Connect with us

ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തുന്നവര്‍ക്ക് വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കി കെഎസ്ആര്‍ടിസി

News

ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തുന്നവര്‍ക്ക് വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കി കെഎസ്ആര്‍ടിസി

ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തുന്നവര്‍ക്ക് വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കി കെഎസ്ആര്‍ടിസി

ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തുന്ന ഡെലിഗേറ്റുകള്‍ക്ക് വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കി കെഎസ്ആര്‍ടിസി. സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ നടത്തുന്ന റൂട്ടുകളിലാണ് ഫിലിം ഫെസ്റ്റിവലിന്റെ പ്രദര്‍ശനം നടക്കുന്നത്. നിശ്ചിത ഇടവേളകളില്‍ ഈ റൂട്ടുകളിലെല്ലാം സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ ലഭ്യമാണ്.

ഒരു ട്രിപ്പില്‍ പൂര്‍ണ്ണമായി യാത്ര ചെയ്യുന്നതിന് ഈ ബസുകളില്‍ 10 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. 12 മണിക്കൂര്‍ പരിധിയില്ലാത്ത യാത്ര നടത്തുന്നതിന് 30 രൂപ മാത്രം ചിലവാകുന്ന ‘ടുഡേ’ ടിക്കറ്റ് എടുത്താല്‍ എല്ലാ തീയറ്ററുകളിലേക്കും യാത്ര ചെയ്യാന്‍ സാധിക്കും. 50 രൂപ മുടക്കി ‘ഗുഡ് ഡേ’ ടിക്കറ്റെടുത്താല്‍ 24 മണിക്കൂര്‍ പരിധിയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ്. ഈ രണ്ടു ടിക്കറ്റും സിറ്റി സര്‍ക്കുലര്‍ ബസുകളില്‍ തന്നെ ലഭിക്കും.

ഫെസ്റ്റിവല്‍ പ്രദര്‍ശന സമയമായ രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെ സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ ഡെലിഗേറ്റുകള്‍ക്ക് ലഭ്യമാക്കും. 100 രൂപ വിലയുള്ള കെ.എസ്.ആര്‍.ടി.സി ട്രാവല്‍ കാര്‍ഡ് എടുക്കുന്ന ഡെലിഗേറ്റുകള്‍ അതേ മൂല്യമുള്ള യാത്ര സിറ്റി സര്‍ക്കുലര്‍, സിറ്റി ഷട്ടില്‍, സിറ്റി റേഡിയല്‍ എന്നീ സര്‍വീസുകളിലും നടത്താവുന്നതാണ്.

ഡെലിഗേറ്റുകള്‍ക്ക് രാത്രി വൈകിയും റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് സര്‍വീസ് നടത്തുന്ന രാത്രികാല ഇലക്ട്രിക് ബസുകളില്‍ നെടുമങ്ങാട്, വെഞ്ഞാറമൂട്, കിളിമാനൂര്‍, നെയ്യാറ്റിന്‍കര, കാട്ടാക്കട, പൂവ്വാര്‍, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലേക്ക് രാത്രി 12 മണി വരെ സര്‍വീസുകള്‍ ലഭ്യമാകുന്നതാണ്.

പ്രദര്‍ശനം നടക്കുന്ന എല്ലാ തീയറ്ററുകളിലും സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളുടെ സമയക്രമവും വിശദമായ റൂട്ടും പ്രസിദ്ധീകരിക്കുന്നതാണ്. പ്രധാന വേദിയായ ടാഗോര്‍ തീയറ്ററില്‍ ഡെലിഗേറ്റുകള്‍ക്കായി ഒരു ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കും. കെ.എസ്.ആര്‍.ടി.സി. ട്രാവല്‍ കാര്‍ഡ്. ഗുഡ് ഡേ, ടുഡേ ടിക്കറ്റുകള്‍ എന്നിവ ഇവിടെ നിന്നും ഡെലിഗേറ്റുകള്‍ക്ക് വാങ്ങാവുന്നതുമാണ്.

More in News

Trending

Recent

To Top