Connect with us

ഇന്ത്യന്‍ 2വിനായി തായ്‌വാനിലേയ്ക്ക് തിരിച്ച് അണിയറ പ്രവര്‍ത്തകര്‍; പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

News

ഇന്ത്യന്‍ 2വിനായി തായ്‌വാനിലേയ്ക്ക് തിരിച്ച് അണിയറ പ്രവര്‍ത്തകര്‍; പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ഇന്ത്യന്‍ 2വിനായി തായ്‌വാനിലേയ്ക്ക് തിരിച്ച് അണിയറ പ്രവര്‍ത്തകര്‍; പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

കമല്‍ ഹാസന്‍-ശങ്കര്‍ ചിത്രമായ ഇന്ത്യന്‍2വിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലേയ്ക്ക് എത്തുകയാണ്. ഏറെ നാളുകളായി തുടരുന്ന സിനിമയുടെ ചിത്രീകരണം പല കാരണങ്ങള്‍ കൊണ്ടും നിര്‍ത്തിവെച്ചിരുന്നു. പുനരാരംഭിച്ച ചിത്രീകരണം ദ്രുതഗതിയില്‍ തീര്‍ക്കുന്നതായി കഴിഞ്ഞ ദിവസം സംവിധായകന്‍ അറിയിക്കുകയും ചെയ്തു.

അവസാന ഘട്ടത്തിന്റെ ഭാഗമായി ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ തായ്‌വാനിലേയ്ക്ക് തിരിച്ചിരിക്കുയാണ് എന്ന വാര്‍ത്തകള്‍ കൂടി എത്തുകയാണ്. ട്രെയ്‌നില്‍ വെച്ചു നടക്കുന്ന വമ്പന്‍ ആക്ഷന്‍ സീക്വന്‍സുകളാണ് ഇവിടെ ചിത്രീകരിക്കുക. ഇതായിരിക്കും സിനിമയുടെ അവസാന ഷെഡ്യൂള്‍ എന്നാണ് റിപ്പോര്‍ട്ട്.

ജൂണില്‍ സിനിമ പൂര്‍ത്തിയാകും എന്നാണ് ശങ്കര്‍ പറഞ്ഞത്. എന്നാല്‍ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണം പിന്നീടുണ്ടാകും. വിഎഫ്എക്‌സ് ജോലികള്‍ ജൂണിന് ശേഷം ആരംഭിക്കും. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫെസ്റ്റിവെല്‍ റിലീസ് ആക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ആദ്യ ഗാനത്തിന്റെ റിലീസ് ഉടന്‍ ഉണ്ടാകും. തായ്‌വാന്‍, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലുള്ള ഷെഡ്യൂളിനായി കമല്‍ ഹാസനും സംഘവും ഉടന്‍ പുറപ്പെടും. കമല്‍ഹാസന് മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ അവാര്‍ഡ് നല്‍കിയ 1996ലെ ബ്ലോക്ക്ബസ്റ്ററിന്റെ തുടര്‍ച്ചയാണ് ‘ഇന്ത്യന്‍ 2’.

ഇടക്കാലത്ത് നിലച്ചിരുന്ന സിനിമയുടെ ചിത്രീകരണം ഈയടുത്താണ് പുനരാരംഭിച്ചത്. ശങ്കറിന്റെ സിനിമകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സിനിമയായിരിക്കും ഇത്. സിനിമയ്ക്ക് ഏകദേശം 3 മണിക്കൂര്‍ 10 മിനിറ്റ് ദൈര്‍ഘ്യം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

കാജല്‍ അഗര്‍വാളാണ് സിനിമയിലെ നായിക. ഐശ്വര്യ രാജേഷ്, ഡല്‍ഹി ഗണേഷ്, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് നിര്‍മ്മാണം. മലയാളി നടന്‍ നന്ദു പൊതുവാളും ചിത്രത്തിലുണ്ട്.

More in News

Trending

Recent

To Top