവിട്ട പാതയിലൂടെ വന്നവരാണെന്നു ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞെങ്കിൽ വേദനയുണ്ടാക്കുന്നതാണ്.

റിപ്പോർട്ടിലെ ചില പേജുകൾ എന്തിന് ഒഴിവാക്കിയെന്ന വിശദീകരണം സർക്കാർ നൽകേണ്ടി വരും. ഇരയായവരുടെ പേര് ഒഴിവാക്കാം. വേട്ടക്കാരുടെ പേര് ഒഴിവാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോടതിയിൽ മുദ്രവച്ച കവറിൽ റിപ്പോർട്ടിന്റെ പൂർണരൂപത്തിൽ കൂടുതൽ വിവരങ്ങളുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കണം. അത്തരം പുഴു കുത്തുകൾ പുറത്തുകൊണ്ടുവരണം.

കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, ‌പേരുകൾ പുറത്തുവിടാൻ ഹൈക്കോടതി അനുവദിക്കുമെങ്കിൽ അതു നടക്കട്ടെ. കോടതി എന്തു തീരുമാനമെടുത്താലും പൂർണമായി സഹകരിക്കും. ഏതെങ്കിലും വ്യക്തികൾക്കെതിരെ കേസെടുക്കാൻ കോടതി പറഞ്ഞാൽ അവർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ അമ്മ തയാറാണ്. പവർ ഗ്രൂപ്പ് ഒരു ആലങ്കാരിക പദമാണ്. സ്വാധീനമുള്ള വ്യക്തികളെന്നാകും ഉദ്ദേശിച്ചത്.

പവർ ഗ്രൂപ്പിനെപ്പറ്റി കേട്ടിട്ടില്ല. സ്വാധീനമുള്ള വ്യക്തികളുടെ ആധിപത്യം എന്നാകും ഉദ്ദേശിച്ചത്. മാഫിയ ഉണ്ടെന്ന് കരുതുന്നില്ല. കാസ്റ്റിങ് കൗച്ച് ചിലർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവരത് പറയുമ്പോൾ അന്നു പറയാത്തതെന്താ എന്ന് ചോദിക്കാനാവില്ല. അവർക്ക് എപ്പോൾ വേണമെങ്കിലും പരാതി ഉന്നയിക്കാം. ഹേമ കമ്മിറ്റി അടിസ്ഥാനമാക്കി ഹൈക്കോടതി ഉചിതമായ തീരുമാനമെടുക്കും.

അതിനു ആവശ്യമായ എല്ലാ സഹായങ്ങളും നൽകും. അറിവുള്ള കാര്യങ്ങൾ മൊഴിയായി രേഖപ്പെടുത്താനും തയ്യാറാണ്. ഹേമ കമ്മിറ്റി രൂപംകൊണ്ടതോടെയാണ് പരാതികൾ പറയാൻ വേദിയൊരുങ്ങിയത്. സിനിമാമേഖലയിൽ വലിയ മാറ്റങ്ങൾ ഇക്കാലത്തുണ്ടായിട്ടുണ്ട്. അഞ്ചുകൊല്ലം മുൻപ് നടന്നാലും പത്തുകൊല്ലം മുൻപ് നടന്നാലും ലൈം ഗിക ചൂഷണത്തിനെതിരെ നടപടിയെടുക്കണം. അമ്മയിലെ ആർക്കെങ്കിലുമെതിരെ പരാതി വന്നിട്ടുണ്ടെങ്കിൽ അവർ അഗ്നിശുദ്ധി തെളിയിക്കട്ടെ എന്നും ജഗദീഷ് പറയുന്നു.

More in Actor

Trending