Connect with us

മദ്രാസിലായിരുന്നപ്പോൾ രാവിലെ കുളിക്കില്ലായിരുന്നു; കാരണം, കുളിച്ചാൽ വിശക്കും !! പഴയ കാലത്തെ പട്ടിണിയെ കുറിച്ച് ഇന്നസെന്റ്, കണ്ണ് നിറഞ്ഞ് സുരേഷ് ഗോപി…

Interviews

സിനിമയിലെ തന്റെ വേഷങ്ങളിലൂടെ മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള നടനാണ് ഇന്നസെന്റ്.  സ്വഭാവനടനായും ഒക്കെ തിളങ്ങിയിട്ടുണ്ടെങ്കിലും മലയാളികൾക്ക്  ഇന്നസെന്റിന്റെ കോമഡികളാണ്. കാൻസർ ബാധിച്ചപ്പോൾ പോലും  അതിനെ പുഞ്ചിരിയോടെ നേരിട്ട ഇന്നസെന്റ് നമ്മളിൽ പലർക്കും മാതൃകയുമാണ്. മദ്രാസ് ജീവിതകാലത്ത് താൻ അനുഭവിച്ച പട്ടിണിയെ കുറിച്ച് ഇന്നസെന്റ് ഒരു വേദിയിൽ തുറന്നു പറഞ്ഞിരുന്നു. ആ കഥകൾ കേട്ട് പരിപാടിയുടെ അവതാരകനായിരുന്ന സുരേഷ് ഗോപി കരയുകയും ചെയ്യുകയുണ്ടായി.

മദ്രാസിൽ പട്ടിണിയും പരിവട്ടവുമായി ജീവിക്കുമ്പോൾ മരിച്ചു പോയ നടൻ രവി മേനോൻ തനിക്ക് നൽകിയ വലിയ ഒരു ഉപദേശത്തെക്കുറിച്ച് സംസാരിച്ചാണ് ഇന്നസെന്റ് തുടങ്ങിയത്. രാവിലെ കുളിക്കാൻ ഒരുങ്ങിയ ഇന്നസെന്റിനോട് ഇപ്പോൾ കുളിക്കണ്ട, കുളിച്ചാൽ വിശപ്പ് എന്നാണത്രെ രവി മേനോൻ പറഞ്ഞത്. അത് ശെരി ആയിരുന്നെന്നും, പട്ടിണി ആയ സമയത്ത് വിശക്കാതിരിക്കാൻ രാവിലത്തെ കുളി പിന്നീട് താൻ ഉപേക്ഷിച്ചെന്നും ഇന്നസെന്റ് പറഞ്ഞു.

തന്റെ സഹോദരിമാർ അക്കാലത്ത് അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും ഇന്നസെന്റ് ഓർത്തെടുത്തു. തന്റെ പേര് പറഞ്ഞ് കോളേജിലെ കൂട്ടുകാരികൾ അവരെ കളിയാക്കുമായിരുന്നെന്നും, അത് അവർക്ക് വളരെയധികം ബുദ്ധിമുട്ട് ആയിരുന്നെന്നും ഇന്നസെന്റ് പറയുന്നു.

ചേച്ചിയുടെ കല്യാണ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന താൻ പെണ്ണ് കാണൽ ചടങ്ങിനിടെ പുറത്തിറങ്ങിയില്ലെന്നും, പുറത്തിറങ്ങിയാൽ ജോലിയും കൂലിയുമില്ലാത്ത സിനിമ ഭ്രാന്തുമായി നടക്കുന്ന താൻ കാരണം തൻറെ പെങ്ങളുടെ കല്യാണം മുടങ്ങുമെന്ന ഭയം ഉണ്ടായിരുന്നെന്നും ഇന്നസെന്റ് പറയുന്നു. ഇത് കേട്ട സുരേഷ് ഗോപി വേദിയിൽ വെച്ച് കരയുകയായിരുന്നു.

suresh-gopi-759

Innocent about his old life struggles

More in Interviews

Trending

Recent

To Top