Connect with us

അപർണ്ണ ബാലമുരളി കൊലപാതകിയാകുന്ന സിനിമയോ?; എല്ലാത്തിനും ഉത്തരം കിട്ടാൻ ഇനി വെറും ദിവസങ്ങൾ മാത്രം ; “ഇനി ഉത്തരം” ഒക്ടോബർ ഏഴിന്!

Movies

അപർണ്ണ ബാലമുരളി കൊലപാതകിയാകുന്ന സിനിമയോ?; എല്ലാത്തിനും ഉത്തരം കിട്ടാൻ ഇനി വെറും ദിവസങ്ങൾ മാത്രം ; “ഇനി ഉത്തരം” ഒക്ടോബർ ഏഴിന്!

അപർണ്ണ ബാലമുരളി കൊലപാതകിയാകുന്ന സിനിമയോ?; എല്ലാത്തിനും ഉത്തരം കിട്ടാൻ ഇനി വെറും ദിവസങ്ങൾ മാത്രം ; “ഇനി ഉത്തരം” ഒക്ടോബർ ഏഴിന്!

ത്രില്ലെർ സിനിമാ പ്രേമികളെ തിയറ്ററിൽ എത്തിക്കാൻ ഒരു എമണ്ടൻ ത്രില്ലർ സിനിമ എത്തുകയാണ്. ഇന്റർനാഷണൽ നിലവാരത്തിലുള്ള ത്രില്ലർ സിനിമകളും സീരീസുകളും കാണുന്ന മലയാളികൾക്ക് മുന്നിൽ “മലയാളം ത്രില്ലെർ സിനിമ” എന്നെല്ലാം പറഞ്ഞാൽ പെട്ടന്ന് രസിക്കണമെന്നില്ല. അതുമാത്രമല്ല സിനിമ റിലീസ് ചെയ്യും മുന്നേ തന്നെ സിനിമയുടെ റിവ്യൂ ചെയ്യാൻ കാത്തിരിക്കുന്ന വ്‌ളോഗർമാരും ഉണ്ട്. അവരെയെല്ലാം തൃപ്തിപ്പെടിത്തുന്ന സിനിമയാകും ഇനി ഉത്തരം എന്നാണ് ട്രെയിലർ കണ്ട പ്രേക്ഷകർ പറയുന്നത്.

മലയാള സിനിമാ കണ്ട ഏറ്റവും പ്രേക്ഷക പ്രീതി നേടിയ ക്രൈം സിനിമ പരമ്പരയാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ജിത്തു ജോസഫിന്റെ ചീഫ് ആസോസിറ്റായി വർഷങ്ങളയി വർക്ക്‌ ചെയ്ത സുധീഷ് രാമചന്ദ്രൻ ആദ്യമായി ഇൻഡിപെൻഡൻഡ് സംവിധായകനായി ഒരുക്കുന്ന ‘ഇനി ഉത്തരം’ ഒക്ടോബർ ഏഴിന് റിലീസിന് ഒരുങ്ങുന്നു. മികച്ച നടിയ്ക്കുള്ള അവാർഡ് നേടിയ അപർണ ബാലമുരളി പ്രധാന വേഷത്തിൽ എത്തുന്നുവെന്നാണ് ഇനി ഉത്തരത്തിന്റെ പ്രധാന ആകർഷണം.

സുധ കൊങ്കര സംവിധാനം ചെയ്ത സൂര്യ ചിത്രം സുരരെ പൊട്രൂവിലെ അഭിനയ മികവിനാണ് അപർണയെ തേടി ദേശീയ പുരസ്‌കാരം എത്തിയത്. സ്ത്രീ കേന്ദ്രികൃത ചിത്രമായി ഒരുങ്ങുന്ന ഇനി ഉത്തരം തികഞ്ഞ സസ്പെൻസ് ത്രില്ലർ സിനിമയായിരിക്കും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രഞ്ജിത്ത് -ഉണ്ണി എന്ന ഇരട്ട തിരക്കഥകൃത്തുകളാണ്. നേരത്തെ പുറത്തു വിട്ട ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുകളും ഏറെ ശ്രദ്ധേയമായിരുന്നു.

സസ്പൻസ് നിറച്ച ഇനി ഉത്തരത്തിന്റെ ട്രെയിലറിന് നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചത്. അപർണ അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രം കാട്ടിനകത്തെ ഒരു പോലീസ് സ്റ്റേഷനിൽ വന്ന് തന്നൊരാളെ കൊന്നു കുഴിച്ചുമൂടി എന്ന് പറഞ്ഞാണ് ട്രെയിലർ തുടങ്ങുന്നത്. ജാനകി പറഞ്ഞ കഥകളിലൂടെ മുന്നോട്ട് പോകുന്ന കഥയിൽ മറ്റു ചില വഴികളിലേക്ക് കൂടി സിനിമ എത്തുന്നുവെന്ന് ട്രെയിലറിൽ സൂചന നൽകുന്നുണ്ട്. ചിത്രത്തിൽ അപർണയുടെ നായകനായി എത്തുന്നത് സിദ്ധാർഥ് മേനോനാണ്.

എല്ലാ ഉത്തരത്തിനും ഓരോ ചോദ്യം ഉണ്ടാകുമെന്ന ടാഗ് ലൈൻ പോലെ നിറയെ ആകാംഷ ഉളവാക്കുന്ന സീനുകളാണ് ചിത്രത്തിന്റെ ട്രെയിലറിലും കാണാൻ സാധിക്കുന്നത്. ‘കൂട്ടത്തിന് ബുദ്ധിയില്ല സാറെ തനിയെ ചിന്തിക്കുന്നവനാണ് ബുദ്ധി’, ‘ചിലപ്പോൾ സത്യങ്ങളെക്കാളും തെളിവിനാണ് വില’ തുടങ്ങി ഒട്ടേറെ രോമാഞ്ചം കൊള്ളുന്ന ഡയലോഗുകൾ പറയുന്ന അപർണയുടെ കഥാപാത്രത്തെ ട്രെയിലറിൽ കാണുമ്പോൾ ഇത് അപർണ ബാലമുരളിയുടെ മലയാളത്തിലെ ശക്തമായ കഥാപാത്രമായിരിക്കുമെന്ന് സൂചന നൽകുന്നുണ്ട്.

ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജുശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി,ഭാഗ്യരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. എ&വി എന്റർടെയിന്റ്മെന്റിന്റെ ബാനറിൽ സഹോദരന്മാരായ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും.

രഞ്ജിത്ത്- ഉണ്ണി എന്നിവർ രചന നിർവ്വഹിച്ച ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ രവിചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ.

കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്.

about ini utharam

More in Movies

Trending

Recent

To Top