featured
ആ കളി വേദനിപ്പിച്ചു! ഇഷാനിയും ഹൻസുവുംചെയ്തത് ചതി..? ഒറ്റപ്പെട്ട് അഹാന…! പൊട്ടിക്കരഞ്ഞ് ദിയ!
ആ കളി വേദനിപ്പിച്ചു! ഇഷാനിയും ഹൻസുവുംചെയ്തത് ചതി..? ഒറ്റപ്പെട്ട് അഹാന…! പൊട്ടിക്കരഞ്ഞ് ദിയ!
സമൂഹ മാധ്യമങ്ങളിൽ പ്രിയതാരങ്ങളാണ് കൃഷ്ണകുമാറും മക്കളും. ദിയയുടെ വിവാഹമാണ് ഈ വീട്ടിൽ വരാനിരിക്കുന്ന ചടങ്ങ്. അഹാന, ഹൻസു, ഇഷാനിയൊക്കെ വിഡിയോയായി എത്താറുണ്ട്. ഇപ്പോഴിതാ ഹൂ നോസ് മി ബെറ്റർ വീഡിയോയാണ് ഇഷാനി പോസ്റ്റ് ചെയ്തത്.
ഇത്തവണ അമ്മ സിന്ധു കൃഷ്ണയായിരുന്നു മക്കളുടെ വീഡിയോ പകർത്തിയത്. ദിയ ബ്രൈഡൊക്കെയായി പോവാനൊരുങ്ങുകയല്ലേയെന്നും ഇനി ഇത് പോലെ ചെയ്യാനായില്ലെങ്കിലോയെന്ന് വിചാരിച്ചാണ് ഇപ്പോൾ എടുക്കുന്നതെന്നുമാണ് വീഡിയോ എടുക്കുമ്പോൾ ഇഷാനി പറഞ്ഞത്.
അതേസമയം ചില ചോദ്യങ്ങളിൽ അമ്മയായ സിന്ധു മറുപടി പറഞ്ഞെങ്കിലും ക്യാമറാമാൻ അവിടെ നിന്നാൽ മതി, ഉത്തരം പറയുന്നതൊന്നും എനിക്കിഷ്ടമല്ലെന്നായിരുന്നു ഇഷാനിയുടെ വാക്കുകൾ. തുടർന്നുള്ള കളിയിൽ അഞ്ച് ചോദ്യത്തിനാണ് ഓസി എന്ന് വിളിപ്പേരുള്ള ദിയ ശരിയുത്തരം പറഞ്ഞത്. എന്നാൽ അഹാനയും ഹൻസികയും ഒരേ പോയന്റായിരുന്നു നേടിയതോടെ കളി മാറി.
ഇതോടെ കുഴപ്പത്തിലായ ഇഷാനി വീണ്ടും ഗെയിം മാറ്റി. നിങ്ങളിലൊരാളെ തിരഞ്ഞെടുക്കാനായി ഒരു ചോദ്യം കൂടിയുണ്ടെന്ന് പറഞ്ഞ് ഇഷാനി പിന്നെയും ചോദ്യവുമായി എത്തി.
എന്നാൽ അതിന് ശരിയുത്തരം പറഞ്ഞത് ഹൻസികയായിരുന്നു. ഇതോടെ വേദനയിലായി അഹാന. നിങ്ങൾ രണ്ടാളും നല്ല കൂട്ടാണെന്ന് അറിയാവുന്നതാണന്നായിരുന്നു പിന്നീട് ദിയയും അഹാനയും പറഞ്ഞത്.