Connect with us

ആരാധകരെ ശ്രദ്ധിക്കുവിൻ, അവഞ്ചേഴ്സിലേക്ക് തിരിച്ചെത്തി ‘അയൺമാൻ’; ഇനി ഡോക്ടർ ഡൂം ; വമ്പൻ തിരിച്ചുവരവുമായി റോബർട്ട് ഡൗണി ജൂനിയർ

Actor

ആരാധകരെ ശ്രദ്ധിക്കുവിൻ, അവഞ്ചേഴ്സിലേക്ക് തിരിച്ചെത്തി ‘അയൺമാൻ’; ഇനി ഡോക്ടർ ഡൂം ; വമ്പൻ തിരിച്ചുവരവുമായി റോബർട്ട് ഡൗണി ജൂനിയർ

ആരാധകരെ ശ്രദ്ധിക്കുവിൻ, അവഞ്ചേഴ്സിലേക്ക് തിരിച്ചെത്തി ‘അയൺമാൻ’; ഇനി ഡോക്ടർ ഡൂം ; വമ്പൻ തിരിച്ചുവരവുമായി റോബർട്ട് ഡൗണി ജൂനിയർ

ഇന്ത്യൻ സിനിമ ആസ്വാദകർക്ക് പ്രത്യേകിച്ച് മാർവൽ സിനിമാറ്റിക് യൂണിവേഴ്സിനെ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ടതും ഒരിക്കലും മറക്കാനാവാത്തതുമായ കഥാപാത്രമാണ് അയേൺമാൻ. അവഞ്ചേഴ്സ് Endgame അവസാനിച്ചപ്പോൾ എല്ലാ പ്രേക്ഷകരെയും വേദനയിലാഴ്ത്തിയായിരുന്നു അയൺമാൻ ഇല്ലാതായത്. എന്നാൽ ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം റോബർട്ട് ഡൗണി ജൂനിയർ അനശ്വരമാക്കിയ ടോണി സ്റ്റാർക്ക് എന്ന കഥാപാത്രത്തെ സ്നേഹിക്കുന്ന ആരാധകർക്ക് ഏറ്റവും സന്തോഷം ലഭിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്.

മാർവൽ സ്റ്റുഡിയോസിലേക്ക് റോബർട്ട് ഡൗണി ജൂനിയർ തിരിച്ചുവരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് മാർവൽ സിനിമാറ്റിക് യൂണിവേഴ്സ്. ഈ വിവരം മാർവൽ സ്റ്റുഡിയോസ് ഹെഡ് കെവിൻ ഫീജെയാണ് അറിയിച്ചത്. മാത്രമല്ല “New mask, same task” എന്ന അടിക്കുറിപ്പോടെ റോബർട്ട് ഡൗണി ജൂനിയർ ഇൻസ്റ്റഗ്രാമിൽ ഇക്കാര്യം അറിയിക്കുകയും ചെയ്തു. അവഞ്ചേഴ്സ് ഡൂംസ്ഡേ (Avengers Doomsday) എന്ന പുതിയ ചിത്രത്തിൽ ഡോ. ഡൂം എന്ന കഥാപാത്രവുമായാണ് മാർവൽ സ്റ്റുഡിയോസിലേക്ക് ഈ നടൻ തിരിച്ചെത്തുന്നത്.

അതേസമയം ഫെന്റാസ്റ്റിക് ഫോറിലെ വില്ലൻ കഥാപാത്രമാണ് ഡോ. ഡൂം. 2026 മെയ് മാസത്തിലാണ് അവഞ്ചേഴ്സ് ഡൂംസ്ഡേ റിലീസ് ചെയ്യുക. അവഞ്ചേഴ്സ് സീരീസുകളുടെ സംവിധായകരായ റസ്സോ ബ്രദേഴ്സും മാർവൽ സ്റ്റുഡിയോസിലേക്ക് ഇതിലൂടെ തിരിച്ചുവരികയാണെന്ന പ്രത്യേകതയുമുണ്ട്. ഇതിനൊപ്പം തന്നെ ‘Avengers Secret Wars’ എന്ന ചിത്രവും മാർവൽ സ്റ്റുഡിയോസ് പ്രഖ്യാപിച്ചിട്ടുണ്ട്. 2027 മെയ് മാസത്തിലായിരിക്കും ഇതിന്റെ റിലീസെന്നാണ് വിവരം.

Continue Reading
You may also like...

More in Actor

Trending