Connect with us

നമ്മള്‍ക്ക് ഒരു തവണയേ ഇവിടെ ജീവിക്കാനുള്ള ഭാഗ്യമുള്ളൂ. അതു കഴിഞ്ഞാല്‍ പിന്നെ മുകളിലാണ്. അവിടെ നല്ല സുഖമാണ് എന്ന് പോയവരാരും തന്നെ തിരിച്ചുവന്ന് പറഞ്ഞിട്ടുമില്ല; അന്ന് ഇന്നസെന്റ് പറഞ്ഞത്!

Articles

നമ്മള്‍ക്ക് ഒരു തവണയേ ഇവിടെ ജീവിക്കാനുള്ള ഭാഗ്യമുള്ളൂ. അതു കഴിഞ്ഞാല്‍ പിന്നെ മുകളിലാണ്. അവിടെ നല്ല സുഖമാണ് എന്ന് പോയവരാരും തന്നെ തിരിച്ചുവന്ന് പറഞ്ഞിട്ടുമില്ല; അന്ന് ഇന്നസെന്റ് പറഞ്ഞത്!

നമ്മള്‍ക്ക് ഒരു തവണയേ ഇവിടെ ജീവിക്കാനുള്ള ഭാഗ്യമുള്ളൂ. അതു കഴിഞ്ഞാല്‍ പിന്നെ മുകളിലാണ്. അവിടെ നല്ല സുഖമാണ് എന്ന് പോയവരാരും തന്നെ തിരിച്ചുവന്ന് പറഞ്ഞിട്ടുമില്ല; അന്ന് ഇന്നസെന്റ് പറഞ്ഞത്!

മലയാളികളുടെ പ്രിയപ്പെട്ട നടനും മുന്‍ എം പിയുമായ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. മന്ത്രി പി രാജീവാണ് ഇന്നസെന്റിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചേര്‍ന്ന വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് യോഗം പൂര്‍ത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചതെന്ന് പി രാജീവ് വിശദീകരിച്ചു.

ഇന്നസെന്റിന്റെ ആരോഗ്യസ്ഥിതി വളരെ മോശമെന്ന് അടിയന്തര മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിന് ശേഷം മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു. മന്ത്രി സജി ചെറിയാന് പുറമെ, മന്ത്രി പി രാജീവ്, മന്ത്രി ആര്‍ ബിന്ദു എന്നിവരും യോഗത്തില്‍ പങ്കെടുത്തു. മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷം നില അതീവ ഗുരുതരമായി തുടരുന്നതായി മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

രാവിലെ 8 മണി മുതല്‍ 11 മണി വരെ കൊച്ചി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ശേഷം സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. മൂന്ന് മണി മുതല്‍ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ പൊതുദര്‍ശനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വൈകീട്ട് അഞ്ചരയ്ക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്താനും തീരുമാനമുണ്ട്.

ഈ വേളയില്‍ അദ്ദേഹം ഒരു മാധ്യമത്തോട് സംസാരിക്കവെ മുമ്പ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു,

കോവിഡും ഒമിക്രോണും ഇതുവരെ എന്റെയടുക്കലേക്ക് എത്തിയിട്ടില്ല. കാരണം കാന്‍സറിനെ ഇവരെ അകത്തേക്കു കയറ്റാന്‍ അല്പം താല്‍പര്യക്കുറവുണ്ട്. അത് കാന്‍സറിന്റെയൊരു സന്തോഷം. അസുഖമാണ് എന്നറിഞ്ഞ് ആരെങ്കിലുമൊക്കെ വിളിച്ചു ചോദിക്കുമ്പോള്‍ ഞാന്‍ തുടങ്ങും ‘ഒന്നൂല കഴിഞ്ഞയാഴ്ചയില്‍ നഖത്തിന്റെ അറ്റം തൊട്ടൊരു പെരുപ്പ് അതിങ്ങനെ കേറിക്കേറി…’വിളിച്ചയാള്‍ക്ക് ജോലിക്കു പോകേണ്ടതാണ്. ഞാന്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

‘അതിനു കുഴമ്പുപുരട്ടിയിരിക്കുമ്പോള്‍ വയറിനകത്ത് ഒരു കുഴപ്പം അപ്പോള്‍ സഹകരണാശുപത്രിയില്‍ പോയി.’ വിളിച്ചയാളുടെ സമയം കഴിഞ്ഞുകൊണ്ടിരിക്കുകയാണ്. അയാള്‍ മനസ്സില്‍ പറയും ഏതു നേരത്താണാവോ ഇവനെ വിളിക്കാന്‍ തോന്നിയത് ദൈവമേ… ഇതെല്ലാ വീടുകളിലും എല്ലാവരും ചെയ്യുന്നതാണ്. നമ്മുടെ രോഗങ്ങള്‍ മറ്റുള്ളവര്‍ കേള്‍ക്കുമ്പോള്‍ സന്തോഷമല്ല, കാണുന്നത് അവരുടെ ഗതികേടാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നു ചോദിക്കുമ്പോള്‍ ഒരു പ്രശ്‌നവുമില്ല എന്നുപറഞ്ഞാല്‍ ചോദ്യം അവസാനിച്ചു.

പ്രശ്‌നം ഉണ്ടെങ്കില്‍ അവര്‍ എന്തെങ്കിലും കൊണ്ടുത്തരുമോ, ഒന്നും തരില്ല. ജീവിതത്തിലുണ്ടാകുന്ന ഓരോ സംഭവങ്ങളും ഓരോരുത്തരോടും പറയും. അങ്ങനെ പറഞ്ഞ് പറഞ്ഞ് കേള്‍ക്കുന്നവര്‍ ആരും തന്നെ ഇതൊക്കെ എഴുതണം എന്ന് പറയാറില്ല. ഞാന്‍ സിനിമാനടനായി, ആളുകള്‍ എന്നെ മാനിച്ചുതുടങ്ങിയ കാലം. ഞാന്‍ മദ്രാസില്‍ ചെന്നപ്പോള്‍ ഒരു ആംഗ്ലോ ഇന്ത്യന്റെ വീട്ടില്‍ ഷൂട്ട് നടക്കുകയാണ്.

മലാമല്‍ വീക്കിലിക്കുവേണ്ടി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിന്റെ വീട്ടിലാണ് ഷൂട്ട് നടക്കുന്നത്. ഞാന്‍ അവിടെയത്തി ചുവരിലെ വലിയ ഫോട്ടോ കണ്ട് ചോദിച്ചു. അതാരാ? അദ്ദേഹം പറഞ്ഞു, അത് ഡാഡിയാണ്. അറിയോ ഡാഡിയെ, കണ്ടിട്ടുണ്ടോ എന്ന് അദ്ദേഹം എന്റെ മുഖത്തെ ഭാവം കണ്ട് ചോദിച്ചു. ഞാന്‍ പറഞ്ഞു, ഇതിന്റെ ഒരു കോപ്പി എനിക്കു തരുമോ? എന്തിനാ എന്നായി അയാള്‍.

ഞാന്‍ പറഞ്ഞു, അല്ലാ, എനിക്കത്യാവശ്യം കാശും കാര്യങ്ങളുമൊക്കെയായി. എന്റെ ഡാഡിയെ കാണാന്‍ അത്ര വലിയ ഗുണമില്ല. ആ ഫോട്ടോ മാറ്റി ഈ ഫോട്ടോ വെക്കുകയാണെങ്കില്‍ ഒരു അന്തസ്സ് ഉണ്ട്. അയാള്‍ തരാമെന്നു പറഞ്ഞെന്നേ! അയാളുടെ സ്വന്തം അപ്പനെ എനിക്കു തരാം എന്നു പറഞ്ഞപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കണം എന്റെ അപ്പന്റെ ഫോട്ടോ ആരും ഇതുപോലെ ചോദിച്ചിട്ടില്ലെന്ന്!

നമ്മള്‍ക്ക് ഒരു തവണയേ ഇവിടെ ജീവിക്കാനുള്ള ഭാഗ്യമുള്ളൂ. അതു കഴിഞ്ഞാല്‍ പിന്നെ മുകളിലാണ്. അവിടെ നല്ല സുഖമാണ് എന്ന് പോയവരാരും തന്നെ തിരിച്ചുവന്ന് പറഞ്ഞിട്ടുമില്ല. കാര്യം നമുക്ക് മനസ്സിലായി. അപ്പന്‍ പോയി, മുത്തശ്ശി പോയി. പോയവര്‍ പോയി. അവര്‍ക്കും പോയി.

ഇവിടെ ഉള്ള കാലം ഒരുപാട് കാശ് കയ്യില്‍ ഉണ്ടായിട്ട് കാര്യമില്ല, മനസ്സിന് സുഖം, സമാധാനം, പ്രകൃതി… ഇതൊക്കെയൊന്നു കാണണ്ടേ? എന്നും സ്റ്റാര്‍ട് കാമറ ആക്ഷന്‍ ആയാല്‍ ശരിയാവില്ല. ‘ഇന്നസെന്റ്, ഞാന്‍ ആക്ഷന്‍ പറയുമ്പോള്‍ ആ ബാഗ് എടുത്തിട്ട് അവിടെ കൊണ്ടുവെക്ക്, അത് കഴിയുമ്പോള്‍ ബാഗെടുത്ത് ഇവിടെ കൊടുക്ക്…’ സംവിധായകന്‍ പറയുന്നത് മാത്രം കേട്ടാല്‍ മതിയോ ജീവിതത്തില്‍? അതുകൊണ്ടുണ്ടാവുന്ന ഒരു കുഴപ്പം എന്താന്നു വെച്ചാല്‍ മമ്മൂട്ടിയെയോ, മോഹന്‍ലാലിനെയോ നിങ്ങള്‍ വെറുതെ റോഡില്‍ വെച്ച് കണ്ടാല്‍ ആക്ഷന്‍ എന്നു പറഞ്ഞിനോക്കൂ, അവര്‍ അപ്പോള്‍ തന്നെ എന്തെങ്കിലും ചെയ്യും. ജീവിതത്തില്‍ നിന്നും പോയി. ഷൂട്ടിങ്ങിലാണ് ജീവിതം.

Continue Reading
You may also like...

More in Articles

Trending