Connect with us

ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ അക്ഷയ് കുമാറും സല്‍മാനും !! സൽമാൻ ഖാൻ വാങ്ങുന്നത്…

Malayalam Breaking News

ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയില്‍ ബോളിവുഡിൽ നിന്ന് അക്ഷയ്കുമാറും സല്‍മാന്‍ഖാനും. ഫോബ്‌സ് മാസിക പുറത്തു വിട്ട പട്ടികയിലാണ് ഇവര്‍ സ്ഥാനം പിടിച്ചത്. അക്ഷയ് കുമാറിന് ഏഴാം സ്ഥാനവും സല്‍മാന്‍ ഖാന് ഒമ്പതാം സ്ഥാനവുമാണ്. ജോര്‍ജ് ക്ലൂണിയാണ് ഒന്നാം സ്ഥാനത്ത്. 239 മില്യണ്‍ ഡോളറാണ് ഇദേഹത്തിന്റെ വരുമാനം. ഇന്ത്യന്‍ നടിമാര്‍ ആരും തന്നെ ആദ്യ പത്ത് സ്ഥാനങ്ങളിലില്ല.

40.5 മില്യണ്‍ ഡോളറാണ് അക്ഷയ് കുമാറിന്റെ വരുമാനം. സാമൂഹിക പ്രാധാന്യമുള്ള ടോയ്‌ലറ്റ് ഏക് പ്രേമ കഥ, പാഡ്മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് അക്ഷയുടെ മൂല്യം ഉയര്‍ന്നത്. ടാറ്റയുടെയും, എവരിഡേയുടെയും അടക്കം ഇരുപതോളം ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലും അക്ഷയ് പ്രത്യക്ഷപ്പെടുന്നുണ്ട്.

2017-2018ന് ഇടയില്‍ 38.5 മില്യണ്‍ ഡോളറാണ് സല്‍മാന്‍ ഖാന്റെ വരുമാനം. ടൈഗര്‍ സിന്ദാ ഹൈയുടെ വിജയം അദേഹത്തിന്റെ വരുമാനം വർധിക്കാൻ സഹായിച്ചു. കൂടാതെ ഈ കാലയളവില്‍ ചെയ്ത ഒട്ടേറെ പരസ്യങ്ങളും അദേഹത്തിന്റെ വരുമാനം കൂട്ടി. ഹോളിവുഡ് നടന്‍ ഡ്വയിന്‍ ജോണ്‍സനാണ് രണ്ടാം സ്ഥാനം.

Indian actors Akshay Kumar, Salman Khan on Forbes World’s Highest Paid Actors

More in Malayalam Breaking News

Trending

Recent

To Top