News
പൊന്നിയിന്‍ സെല്‍വന്‍ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ അംഗീകരിക്കാത്ത കാരണം ഇത്!; കാര്‍ത്തി
പൊന്നിയിന്‍ സെല്‍വന്‍ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ അംഗീകരിക്കാത്ത കാരണം ഇത്!; കാര്‍ത്തി
മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രങ്ങളിലൊന്നാണ് പൊന്നിയിന്‍ സെല്‍വന്‍. ആദ്യ ഭാഗം 2022 സെപ്റ്റംബര്‍ 30 നാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ രണ്ടാം ഭാഗത്തിനായുള്ള കടുത്ത കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഒന്നാം ഭാഗം ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയിട്ടും ഉത്തരേന്ത്യയില്‍ മാത്രം അത്ര സ്വീകരിക്കപ്പെട്ടില്ല.
ഇപ്പോഴിതാ പൊന്നിയിന്‍ സെല്‍വന്‍ പാര്‍ട്ട് 1 എന്തുകൊണ്ട് ഉത്തരേന്ത്യയിലെ പ്രേക്ഷകര്‍ സ്വീകരിച്ചില്ലെന്ന വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ കാര്‍ത്തി. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്ക് കഥ മനസ്സിലാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്.
നിരവധി കഥാപാത്രങ്ങളുടെ പേരുകളുള്ള ഒരു നോവല്‍ വായിക്കുന്നു എന്ന് കരുതുക. പത്താം പേജില്‍ എത്തുമ്പോള്‍ അവയില്‍ ചില പേരുകള്‍ നിങ്ങള്‍ മറന്നു പോയോക്കാം. പിഎസ് 1ന്റെ കാര്യത്തിലും ഇത്തരത്തില്‍ സംഭവിച്ചിരിക്കാം’ എന്നും കാര്‍ത്തി പറഞ്ഞു. എന്നാല്‍ പിഎസ് 1 ഒടിടിയില്‍ റിലീസ് ചെയ്ത ശേഷം നല്ല അഭിപ്രായം ലഭിച്ചെന്ന് കാര്‍ത്തി പറഞ്ഞു.
‘ഒടിടിയില് ചിത്രം കണ്ട ശേഷം അത് നല്ലതായി എടുത്തിട്ടുണ്ടെന്ന് പലരും പറഞ്ഞു. അതിനാല്‍ പൊന്നിയിന്‍ സെല്‍വന്‍ 2 റിലീസ് ചെയ്യുമ്പോള്‍ മികച്ച രീതിയിലുള്ള പ്രതികരണം ഉത്തരേന്ത്യയില്‍ ലഭിക്കും’ എന്നും അദ്ദേഹം വ്യക്തമാക്കി. വന്തിയതേവന്‍ എന്ന കഥാപാത്രത്തെയാണ് പൊന്നിയിന്‍ സെല്‍വനില്‍ കാര്‍ത്തി അവതരിപ്പിക്കുന്നത്. ഇഷ്ടപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ താന്‍ അങ്ങേയറ്റം ഭാഗ്യവാനാണെന്നും കാര്‍ത്തി പറഞ്ഞു.
