Malayalam Breaking News
മാത്തനേക്കാളും സ്നേഹിക്കണം, തന്നെയല്ലാതെ വേറെ ഒരാളെയും നോക്കാനും പാടില്ല!-ഐശ്വര്യ ലക്ഷ്മിയുടെ വിവാഹ സങ്കല്പങ്ങൾ !!!
മാത്തനേക്കാളും സ്നേഹിക്കണം, തന്നെയല്ലാതെ വേറെ ഒരാളെയും നോക്കാനും പാടില്ല!-ഐശ്വര്യ ലക്ഷ്മിയുടെ വിവാഹ സങ്കല്പങ്ങൾ !!!
അഭിനയിക്കുന്ന സിനിമകളെല്ലാം വിജയിക്കുന്ന ഭാഗ്യതാരമാണ് ഐശ്വര്യ ലക്ഷ്മി. മോഡലിംഗില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും അവയെല്ലാം ശ്രദ്ധിക്കപ്പെടുകയും മികച്ച അഭിനേത്രിയാണെന്ന് തെളിയിക്കുകയും ചെയ്തു. വിവാഹത്തെക്കുറിച്ചും ഭർത്താവിനെക്കുറിച്ചുമൊക്കെ താരത്തിന് ചില സങ്കല്പങ്ങളുണ്ട്. ആ സങ്കല്‍പ്പത്തെക്കുറിച്ച് താരം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മനസ്സ് തുറന്നത്.
തന്റെ പങ്കാളി ആകുന്നയാൾ മായാനദിയിലെ മാത്തനേക്കാളും കൂടുതല്‍ സ്‌നേഹിക്കുന്നയാളായിരിക്കണം. തന്നെയല്ലാതെ വേറെ ഒരാളെയും നോക്കാന്‍ പാടില്ല. തനിക്ക് കണ്‍ഫ്യൂഷന്‍ കൂടുതലാണെന്നും അപ്പോള്‍ ശരിയായ തീരുമാനത്തിലേക്കെത്താന്‍ കഴിയാതെ വരും. നല്ലൊരു ഡിസിഷന്‍ മേക്കറായാല്‍ നന്നായിരുന്നു. പെട്ടെന്നുള്ള വിഷമഘട്ടത്തിലൊക്കെ വല്ലാതെ തളര്‍ന്നുപോവുന്നയാളാണ് താനെന്നും താരം പറയുന്നു.
വിവാഹത്തിനെക്കുറിച്ച് എല്ലാവരേയും അറിയിക്കും. അടുത്തൊന്നും വിവാഹത്തിനുള്ള പ്ലാനില്ലെന്നും എല്ലാവരേയും അറിയിച്ചിട്ടേ താന്‍ വിവാഹിതയാവുള്ളൂ എന്നും താരം പറയുന്നു. ഒരുപാട് പൈസ മുടക്കിയുള്ള ആഡംബര വിവാഹത്തെക്കുറിച്ചായിരുന്നു കോളേജില്‍ പടിക്കുമ്പോഴൊക്കെ ചിന്തിച്ചിരുന്നത്. ആ കണ്‍സെപ്‌റ്റൊക്കെ ഇപ്പോള്‍ പോയെന്ന് താരം പറയുന്നു. ഗുരുവായൂര്‍ അമ്പലത്തിൽ വെച്ചായിരിക്കണം വിവാഹമെന്നുണ്ട്. അത് പണ്ടേയുള്ള ആഗ്രഹമാണ്.
വീട്ടില്‍ പെറ്റ്‌സിനെ വളര്‍ത്താന്‍ ശ്രമിച്ചിരുന്നില്ല. ആ വിഷമം വിവാഹത്തോടെ തീര്‍ക്കണമെന്നും പട്ടികളെ ഇഷ്ടമുള്ളയാളായിരിക്കണം ജീവിത പങ്കാളിയെന്നും താരം പറയുന്നു. ഏത് ജോലിയാണോ ചെയ്യുന്നത് അതില്‍ അടിപൊളിയായിരിക്കണം. തന്നേക്കാളും മനക്കരുത്തുള്ള ആളാണെങ്കില്‍ വളരെ നല്ലതാണ്. ഐശ്വര്യ ലക്ഷ്മി പറയുന്നു.
interview with aishwarya lakshmi