Connect with us

അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളക്ക് തുടക്കമായി; പ്രദർശിപ്പിക്കുന്നത് 54 രാജ്യങ്ങളിൽ നിന്നുള്ള 335 സിനിമകൾ

Movies

16ാമത്‌ അന്താരാഷ്ട്ര ഡോക്യുമെന്ററി- ഹ്രസ്വ ചലച്ചിത്രമേളക്ക് (IDSFFK) തുടക്കമായി. സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേളയാണിത്. ആറ് ദിവസങ്ങളിലായി നടക്കുന്ന പരിപാടി മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്തെ നിള, ശ്രീ, കൈരളി തിയേറ്ററുകളിലാണ് മേള.

54 രാജ്യങ്ങളിൽ നിന്നുള്ള 335 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. 750ഓളം ഡെലിഗേറ്റുകളും ഇരുന്നൂറോളം വിദ്യാർഥികളുമാണ് ഇത്തവണ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം പലസ്തീൻ വിഷയത്തെക്കുറിച്ച് നാല് സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. കേരളത്തിന്റെ ഐക്യദാർഢ്യം കൂടിയാണ് പലസ്തീൻ സിനിമകളെന്നും മേള ഉദ്ഘാടനം ചെയ്ത് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ ടൈം അച്ചീവ്‌മെന്റ് അവാർഡ്, ബേഡി ബ്രദേഴ്‌സിന് സമ്മാനിച്ചു. രണ്ട് ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരമാണ് സമ്മാനിച്ചത്.

ചടങ്ങിനു ശേഷം കൈരളി തിയേറ്ററിൽ റൗൾ പെക്ക് സംവിധാനം ചെയ്ത ‘ഏണസ്റ്റ് കോൾ: ലോസ്റ്റ് ആന്റ് ഫൗണ്ട്’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. ‌ഈ വർഷത്തെ കാൻ മേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്‌കാരം നേടിയ ചിത്രമാണിത്.‌‌

ദക്ഷിണാഫ്രിക്കൻ ഫോട്ടോഗ്രാഫർ ഏണസ്റ്റ് കോളിന്റെ കാഴ്ചപ്പാടിലൂടെ കടുത്ത വർണവിവേചനം നിലനിന്നിരുന്ന കാലത്തെ കറുത്ത വർഗക്കാരുടെ ദുരിതജീവിതം പകർത്തുന്നതാണ് ചിത്രം.

More in Movies

Trending