Connect with us

2 ബൗണ്ടറികൾക്കിടയിൽ വിലപിടിപ്പുള്ള ഒരു സെഞ്ചുറിയും ഒരു ചുംബനവും – Its Kohli Special !!

Sports Malayalam

2 ബൗണ്ടറികൾക്കിടയിൽ വിലപിടിപ്പുള്ള ഒരു സെഞ്ചുറിയും ഒരു ചുംബനവും – Its Kohli Special !!

2 ബൗണ്ടറികൾക്കിടയിൽ വിലപിടിപ്പുള്ള ഒരു സെഞ്ചുറിയും ഒരു ചുംബനവും – Its Kohli Special !!

2 ബൗണ്ടറികൾക്കിടയിൽ വിലപിടിപ്പുള്ള ഒരു സെഞ്ചുറിയും ഒരു ചുംബനവും – Its Kohli Special !!

ഇതാണ് ക്യാപ്റ്റൻ, ഇങ്ങനെയാവണം ക്യാപ്റ്റൻ. ഇംഗ്ലീഷ് ബൗളിംഗ് നിരക്കുമുന്നിൽ നട്ടെല്ലൊടിഞ്ഞ ഇന്ത്യൻ ടീമിനെ തളരാതെ മുന്നിൽ നിന്ന് നയിച്ച പോരാളി – വിരാട് കോഹ്‌ലി. ‘ഭാഗ്യം ധീരന്മാരെ തുണക്കും’ എന്ന് പറയുന്നത് എത്ര ശരിയാണ്. വിരാട് കൊഹ്‍ലിയെന്ന ധീരനെ രണ്ടു തവണ ഭാഗ്യം തുണച്ചപ്പോൾ അദ്ദേഹം നേടിയ ഉജ്ജ്വല സെഞ്ചുറിയുടെ ബലത്തിൽ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 274 റൺസ് നേടി. 13 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ട് 3.4 ഓവർ പിന്നിടുമ്പോൾ ഒൻപത് റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്.

ഇംഗ്ലണ്ടിൽ കോഹ്ലി നേടുന്ന ആദ്യ സെഞ്ചുറിയാണിത്. കരിയറിലെ ഇരുപത്തിരണ്ടാമത്തേതും. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് നേടിയ 287 റൺസ് പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ധവാനും (26) വിജയും (20) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആൻഡേഴ്സണെയും ബ്രോഡിനെയും വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്‌ത ഇരുവരും 70 പന്തിൽ ടീം സ്‌കോർ 50 കടത്തി. എന്നാൽ ഖുറാൻ എത്തിയതോടെ കളി മാറി. പതിനാലാം ഓവറിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയ വിജയ് ഡി.ആർ.എസിലൂടെ പുറത്തേക്ക്. അതെ ഓവറിൽ രാഹുലും, അടുത്ത ഓവറിൽ ധവാനും മടങ്ങിയതോടെ ഇന്ത്യ 59 റൺസിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.

പിന്നീട ക്രീസിലെത്തിയ വിരാട് വളരെ സൂക്ഷിച്ചാണ് കളി തുടങ്ങിയത്. വന്നയുടനെ ജോസ് ബട്ട്ലറിന് വിരാടിനെ പുറത്താക്കാൻ അവസരം ലഭിച്ചെങ്കിലും മുതലാക്കാൻ സാധിച്ചില്ല. മികച്ച ലെങ്ങ്തിൽ പന്തെറിഞ്ഞ ആന്ഡേഴ്സന് മുന്നിൽ ഏറെ വിഷമിച്ചെങ്കിലും വിരാട് പിടിച്ചു നിന്നു. ഇരുപത്തെട്ടാം ഓവറിൽ ഇന്ത്യൻ സ്കോർ നൂറു കടന്നു. പിന്നീട രഹാനെയും മടങ്ങിയതോടെ ഹാർദിക്കിന് ഒപ്പമായി കോഹ്‌ലിയുടെ രക്ഷാപ്രവർത്തനം. 22 റൺസെടുത്ത ഹർദിക് മടങ്ങിയ ശേഷം അശ്വിൻ, ഇഷാന്ത് എന്നിവരുടെ കൂട്ടുതേടിയ കൊഹ്‌ലി അറുപത്തഞ്ചാം ഓവറിന്റെ നാലാം പന്തിൽ ബൗണ്ടറി പായിച്ച് സെഞ്ച്വറി നേടി.

മലയിൽ കൊരുത്തിട്ട വിവാഹ മോതിരത്തിൽ ചുംബിച്ച് ആഹ്ലാദപ്രകടനം നടത്തിയ വിരാട് അടുത്ത പന്തും ബൗണ്ടറിയിലേക്ക് പായിച്ച് സെഞ്ച്വറി ആഘോഷമാക്കി.

India – England First Test : Kohli’s Century

More in Sports Malayalam

Trending

Recent

To Top