Connect with us

നടന്‍ ഇന്ദ്രജിത്ത് സുകുമാരനും സംവിധാനത്തിലേയ്ക്ക്…, നായകനാകുന്നത് മോഹന്‍ലാല്‍

News

നടന്‍ ഇന്ദ്രജിത്ത് സുകുമാരനും സംവിധാനത്തിലേയ്ക്ക്…, നായകനാകുന്നത് മോഹന്‍ലാല്‍

നടന്‍ ഇന്ദ്രജിത്ത് സുകുമാരനും സംവിധാനത്തിലേയ്ക്ക്…, നായകനാകുന്നത് മോഹന്‍ലാല്‍

അനുജനായ പൃഥ്വിരാജിന്റെ പാതയിലേയ്ക്ക് കടക്കുകയാണ് നടന്‍ ഇന്ദ്രജിത്ത് സുകുമാരനും. അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിലേത് പോലെ മോഹന്‍ലാലിനെ തന്നെ നായകനാക്കിയാണ് ഇന്ദ്രജിത്തും സിനിമ ഒരുക്കുന്നത് എന്നും സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം ഇന്ദ്രജിത്ത് തന്നെയാണ് എന്നും വിവരങ്ങള്‍ ഉണ്ട്.

ലൂസിഫര്‍ എന്ന സിനിമയില്‍ ഇന്ദ്രജിത്തും മോഹന്‍ലാലും ഒരുമിച്ചെത്തിയിരുന്നു. അഭിനേതാവ് എന്നതിനപ്പുറത്തെ താരത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

അതേസമയം മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ പദ്ധതിയിടുന്നു എന്ന് അര്‍ജുന്‍ സര്‍ജ പറഞ്ഞു. ഏറെ നാളായി മോഹന്‍ലാലുമായി ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ഉടനെ ഇല്ലെങ്കിലും മോഹന്‍ലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

More in News

Trending

Recent

To Top