Connect with us

പണത്തിന് വേണ്ടി അഭിനേതാവായി; ദിലീഷ് പോത്തന്റെ തുറന്ന് പറച്ചില്‍

Malayalam Breaking News

പണത്തിന് വേണ്ടി അഭിനേതാവായി; ദിലീഷ് പോത്തന്റെ തുറന്ന് പറച്ചില്‍

പണത്തിന് വേണ്ടി അഭിനേതാവായി; ദിലീഷ് പോത്തന്റെ തുറന്ന് പറച്ചില്‍

VIDHYA

സംവിധായകനായി മലയാള ചലച്ചിത്ര ലോകത്തെത്തിയ ദിലീഷ് പോത്തന്‍ പിന്നീട് നടനായും ഇപ്പോള്‍ നിര്‍മ്മാതാവായും മാറിക്കഴിഞ്ഞു. വളരെ നാളത്തെ അടക്കാനാകാത്ത ആഗ്രഹത്തിന്റെ പുറത്താണ് ദിലീഷ് പോത്തന്‍ സംവിധാനരംഗത്ത് എത്തിയത്. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്ന് നാടകത്തില്‍ എം.എയും എം.ജി സര്‍വ്വകലാശാലയില്‍ നിന്ന് എം.ഫില്ലും സ്വന്തമാക്കിയ ദിലീഷ് പോത്തന്‍ അപ്രതീക്ഷിതമായാണ് ചലച്ചിത്ര ലോകത്ത് എത്തിപ്പെട്ടത്. കാശ് കിട്ടുന്നത് കൊണ്ട് മാത്രം സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ ആളാണ് താനെന്നാണ് ദിലീഷിന്റെ പക്ഷം. അസോസിയേറ്റ് സംവിധായകനെക്കാള്‍ പ്രതിഫലം അഭിനയിച്ചാല്‍ കിട്ടുമെന്നതാണ് തന്നെ അഭിനയരംഗത്തെത്തിച്ചത്. സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലൂടെ ആഷിഖ് അബുവാണ് തന്നെ നടനാക്കിയത്.പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തു.

എന്നാല്‍ അന്നൊന്നും അബിനയത്തെ ഗൗരവത്തില്‍ കണ്ടിരുന്നില്ലെന്നും ഈ അടുത്ത കാലത്താണ് അങ്ങനെ കണ്ടുതുടങ്ങിയതെന്നും ദിലീഷ് പോത്തന്‍ പറയുന്നു. ഒരു പ്രമുഖ ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. അഭിനയിച്ച ചിത്രങ്ങളെല്ലാം സ്‌ക്രീനില്‍ കാണുമ്പോള്‍ ശരിയായില്ലെന്ന് മാത്രമേ തോന്നാറുള്ളൂ. ആളുകള്‍ വാനോളം പുകഴ്ത്തുമ്പോഴും തന്റെ അഭിനയത്തിന്റെ സ്റ്റാന്റേര്‍ഡ് എത്രയെന്ന് അറിയാമെന്നും ദിലീഷ് പോത്തന്‍ പറ്ഞു.

താരപദവിയോ താരപരിവേഷമോ താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ജീവിതത്തില്‍ സ്വാതന്ത്ര്യം കുറഞ്ഞതും സ്വകാര്യത നഷ്ടപ്പെട്ടതും മാത്രമാണ് തന്‍രെ പ്രശ്‌നം. തിരക്ക് കാരണം മാതാപിതാക്കളെ കാണാന്‍ പോലും പലപ്പോഴും കഴിയാറില്ല. കുടുംബസ,മേതം ഒത്തുകൂടുന്ന ചടങ്ങുകള്‍ പലതും നഷ്ടമാവുന്നു. ഈ വര്‍ഷം ജൂലൈ വരെ കമ്മിറ്റ് ചെയ്ത നാലഞ്ച് ചിത്രങ്ങള്‍ #ുണ്ട്. അതില്‍ കൂടെ അഭിനയിക്കും അതിന് ശേഷം പുതിയ ഒരു ചിത്രം സംവിധാനം ചെയ്യും. ആ ചിത്രത്തിന്റെ തിരക്കഥയുടെ പണികള്‍ ആരംഭിച്ചുകഴിഞ്ഞു. ശ്യാം പുഷ്‌കരനാണ് തിരക്കഥ ഒരുക്കുന്നത്. താരങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിത്രം 2020 ആദ്യം റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം.

എന്നാല്‍ അഥിനൊക്കെ മുന്‍പ് ഒരു ചിത്രം കൂടി നിര്‍മ്മിമ്മിക്കുമെന്നും ദിലീഷ് പോത്തന്‍ വ്യക്തമാക്കി. ആദ്യത്തെ നിര്‍മ്മാണ് സംരഭമായ കുമ്പളങ്ങി നൈറ്റ്‌സ് ജനം ഏറ്റെടുത്തത്തിലുള്ള സന്തോഷവും ദിലീഷ് പോത്തന്‍ പങ്കുവെച്ചു.സിനിമ നിര്‍മ്മിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ ഫഹദിനെയും നസ്രിയയെയും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനെയും ഒപ്പം കൂട്ടുകയായിരുന്നു.വര്‍ക്കിംഗ് ക്ലാസ്സ് ഹീറോ എന്ന ബാനറിലായിരുന്നു ഈ നാലുപേരും ചേര്‍ന്ന് കുമ്പളങ്ങി നൈറ്റ്‌സ് നിര്‍മ്മിച്ചത്. ആഷിഖ് അബുവിന്റെയും ദിലീഷിന്റെയും അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു കുമ്പളങ്ങി നൈറ്റ്‌സിന്‍രെ സംവിദായകന്‍ മധു സി നാരായണന്‍.

തന്‍രെ ആദ്യ സംവിധാന സംരഭമായ മഹേഷിന്‍രെ പ്രതികാരം നിര്‍മ്മിച്ചത് ആഷിഖ് അബുവായിരുന്നു. തനിക്ക് അന്ന് ആഷിഖില്‍ നിന്ന് ലഭിച്ച ഊര്‍ജ്ജം മധുവിനും നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ചിത്രം നിര്‍മ്മിച്ചതെന്നും ദിലീഷ് പറയുന്നു. കുമ്പളങ്ങിയിലെ എല്ലാ താരങ്ങളെയും തീരുമാനിച്ചെങ്കിലും ഷമ്മിയെ ആര് അവതരിപ്പിക്കുമെന്ന ചിന്തയിലിരിക്കുമ്പോഴാണ് ഫഹദിനോട് കഥ പരഞ്ഞത്. കഥ ഇഷ്ടപ്പെട്ട ഫഹദ് നിര്‍മ്മാതാവ് ആരാണെന്ന് തിരക്കുകയും താനും കൂടെ കൂടാമെന്ന് പറയുകയുമായിരുന്നുവെന്ന് ദിലീഷ് ഓര്‍ക്കുന്നു. അങ്ങനെയാണ് ഫഹദും നസ്രിയയും ചിത്രത്തിന്റെ നിര്‍മ്മാതാക്കളായി ഒപ്പം കൂടിയ്ത്. സിനിമയുടെ വിജയം ഉറപ്പായതിനാല്‍ നിര്‍മ്മാണസമയത്ത് ടെന്‍ഷന്‍ ഇല്ലായിരുന്നു. കുറച്ച് ദിവസം മാത്രമേ സെറ്റില്‍ പോയിരുന്നുള്ളൂ എങ്കിലും ചിത്രത്തില്‍ ചെറിയൊരു വേഷവും അബിനയിച്ചിട്ടുണ്ട് ദിലീഷ് പോത്തന്‍. നവാഗത സംവിധായകര്‍ക്ക് അവസരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ഇതേ ബാനറില്‍ പുതിയ സംവിധായകരുടെ ചിത്രങ്ങള്‍ ഇനിയും നിര്‍മ്മിക്കുമെന്നും ദിലീഷ് പോത്തന്‍ വ്യക്തമാക്കി.

interview with dileesh pothan

More in Malayalam Breaking News

Trending

Recent

To Top