Connect with us

ലോകത്തിന്റെ നിറുകയിൽ നിൽക്കുന്ന ആളിനൊപ്പമാണ് പ്രവർത്തിച്ചത് ! ഈ സിനിമ എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ നേട്ടം – ദി സൗണ്ട് സ്റ്റോറിയെ പറ്റി മനസ് തുറന്ന് ദിലീപ് കുറ്റിപ്പുറം

Interviews

ലോകത്തിന്റെ നിറുകയിൽ നിൽക്കുന്ന ആളിനൊപ്പമാണ് പ്രവർത്തിച്ചത് ! ഈ സിനിമ എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ നേട്ടം – ദി സൗണ്ട് സ്റ്റോറിയെ പറ്റി മനസ് തുറന്ന് ദിലീപ് കുറ്റിപ്പുറം

ലോകത്തിന്റെ നിറുകയിൽ നിൽക്കുന്ന ആളിനൊപ്പമാണ് പ്രവർത്തിച്ചത് ! ഈ സിനിമ എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ നേട്ടം – ദി സൗണ്ട് സ്റ്റോറിയെ പറ്റി മനസ് തുറന്ന് ദിലീപ് കുറ്റിപ്പുറം

മലയാള സിനിമയിൽ ചരിത്രം കുറിക്കാനുള്ള വരവാണ് ദി സൗണ്ട് സ്റ്റോറി. വിഷു ഇത്തവണ തൃശൂർ പൂരത്തിനൊപ്പം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് എല്ലാവരും. ഏപ്രിൽ അഞ്ചിന് ദി സൗണ്ട് സ്റ്റോറി തിയേറ്ററുകളിലേക്ക് എത്തുമ്പോൾ ഒട്ടേറെ പേരുടെ പ്രതീക്ഷയാണ് പൂവണിയുന്നത്. ഓസ്കാർ പുരസ്‌കാര ജേതാവ് റസൂൽ പൂക്കുട്ടി നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രസാദ് പ്രഭാകർ ആണ്. നിർമാണം രാജീവ് പനക്കൽ . ഒരു ശബ്ദ ലേഖകന്റെ യാത്രയിലൂടെ സഞ്ചരിക്കുന്ന ചിത്രം കുറെ തൃശൂർകാരുടെ കൂടെ ചിത്രമാണ്. പൂരം എന്നത് ലോകത്തിന്റെ തന്നെ നാനാ ഭാഗത്തു നിന്നും ആളുകൾ ഭാഗമാകുന്ന ഏറ്റവും വലിയ ഉത്സവം തന്നെയാണ്. എല്ലാക്കൊല്ലവും പൂരമുണ്ടല്ലോ എന്ന ആശ്വാസത്തിൽ അടുത്ത് കണ്ടു ആസ്വദിക്കാനുള്ള മോഹം പലരും ഉള്ളിൽ ഒതുക്കും. തൃശ്ശൂരിനടുത്ത് കുറ്റിപ്പുറം സ്വദേശി ആയിട്ടുപോലും പൂരം കാണാൻ സാധിക്കാതിരുന്ന ദിലീപ് എന്ന വ്യക്തി ഇനി അറിയപ്പെടുന്നത് പൂരമൊപ്പിയെടുത്ത സിനിമയിൽ അഭിനയിച്ച , ഓസ്കാർ സാധ്യത പട്ടികയിൽ വരെ എത്തിയ , റസൂൽ പൂക്കുട്ടിക്കൊപ്പം അഭിനയിച്ച വ്യക്തി എന്നായിട്ടാവും. ദി സൗണ്ട് സ്റ്റോറിൽ വേഷമിടാൻ കിട്ടിയ ഭാഗ്യത്തെ കുറിച്ച് പങ്കു വയ്ക്കുകയാണ് ദിലീപ് കുറ്റിപ്പുറം മെട്രോമാറ്റിനിയോട് ..

ദി സൗണ്ട് സ്റ്റോറിയെ കുറിച്ചുള്ള പ്രതീക്ഷകൾ ..

ഈ സിനിമ എനിക്കെന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ്. റസൂൽ സാറിനൊപ്പമൊക്കെ ജോലി ചെയ്യാൻ പറ്റിയത് വലിയ കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. ജോസ് എന്നൊരു കഥാപാത്രമാണ് ഞാൻ ചിത്രത്തിൽ . കഥാപാത്രത്തെ പറ്റി കൂടുതൽ പറയാൻ പറ്റില്ല . നല്ലൊരു കഥാപാത്രമാണ്. ജോയ് മാത്യു സാറിന്റെ കൂടെയുള്ള സീനുകളാണ് കൂടുതലും.

ദി സൗണ്ട് സ്റ്റോറിയിലേക്ക് എത്തിയത് …

ചിത്രത്തിന്റെ സംവിധായകൻ പ്രസാദ് പ്രഭാകർ സാറിനെ പരിചയമുണ്ടായിരുന്നു. ആദ്യം ഒരു ഡോക്യുമെന്ററി ചെയ്യുന്നുണ്ട് എന്ന് പറഞ്ഞാണ് വിളിച്ചത്. പിന്നീടാണ് അതൊരു സിനിമയെന്ന് മനസിലായത്. ആദ്യം സിനിമയായി , അഞ്ചു ഭാഷകളിലേക്ക് വന്നു . ഇത്രേം ഭാഷകളിൽ അഭിനയിക്കാൻ പറ്റുന്നുവെന്നു പറയുന്നത് ഭാഗ്യമായിട്ട് കരുതുന്നു . ഇനി പ്രേക്ഷകർ കാണട്ടെ . നല്ലൊരു ചിത്രമായിരിക്കും .കുടുംബ പ്രേക്ഷകർക്കും എല്ലാവര്ക്കും ഇഷ്ട്ടപെടുന്ന ഒരു നല്ല ചിത്രമായിരിക്കും .

ഓസ്കാർ പുരസ്‌കാര ജേതാവ് റസൂൽ പൂക്കുട്ടിയെ പറ്റി .
..
സത്യത്തിൽ അതെങ്ങനെ പറയണം എന്നുപോലുമെനിക്ക് അറിയില്ല. ചിലപ്പോൾ ഡയലോഗ് പോലും മറന്നു പോകും. എന്താ പറയേണ്ടത് എന്ന് മറക്കും . അപ്പോൾ പറയ് , പറയ് ഞാൻ വെയ്റ്റ് ചെയ്യുവാണ് ..എന്ത് വേണമെങ്കിലും പറഞ്ഞോളൂ എന്ന് പറഞ്ഞു അത്രക്ക് സപ്പോർട്ടാണ് തന്നത് .ലോകത്തിന്റെ തന്നെ നിറുകയിൽ നിൽക്കുന്ന ആളുകളാണ് ഇവരൊക്കെ . ഇവർക്കൊപ്പമൊക്കെ അഭിനയിക്കാൻ സാധിച്ചത് തന്നെ വലിയ കാര്യം. രാജീവ് പനക്കലിനെ പോലൊരു നിർമാതാവ് , സോണി പിക്‌ചേഴ്‌സ് പോലൊരു വമ്പൻ ബാനർ , ദേശിയ തലത്തിൽ ചിത്രം വരുന്നു. അതൊരു ഭാഗ്യമാണ്. സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തിരുന്നുവെങ്കിലും ഇത്രയും വലിയ പ്രോജക്ട് കിട്ടിയതിൽ വലിയ സന്തോഷം .

തിരക്കഥ ഇല്ലാത്ത ഷൂട്ടിംഗ്

സന്ദര്ഭത്തിനു അനുസരിച്ച് അങ്ങനെ അഭിനയിക്കുകയായിരുന്നു . പിന്നെ സംവിധായകന് എല്ലാം ധാരണ ഉണ്ടായിരുന്നു. ഞങ്ങൾക്ക് അറിയില്ലന്നേ ഉള്ളായിരുന്നു . റസൂൽ സാർ അദ്ദേഹമായി തന്നെയാണ് വരുന്നത് .അഭിനയമായിട്ട് അദ്ദേഹത്തിന് വരുന്നില്ല . കാരണം എങ്ങനെയാണോ അങ്ങനെ തന്നെ വന്നു. ഒന്ന് രണ്ടു സീനേ ഉള്ളു എന്നാണ് പറഞ്ഞത് . പിന്നെ ദിവസങ്ങൾ ചെല്ലുമ്പോൾ കൂടി കൂടി വന്നു. കഥയൊക്കെ മാറി വന്നു .

മറ്റു താരങ്ങളെ കുറിച്ചും ഡബ്ബിങിനെ പറ്റിയും ..

ജോയ് മാത്യു സാറൊക്കെ നല്ല പിന്തുണ ആയിരുന്നു. ഒന്നിച്ച് കുറെ സീനൊക്കെ ഉണ്ട്. എല്ലാവരും നല്ല സപ്പോർട്ട് ആയിരുന്നു . പുതിയ ആളുകൾ എന്ന നിലയിൽ ഒന്നും കണ്ടിട്ടേ ഇല്ല. ഡബ്ബിങ് ഞങ്ങളൊക്കെ കുറെയെല്ലാം ഞങ്ങൾ തന്നെ . മറ്റു ഭാഷകളിൽ ചിലതൊക്കെ വേറെ ആളുകൾ ആണ്.

പൂരത്തെ പറ്റി ..

പൂരത്തിന് എത്തിപ്പെടാൻ സാധിച്ചിട്ടില്ല. ഷൂട്ടിംഗ് സമയത്താണ് ശരിക്കും പൂരം അടുത്ത് കാണുന്നത്. ഞങ്ങളൊക്കെ പുതിയ ആളുകൾ ആയിരുന്നത് കൊണ്ട് ആരും തിരിച്ചറിഞ്ഞിരുന്നില്ല. അത് ഷൂട്ടിംഗ് എളുപ്പമാക്കി . അങ്ങനെ പൂരവും അടുത്ത് കാണാൻ സാധിച്ചു. ഒരുപാട് ക്യാമറകൾ ഒക്കെയാണ് . അത് എവിടെയൊക്കെയാണെന്നു പോലും അറിയില്ലായിരുന്നു. ഇതൊരു ചരിത്ര സംഭവത്തെ തന്നെയായിയ്ക്കും .

രു വര്ഷം നീണ്ട കാത്തിരിപ്പ് ..

പോസ്റ്റ് പ്രൊഡക്ഷന് ഒരുപാട് സമയം എടുത്തു. ഇനി പ്രേക്ഷകരുടെ കയ്യിലാണ് എല്ലാം. അവരാണ് തീരുമാനിക്കേണ്ടത്. പുതിയ ആളായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയുമാണ്. ഒരുപാട് കാലമായി സിനിമയെ സ്നേഹിച്ചിരുന്നു.അത് ഇങ്ങനെ യാഥാർഥ്യമാകുകയാണ്.

Interview with dileep kuttippuram

More in Interviews

Trending