Connect with us

ഒരു റേഷന്‍ കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ ഫ്രീയായി ഭക്ഷണം കിട്ടുമല്ലോ; പിരിഞ്ഞിരിക്കേണ്ടല്ലോ എന്നൊക്കെ ചിന്തിച്ച ആള്‍ക്കാരാണ് ഞങ്ങള്‍,അത്രയധികം അന്ധമായ പ്രണയമായിരുന്നു; പൂര്‍ണിമ ഇന്ദ്രജിത്ത്

Movies

ഒരു റേഷന്‍ കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ ഫ്രീയായി ഭക്ഷണം കിട്ടുമല്ലോ; പിരിഞ്ഞിരിക്കേണ്ടല്ലോ എന്നൊക്കെ ചിന്തിച്ച ആള്‍ക്കാരാണ് ഞങ്ങള്‍,അത്രയധികം അന്ധമായ പ്രണയമായിരുന്നു; പൂര്‍ണിമ ഇന്ദ്രജിത്ത്

ഒരു റേഷന്‍ കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ ഫ്രീയായി ഭക്ഷണം കിട്ടുമല്ലോ; പിരിഞ്ഞിരിക്കേണ്ടല്ലോ എന്നൊക്കെ ചിന്തിച്ച ആള്‍ക്കാരാണ് ഞങ്ങള്‍,അത്രയധികം അന്ധമായ പ്രണയമായിരുന്നു; പൂര്‍ണിമ ഇന്ദ്രജിത്ത്

നടിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്ത് ജീവിതത്തിലെ സന്തോഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ടിയാണെങ്കിൽ കൂടിയും അഭിനയത്തിനേക്കാൾ പൂർണിമ ശ്രദ്ധ കൊടുക്കുന്നത് തന്റെ സ്വന്തം സംരംഭമായ പ്രാണയുടെ വിജയമാണ്.

തെന്നിന്ത്യയിലുള്ള നിരവധി താര സുന്ദരിമാർ പ്രാണയുടെ സ്ഥിരം കസ്റ്റമേഴ്സാണ്. നടി മഞ്ജു വാര്യർ അവാർഡ് നിശകൾ പോലുള്ളവയിൽ പങ്കെടുക്കാൻ പോകുമ്പോൾ സുന്ദരിയാകാൻ തെരഞ്ഞെടുക്കാറുള്ളതും പൂർണിമയുടെ ഡിസൈനർ ഡ്രസ്സുകളാണ്.

നടിയെന്നതിനേക്കാൾ ഉപരിയായി പൂർണിമ വിജയം നേടിയതും ഒരു സംരംഭകയായിട്ടാണ്. പൂർണിമയുടെ ഡ്രസ്സിങ് സെൻസ് അവൾ സിനിമയിലുണ്ടായിരുന്ന കാലം മുതൽ തങ്ങൾ ശ്രദ്ധിക്കുന്നതും അതിൽ‌ അസൂയപ്പെട്ടിട്ടുള്ളതാണെന്നും പല മലയാള നടിമാരും പറഞ്ഞിട്ടുണ്ട്.

പൃഥ്വിരാജിന്റെ വിവാഹ ദിവസം തന്റെ രണ്ട് പെൺമക്കൾക്കും ധരിക്കാനായി വസ്ത്രം രാത്രിക്ക് രാത്രി ഇരുന്ന് ഡിസൈൻ ചെയ്ത് സ്റ്റിച്ച് ചെയ്ത് പൂർണിമ തയ്യാറാക്കുന്നത് കണ്ട് താൻ അതിശയിച്ചിട്ടുണ്ടെന്ന് മല്ലിക സുകുമാരൻ തന്നെ മുമ്പൊരിക്കൽ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന പൂർണിമയ്ക്ക് സിനിമാ മേഖലയിലെ നിരവധി പേർ ആശംസകൾ നേർന്ന് എത്തിയിരുന്നു. ഇപ്പോഴിത താരത്തിന്റെ പിറന്നാൾ ദിനത്തിൽ ഭർത്താവ് ഇന്ദ്രജിത്തിനെ കുറിച്ച് പൂർണിമ ഒരു അഭിമുഖത്തിൽ മുമ്പൊരിക്കൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

ഇന്ദ്രനെ പിരിഞ്ഞിരിക്കാൻ കഴിയാത്ത തരത്തിലുള്ള പ്രണയമാണ് തനിക്ക് അദ്ദേഹത്തോടുള്ളതെന്നാണ് അഭിമുഖത്തിൽ പൂർണിമ പറയുന്നത്. അതിന്റെ ഭാ​ഗമായി താൻ സീരിയലിൽ വരെ അഭിനയിച്ചുവെന്നും പൂർണിമ വെളിപ്പെടുത്തി.എന്റെ ജീവിതത്തിലെ ഓരോ ഘട്ടവും വളരെ ആസ്വദിച്ച് ജീവിക്കുന്ന ഒരാളാണ് ഞാന്‍. പല സ്ഥലത്തും ഇന്ദ്രന്‍ ഇത് പറഞ്ഞിട്ടുണ്ട്. വളരെ ചെറുപ്പത്തില്‍ കല്യാണം കഴിഞ്ഞവരാണ് ഞങ്ങള്‍. ആ സമയത്ത് അതൊരു മനോഹരമായ അനുഭവമായിരുന്നു.’

‘ഞങ്ങള്‍ ഒരുമിക്കുന്ന ആ ഒരു പ്രോസസിനെ വളരെ അധികം ആസ്വദിച്ചിരുന്നു. അത്രയധികം പ്രണയമുണ്ടായിരുന്നു. അപ്പോഴുള്ള ആ ഒരു നിമിഷത്തിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. ആ സമയത്തൊന്നും സിനിമയില്‍ നിന്ന് ഓഫറുകള്‍ വരുന്നില്ല എന്നതൊന്നും ഞങ്ങളെ സംബന്ധിച്ച് വിഷയമെ ആയിരുന്നില്ല.’

‘ഞങ്ങള്‍ ഒരുമിച്ച് ഇരിയ്ക്കുക. സന്തോഷത്തോടെ ഇരിക്കുക എന്നത് മാത്രമായിരുന്നു പ്രധാനം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഒരിക്കലും എനിക്കൊരു നഷ്ട ബോധം തോന്നിയിട്ടില്ല. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഇന്ദ്രന് ഷൂട്ടിങും കാര്യങ്ങളുമൊക്കെ വന്നു.’

‘അപ്പോഴാണ് ഞാന്‍ ടെലിവിഷനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. മറ്റൊന്നും കൊണ്ടല്ല സീരിയല്‍ ആകുമ്പോള്‍ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെയുള്ള സമയം മാത്രമെ ഷൂട്ട് ഉണ്ടാവുകയുള്ളൂ. സിനിമയെന്ന് പറയുമ്പോള്‍ വേറൊരു ലൊക്കേഷനാണ്.’

‘കുറേ ദിവസം മാറി നില്‍ക്കേണ്ടി വരും. ഞങ്ങള്‍ താമസിച്ചിരുന്നത് തിരുവനന്തപുരത്താണ്. സിനിമ ഷൂട്ടിങ് എല്ലാം വരുന്നത് കൊച്ചിയിലാണ്. സിനിമയ്ക്ക് വേണ്ടി മുപ്പത് ദിവസത്തോളം മാറി നില്‍ക്കേണ്ടി വരും. അത്രയും ദിവസം ഇന്ദ്രനെ പിരിഞ്ഞിരിക്കുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല. ഒരു റേഷന്‍ കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ ഫ്രീയായി ഭക്ഷണം കിട്ടുമല്ലോ.’

‘പിരിഞ്ഞിരിക്കേണ്ടല്ലോ എന്നൊക്കെ ചിന്തിച്ച ആള്‍ക്കാരാണ് ഞങ്ങള്‍. അത്രയധികം അന്ധമായ പ്രണയമായിരുന്നു. പക്ഷെ അന്ന് ടെലിവിഷന്‍ സീരിയലുകള്‍ ചെയ്തതുകൊണ്ട് എനിക്ക് ആളുകള്‍ക്ക് ഇടയില്‍ കൂടുതല്‍ പരിചിതയാകാന്‍ കഴിഞ്ഞു. അതൊരു ഭാഗ്യമാണ്.’

‘പതിനാറാം വയസില്‍ സീരിയലില്‍ എത്തിയ ഞാന്‍ സിനിമയില്‍ വന്നപ്പോഴും കല്യാണം കഴിഞ്ഞതിന് ശേഷവും പാത്തുവിനെ ഗര്‍ഭിണിയായിരുന്നപ്പോഴും സീരിയല്‍ ചെയ്തിട്ടുണ്ട്. പാത്തുവിനെ ഏഴ് മാസം ഗര്‍ഭിണിയായിരുന്നപ്പോൾ വരെ അഭിനയിച്ചു.’

‘ആ സ്‌നേഹം ഇപ്പോഴും ടെലിവിഷന്‍ പ്രേമികള്‍ എനിക്ക് നല്‍കുന്നുണ്ട്’ പൂര്‍ണിമ പറഞ്ഞു. ഇനി റിലീസ് ചെയ്യാനുള്ള പൂർണിമയുടെ സിനിമ തുറമുഖമാണ്. ഷൂട്ടിങ് പൂർത്തിയായ സിനിമ പലവിധ കാരണങ്ങളാൽ റിലീസ് ചെയ്യാതെ പെട്ടിക്കുള്ളിൽ ഇരിക്കുകയാണ്.

More in Movies

Trending