Malayalam
ജനത കര്‍ഫ്യൂ ഒരാഴ്ചയോ രണ്ടാഴ്ചയോ തുടര്‍ന്നുപോയാല്‍ കൊറോണ നാട്ടില്‍ നിന്ന് പമ്ബ കടക്കും
ജനത കര്‍ഫ്യൂ ഒരാഴ്ചയോ രണ്ടാഴ്ചയോ തുടര്‍ന്നുപോയാല്‍ കൊറോണ നാട്ടില്‍ നിന്ന് പമ്ബ കടക്കും
രാജ്യത്ത് ഇന്ന് ഏര്‍പ്പെടുത്തിയ ജനത കര്‍ഫ്യൂ വരും ദിവസങ്ങളിലേക്ക് കൂടി നീട്ടണമെന്ന് നടന്‍ ഇന്നസെന്റ്. ജനത കര്‍ഫ്യൂ ഒരാഴ്ചയോ രണ്ടാഴ്ചയോ നീട്ടി കൊണ്ടുപോയാല്‍ കൊറോണ വൈറസിനെ നാട്ടില്‍ നിന്ന് തുരത്താന്‍ കഴിയുമെന്നും ഇന്നസെന്റ് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ഒരു പ്രശ്‌നത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. ‘കര്‍ഫ്യൂ എന്തിനാണ് എന്നാണ് പ്രഖ്യാപിച്ച ഘട്ടത്തില്‍ എനിക്ക് ആദ്യം തോന്നിയത്. പിന്നീട് ആലോചിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം മനസിലായത്. ഇത് ഒരു ദിവസം മാത്രമല്ല വേണ്ടത്. ഒരാഴ്ചയോ രണ്ടാഴ്ചയോ തുടര്‍ന്നുപോയാല്‍ കൊറോണ നാട്ടില്‍ നിന്ന് പമ്ബ കടക്കും.\
നിരീക്ഷണത്തിലിരിക്കുന്നവര്‍ പുറത്തിറങ്ങുന്നത് മൂലം എന്തൊക്കെ ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്. എത്രയൊ പേരെയാണ് ശിക്ഷിക്കുന്നത്. ഒരിക്കലും ചെയ്യാന്‍ പാടില്ല’- ഇന്നസെന്റ് പറഞ്ഞു. ലോകം മുഴുവനും കൊടുങ്കാറ്റായിരിക്കുകയാണ്. എനിക്ക് ഒരു പ്രശ്‌നവുമില്ല എന്ന് ചിന്തിക്കുകയല്ല വേണ്ടത്. പേടി വേണം. മരണം തൊട്ടടുത്ത് വന്നുനില്‍ക്കുകയാണ്.
ശക്തമായി എല്ലാവരും നേരിടണം. രോഗം വന്നാല്‍ ഒറ്റയ്ക്കായി എന്ന് ഓര്‍ത്ത് പരിഭ്രമിക്കേണ്ട. നാടിന്റെ നന്മയ്ക്ക് വേണ്ടി അങ്ങനെ തന്നെയാണ് ചെയ്യേണ്ടത്. സര്‍ക്കാരുകള്‍ പറയുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ടുപോകണം.
aജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ കണ്ടിട്ടുണ്ട്. ഒന്‍പത് വയസുളളപ്പോള്‍ നാട്ടില്‍ വസൂരി രോഗം പടര്‍ന്നതിനെ കുറിച്ച് ഓര്‍ക്കുമ്ബോള്‍ ഇപ്പോഴും ഒരു നടുക്കമാണ്. അന്ന് പോലും അത്ര ഗൗരവം തോന്നിയിരുന്നില്ല. ഇന്ന് ഗൗരവം മനസിലായി.’- ഇന്നസെന്റ് പറഞ്ഞു.
Innocent