ചില സ്വപ്‌നങ്ങള്‍ നടക്കാന്‍, നില്‍ക്കാനൊരിടമാണ് വേണ്ടത് അന്നത്തെ സിനിമാ ആ സങ്കല്‍പ്പങ്ങളൊക്കെ ഉടഞ്ഞു; ഇന്ദ്രൻസ്
ഹാസ്യ നടനായി സിനിമയില്‍ എത്തിയ ഇന്ദ്രന്‍സിന് അടുത്ത കാലത്താണ് സിനിമയില്‍ നല്ല കാമ്പുള്ള വേഷങ്ങള്‍ ലഭിയ്ക്കുന്നത്. സമീപകാലത്തായി ഇന്ദ്രന്‍സ് ചെയ്ത സിനിമകളിലെ വേഷം എല്ലാം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ഹാസ്യത്തോടൊപ്പം കരിയിപ്പിക്കാനും ചിന്തിപ്പിക്കാനും ഇന്ദ്രന്‍സിനെ മലയാള സിനിമയുടെ പുതുതലമുറ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ജാക്‌സണ്‍ ബസാര്‍ എന്ന ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ മാറുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങളെക്കുറിച്ച് ഇന്ദ്രന്‍സ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്.
പണ്ട് കാലത്ത് താന്‍ ശരീരം വലുതാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പിന്നീട് ആ തീരുമാനം മാറ്റിയെന്നും ഇന്ദ്രന്‍സ് പറഞ്ഞു.കൊതിയൊക്കെ മനസില്‍ സൂക്ഷിച്ചു, മനസിലിട്ട് അവയെ വളര്‍ത്തണം . ചില സ്വപ്‌നങ്ങള്‍ നടക്കാന്‍, നില്‍ക്കാനൊരിടമാണ് വേണ്ടത്. താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് ഇതേ രീതിയില്‍ മുന്നോട്ട് പോകുവാനാണന്നും ഇന്ദ്രന്‍സ്. ശരീരം വളര്‍ന്നില്ലെങ്കിലും അതിനെ അതിജീവിച്ച് വളരാന്‍ പറ്റി, ഇവിടെ ഇപ്പോഴും നില്‍ക്കാനുള്ള സമയവും കിട്ടി. ചിലര്‍ക്കെ ആ ഭാഗ്യം കിട്ടൂ. എനിക്ക് ആ ഭാഗ്യം കിട്ടി. മറ്റ് ചിലര്‍ ആ ഭാഗ്യം കിട്ടുന്നതിന് മുന്‍പ് മറ്റ് മേഖലയിലേക്ക് മാറും.
മുന്‍ കാലങ്ങളിലെ നായികാ-നായകന്‍ സങ്കല്‍പ്പങ്ങളല്ല ഇപ്പോള്‍ ഉള്ളത്. പണ്ട് നായികമാരെ കുറിച്ച് പാട്ടൊക്കെ ഉണ്ടായിരുന്നു. അതൊക്കെ അന്നത്തെ സിനിമാ സങ്കല്‍പ്പങ്ങളായിരുന്നു. ആ സങ്കല്‍പ്പങ്ങളൊക്കെ ഉടഞ്ഞു. അതുകൊണ്ടാണ് ഞാനൊക്കെ ഇവിടെ ഇരിക്കുന്നത്. വാരിയെല്ലൊക്കെ ഉന്തിയിരുന്നാല്‍ പണ്ട് പട്ടിണിയാണൊന്ന് ചോദിക്കും. ഇന്ന് അതൊക്കെ ഫാഷനല്ലെ.
ഇന്നത്തേത് നല്ലതും അന്നത്തേത് മോശം എന്ന് ഒന്നുമില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു .പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം.മെയ് 19 ന് റിലീസ് ആകുന്ന ഷമാല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ജാക്‌സണ്‍ ബസാര്‍ യൂത്തില്‍ ഇന്‍ന്ദ്രന്‍സ്, ചിന്നു ചാന്ദിനി, ജാഫര്‍ ഇടുക്കി, ലുക്മാന്‍ അവറാന്‍, മാത്യൂ തോമസ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.
