Connect with us

‘ഹൃദയം’ കഴിഞ്ഞപ്പോൾ മനസ്സിലുണ്ടായിരുന്ന ആ ആഗ്രഹം ഇനി ഉത്തരത്തിലൂടെ സഫലമായി; ഹിഷാം പറയുന്നു !

Movies

‘ഹൃദയം’ കഴിഞ്ഞപ്പോൾ മനസ്സിലുണ്ടായിരുന്ന ആ ആഗ്രഹം ഇനി ഉത്തരത്തിലൂടെ സഫലമായി; ഹിഷാം പറയുന്നു !

‘ഹൃദയം’ കഴിഞ്ഞപ്പോൾ മനസ്സിലുണ്ടായിരുന്ന ആ ആഗ്രഹം ഇനി ഉത്തരത്തിലൂടെ സഫലമായി; ഹിഷാം പറയുന്നു !

നാഷണൽ അവാർഡ് വിന്നർ അപർണ ബാലമുരളി പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് ഇനി ഉത്തരം. സംവിധായകൻ ജീത്തു ജോസഫിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളിലും അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത് . . അപർണ ആദ്യമായി അഭിനയിക്കുന്ന ത്രില്ലർ സിനിമയാണെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

കഥ കേട്ട് ത്രില്ലടിച്ചാണ് ഇനി ഉത്തരത്തിന്റെ ഏറ്റെടുത്തത് സംഗീതസംവിധയാകൻ ഹിഷാം അബ്‌ദുൾ വഹാബ്.ഇനി ഉത്തരത്തിന്റെ സംഗീതം ചെയ്യാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്”. ഹൃദയം എന്ന ചിത്രത്തിലെ സംഗീതത്തിലൂടെ കേരളത്തിലെ സംഗീതാസ്വാദകരെ അനുഭൂതിയുടെ പുതിയ തലങ്ങളിലേക്കെത്തിച്ച ഹിഷാം അബ്ദുൽ വഹാബ് ഇനി ഉത്തരത്തിന്റെ സംഗീതാനുഭവത്തെപ്പറ്റി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മനസ്സ് തുറന്നത് .

സംഗീതത്തിൽ നിശബ്ദതയ്ക്കു വലിയ പ്രാധാന്യമുണ്ടെന്ന് ഹിഷാം അബ്‌ദുൾ വഹാബ് പറയുന്നു . “നിശബ്ദത ഒരു പവർഫുൾ ടൂൾ ആണ്. കഥ കേട്ട് ത്രില്ലടിച്ചാണ് ഇനി ഉത്തരത്തിന്റെ സംഗീതസംവിധാനം ഏറ്റെടുത്തത്. കാടിന്റെ ശബ്ദം ഇലക്ട്രോണിക് ഉപകാരങ്ങളുടെയും എത്നിക് ഉപകരണങ്ങളുടെയും ഒരു സമന്വയമായിരുന്നു. ‘ആദ്യമായിട്ടാണ് ഒരു ത്രില്ലർ സിനിമയ്ക്കു സംഗീതം കൊടുക്കുന്നത്. ജീത്തു ജോസഫ് സാറിന്റെ ചീഫ് അസ്സോസിയേറ്റ് ആയ സുധീഷ് ഏട്ടന്റെ ആദ്യത്തെ സിനിമയാണ് ‘ഇനി ഉത്തരം’. ഹൃദയം കഴിഞ്ഞു പിന്നാലെ വന്ന സിനിമകളിൽ ആദ്യം ഏറ്റെടുത്ത സിനിമ.

ഇനി ഉത്തരത്തിന്റെ കഥ പകുതി കേട്ടുകഴിഞ്ഞപ്പോൾ തന്നെ ഈ സിനിമ ഞാൻ ചെയ്യും എന്ന് സുധീഷേട്ടനോട് പറയുകയായിരുന്നു. പാട്ടിന്റെ ആവശ്യം വലുതായിട്ടില്ലാത്ത കഥയാണ്. ചില പശ്ചാത്തലത്തിനെ പിന്തുണയ്ക്കാൻ വേണ്ടിയാണ് ഒരു പാട്ടുള്ളത്. ഹരിശങ്കർ പാടിയ “മെല്ലെയെന്നെ” എന്ന പാട്ടാണത്. വിനായക് ശശികുമാർ ആണ് വരികളെഴുതിയത്.

അപർണ്ണ ബലമുരളിക്ക് ദേശീയ പുരസ്കാരം കിട്ടിയതിനു ശേഷം തിയറ്ററിൽ ആദ്യമായി വന്ന അവരുടെ ചിത്രമാണ് ‘ഇനി ഉത്തരം’. ശ്രീവത്സം ഗ്രൂപ്പിലെ അരുൺ, വരുൺ എന്നിവർ ചേർന്നു നിർമിച്ച ആദ്യ ചിത്രം. “എവെരി ആൻസർ ഹാസ് എ ക്വസ്റ്റ്യൻ” എന്ന് സിനിമയിൽ പറയുന്നതുപോലെയാണ് സിനിമയുടെ കഥ നീങ്ങുന്നത്. ത്രില്ലർ മൂടുള്ള ഈ സിനിമയിൽ സ്കോറിന് വളരെ പ്രാധാന്യമുണ്ട്.

‘ഹൃദയം’ കഴിഞ്ഞപ്പോൾ വളരെ വ്യത്യസ്തമായ ഒരു സിനിമ ചെയ്യണം എന്നായിരുന്നു ആഗ്രഹം. അത് ഇനി ഉത്തരത്തിലൂടെ സഫലമായി. സംഗീതത്തിൽ നിശബ്ദതയ്ക്കു വലിയ പ്രാധാന്യമുണ്ട്. പല സിനിമകളും കാണുമ്പോൾ ഇവിടെ മ്യൂസിക് വേണ്ടായിരുന്നു എന്ന് ഓർക്കാറുണ്ട്. സൈലൻസ് എന്നത് സംഗീതസംവിധായകർ വളരെ കൂടുതൽ ഉപയോഗിക്കേണ്ട പവർഫുൾ ടൂൾ ആണ്. ഇവിടെ മ്യൂസിക് വേണ്ട എന്ന് തീരുമാനിക്കുന്ന ചില ഇടങ്ങളുണ്ട്. അങ്ങനെ ചില തീരുമാനങ്ങൾ ഇനി ഉത്തരത്തിൽ എടുത്തിട്ടുണ്ട്. ഈ സിനിമയുടെ കഥ കാട്ടിനുള്ളിലാണ് നടക്കുന്നത്.

കാടിന്റെ ഒരു ആമ്പിയൻസ് കൊണ്ടുവരാനായി ചില സാങ്കേതികതകൾ ഉപയോഗിച്ചിട്ടുണ്ട്. സൗണ്ട് ടെക്‌നിഷ്യനുമായി ചേർന്ന് സംയുക്തമായിട്ടാണ് കാടിനുള്ളിലെ ശബ്ദം, കാറ്റ് മരങ്ങൾ ജീവികളുടെ ശബ്ദം തുടങ്ങിയവ സമന്വയിപ്പിച്ചത്. ഇലക്ട്രോണിക് സൗണ്ടുകൾ അധികം ഉപയോഗിക്കാതെ പലതരം ഡ്രംസ് പോലെയുള്ള ഉപകരണങ്ങൾ ആണ് ഉപയോഗിച്ചത്. സിനിമയുടെ രണ്ടാം പകുതിയിൽ അപർണയ്ക്ക് വേണ്ടിയും ഹരീഷ് ഉത്തമനു വേണ്ടിയും പ്രത്യേകം തീം ഒരുക്കിയിട്ടുണ്ട്. ഇനി ഉത്തരത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. സിനിമ കണ്ടിട്ട് ഒരുപാടുപേർ വിളിച്ച് പ്രതികരണം അറിയിക്കുന്നുണ്ട്’. ഹിഷാം പറയുന്നു.

More in Movies

Trending