Connect with us

‘പെ​രി​യോ​നെ’ എ​ന്ന ഹി​റ്റ് ഗാ​നം പാ​ടി എആര്‍ റഹ്മാന്‍റെ പ്രശംസ പിടിച്ചു പറ്റിയ മീര സിനിമയിലേയ്ക്ക്; പാടിയത് ബിഗ്ബോസ് താരം ഗബ്രി നായകനാകുന്ന ചിത്രത്തില്‍

Social Media

സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ ഗായികയാണ് മീര, ഇന്‍സ്റ്റാഗ്രാമില്‍ തന്‍റെ ഗാനങ്ങളെല്ലാം പോസ്റ്റ് ചെയ്യുന്ന മീരയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്പ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ആ​ടു​ജീ​വി​തം എന്ന സിനിമയിലെ ‘പെ​രി​യോ​നെ’ എ​ന്ന ഹി​റ്റ് ഗാ​നം പാ​ടിയിരുന്നു.

ഇത് വൈറലായതോടെ മീരയ്ക്ക് പ്രശംസയുമായി സാക്ഷാല്‍ എ.​ആ​ർ. റ​ഹ്മാ​ന്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇതെല്ലാം അന്ന് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വളരെ വലിയൊരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മീര.

മീര ആദ്യമായി സിനിമയില്‍ പാട്ട് പാടിയിരിക്കുകയാണ്. ക​നോ​ലി തീ​ര​ത്ത് എ​ന്ന സി​നി​മ​യി​ലാ​ണ് മീ​ര പാ​ടി​യ​ത്. മെ​ഡി. അ​സോ​സി​യേ​റ്റ്സി​ന്റെ ബാ​ന​റി​ൽ മു​ജി​ബ് എ​ട​പ്പാ​ൾ നി​ർ​മി​ച്ച് റ​ഷീ​ദ് കെ. ​മൊ​യ്തു സം​വി​ധാ​നം ചെ​യ്ത ചിത്രമാണ് ക​നോ​ലി തീ​ര​ത്ത്.

ഇ​തോ​ടെ ആ​ദ്യ​മാ​യി സി​നി​മ​യി​ൽ പാ​ടാ​നു​ള്ള അ​വ​സ​ര​വും കിട്ടിയ സന്തോഷത്തിലാണ് മീര. ശ്യാം ​ധ​ർ​മ​ൻ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ‘തേ​ങ്ങി തേ​ങ്ങി ക​ര​യ്യ​ല്ലെ പൊ​ന്നേ…’ എ​ന്ന ഗാ​ന​മാ​ണ് പാ​ടി​യ​ത്. ന​ജിം അ​ർ​ഷാ​ദ്, ഹി​ഷാം വ​ഹാ​ബ്, ശ്യാം ​ധ​ർ​മ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​ത്.

ഉ​ട​ൻ റി​ലീ​സി​നെ​ത്തു​ന്ന സി​നി​മ​യി​ൽ ബി​ഗ് ബോ​സ് താ​രം ഗ​ബ്രിയേല്‍ ജോ​സാ​ണ് നാ​യ​ക​ൻ ആയി എത്തുന്നത്. സു​നി​ൽ സു​ഗ​ത, നീ​ന കു​റു​പ്പ്, വി​നോ​ദ് കോ​വൂ​ർ, ശി​വ​ജി ഗു​രു​വാ​യൂ​ർ, സീ​മ ജി. ​നാ​യ​ർ, വി​ജ​യ​ൻ ചാ​ത്ത​നൂ​ർ, ശ്രീ​ദേ​വി, നി​തു​ദാ​സ് എ​ന്നി​വ​രും വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

More in Social Media

Trending

Malayalam