ഗോമതി പ്രിയ തിരിച്ചു വരുന്നോ.? നിർമാതാവിന്റെ കള്ളം പൊളിഞ്ഞു; സത്യങ്ങൾ പുറത്ത്……
By
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന് കാരണം ആകട്ടെ പരമ്പരയിലെ ജോഡികൾ തന്നെയാണ്. സച്ചിയായി എത്തിയ അരുൺ ഒളിമ്പ്യനും രേവതിയായി എത്തിയ ഗോമതി പ്രിയയും തമ്മിലുള്ള ജോഡി ആരാധകർ നിമിഷനേരം കൊണ്ടാണ് ഏറ്റെടുത്തത്. റിയലിസ്റ്റിക് ആയിട്ടുള്ള അവരുടെ അഭിനയം തന്നെയാണ് ആരാധകരെ ഈ പരമ്പരയ്ക്ക് മുന്നിൽ പിടിച്ചിരുത്തിയത്.
എന്നാൽ ആരാധകരെ ഏറെ വേദനിപ്പിച്ച വാർത്തകളാണ് കഴിഞ്ഞ ആഴ്ചകളിലെല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. രേവതിയായി പ്രേക്ഷകരുടെ മുന്നിലെത്തിയ ഗോമതിപ്രിയ പരമ്പരയിൽ നിന്നും പിന്മാറിയെന്നത് ആരാധകർക്ക് ഒരിക്കലും ഉൾക്കൊള്ളാനാകാത്ത വാർത്തയായിരുന്നു.
പിന്നീടങ്ങോട്ട് വേദനകൾ പങ്കുവെച്ചുള്ള ആരാധകരുടെ കമന്റുകളും പോസ്റ്റുകളുമായിരുന്നു നിറയെ. രേവതി സച്ചി ജോഡികൾ ഒരുമിച്ചുള്ള വിഡിയോയോകൾ ഷെയർ ചെയ്യുകയും രേവതിയായി മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയില്ല, ചേച്ചി പോകരുത്, ഗോമതിപ്രിയ ഇല്ലെങ്കിൽ ഇനി മുതൽ ചെമ്പനീർ പൂവ് കാണില്ല എന്ന് തുടങ്ങിയ കമ്മന്റുകളുടെയും പ്രവാഹമാണ്.
ഗോമതിപ്രിയ പിന്മാറിയ ആഴ്ചയിൽ 14 . 8 എന്ന റേറ്റിങ് പിന്തുടർന്ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ഒന്നാം സ്ഥാനം സ്ഥാനം കരസ്ഥമാക്കിയിരുന്നു ചെമ്പനീർ പൂവ്. എന്നാൽ രണ്ടാം ആഴ്ചയിൽ ഒന്നാം സ്ഥാനത്ത് തന്നെ പരമ്പര എത്തിയെങ്കിലും 14 . 3 എന്ന റേറ്റിങ്ങിലേയ്ക്ക് പരമ്പര ഇടിക്കുകയായിരുന്നു.
ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. റെബേക്ക സന്തോഷ് രേവതിയായി നിറഞ്ഞഭിനയിച്ച ഈ ആഴ്ചയിൽ വൻ കുതിച്ചുചാട്ടമാണ് പരമ്പരയുടെ റേറ്റിങ്ങിൽ വന്നിരിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സീരിയൽ നടനും പരമ്പരയുടെ നിർമാതാവുമായ dr ഷാജുവാണ് 41 ആഴ്ചയിലെ ചെമ്പനീർ പൂവിന്റെ റേറ്റിങ് ചിത്രം പങ്കുവെച്ചത്. 15 ലധികം റേറ്റിങ് ആണെന്നായിരുന്നു പോസ്റ്ററിൽ വെളുപ്പെടുത്തിയത്. എല്ലാം ആത്മവിശ്വാസത്തോടെയാണ് തുടങ്ങുന്നതെന്നും കുറിച്ചിട്ടുണ്ട്.
അതേസമയം നിരവധി പേരാണ് ഗോമതിപ്രിയയെ തിരിച്ചുകൊണ്ട് വരണം എന്നാവശ്യപ്പെട്ട് പോസ്റ്റിനു താഴെ കമ്മന്റുകളുമായി എത്തുന്നത്. മാത്രമല്ല നമ്മുടെ ജിപി ഉണ്ടായിരുന്നപ്പോൾ 15 ൽ കൂടുതൽ ടിആർപി റേറ്റിങ് ഉണ്ടായിരുന്നു. അന്നൊന്നും ഇത്തരത്തിൽ പോസ്റ്റും സ്റ്റോറിയും ഇട്ട് കണ്ടില്ലല്ലോ എന്നും ഈ കോൺഫിഡൻസ് തന്ന ഞങ്ങളെ തഴഞ്ഞ് എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം എന്നൊക്കെയുള്ള കമ്മന്റുകളാണ് ആരാധകരിൽ നിന്നും വരുന്നത്.
അതേസമയം 15 അല്ല 14 . 9 റേറ്റിങ് മാത്രമാണ് ഉള്ളത്. താങ്കളുടെ അഭിനയം കണ്ട് ഇഷ്ട്ടപ്പെട്ടവരാണ് ഞങ്ങളെല്ലാവരും. എന്നാൽ ഗോമതിപ്രിയയെ പുറത്താക്കിയുള്ള നിങ്ങളുടെ തീരുമാനവും, ഇപ്പോഴത്തെ പോസ്റ്റുമെല്ലാം നിങ്ങളിൽ നിന്നും ഒട്ടും പ്രതീക്ഷിച്ചില്ല എന്നതടക്കമുള്ള കമന്റുകളും വരുന്നുണ്ട്.
അതേസമയം ചെമ്പനീർപൂവ് നായകൻ അരുൺ ഒളിമ്പ്യൻ ഷെയർ ചെയ്ത റേറ്റിങ് റിപ്പോർട്ടും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. അതിൽ 14 . 9 എന്ന റേറ്റിങ് ആൺ പരമ്പര നേടിയിരിക്കുന്നത്. ഗോമതി പ്രിയയുടെ പിന്മാറ്റം ഇപ്പോൾ സോഷ്യൽ മീഡിയയിലെല്ലാം ചർച്ചയായി മാറുന്ന ഈ സാഹചര്യത്തിലാണ് റേറ്റിങ് റിപ്പോർട്ട് പുറത്തുവന്നത്.
ഗോമതിപ്രിയ പിന്മാറിയ ആഴ്ചയിൽ 14 . 8 എന്ന റേറ്റിങ് പിന്തുടർന്ന് ചെമ്പനീർ പൂവ് ഏഷ്യാനെറ്റിലെ പരമ്പരകളിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. എന്നാൽ രണ്ടാം ആഴ്ചയിൽ ഒന്നാം സ്ഥാനത്ത് തന്നെ പരമ്പര എത്തിയിരുന്നു. പക്ഷെ 14 . 3 എന്ന റേറ്റിങ്ങിലേയ്ക്ക് പരമ്പര ഇടിയുകയായിരുന്നു. അതേസമയം ഏഷ്യാനെറ്റിന്റെ ഭാഗത്തുനിന്നും 16 . 1 എന്ന റേറ്റിങ് കരസ്ഥമാക്കിയെന്ന് പറഞ്ഞും ചിത്രങ്ങൾ പങ്കുവെച്ചു.
എന്നാൽ റേറ്റിങ്ങിന്റെ വിശ്വാസ്യതയെ തന്നെ ഇല്ലാതാക്കുന്ന നീക്കങ്ങളാണ് സീരിയലിന്റെയും ചാനലിന്റെയും ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. അതേസമയം പുതിയ റേറ്റിങ് പോസ്റ്റുകൾക്ക് താഴെ കാശ് കൊടുത്ത് റേറ്റിങ് നേടി എന്ന് തുടങ്ങുന്ന കമ്മന്റുകളാണ് വരുന്നത്. ഒരു സീരിയലിന് ഒരു ദിവസം പല റേറ്റിങ്. കൊല്ലം നന്നായിട്ടുണ്ട്. ചിരി വരുന്നു. ഏതെങ്കിലും ഒന്നുറപ്പിക്കൂ.
ഇരു കയ്യും നീട്ടി പരമ്പരയെ സ്വീകരിച്ച ദിവസങ്ങൾ ഉണ്ടായിരുന്നു. സച്ചിയായി അരുൺ ചേട്ടനും രേവതിയായി പ്രിയ ചേച്ചിയും ആയിരുന്നു അന്ന്. ഇപ്പോൾ ഇതിന്റെ കഥ പോകുന്നത് ചേച്ചിയും അനിയനും തമ്മിലുള്ള കഥയാണ്. അത് ഇരു കാലുകളും കൊണ്ട് തട്ടി ഒഴിവാക്കുന്നു എന്ന് തുടങ്ങി നിരവധി കമ്മന്റുകളാണ് വരുന്നത്.
നിറത്തെയും സൗന്ദര്യത്തേക്കാളും ഉപരി ഗോമതിപ്രിയ എന്ന നടിയുടെ അഭിനയവും കഴിവും തന്നെയാണ് രേവതി എന്ന വേഷത്തിന് മിനിസ്‌ക്രീനിൽ ഇത്രത്തോളം സ്വീകാര്യത ലഭിക്കാൻ കാരണം. ആര് കണ്ടാലും സാധാരണക്കാരിയായി തോന്നിക്കുന്ന രേവതിയെ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. വളരെ വിജയകരമായി മുന്നോട്ട് പോകുന്ന സമയത്തായിരുന്ന രേവതിയുടെ ഈ പിൻവാങ്ങൽ.