Malayalam Breaking News
IFFK 2019; കൗതുകമുണർത്തുന്ന സൗഹൃദ കൂട്ടായ്മ, തലസ്ഥാനം മുതൽ കണ്ണൂർ വരെ!
IFFK 2019; കൗതുകമുണർത്തുന്ന സൗഹൃദ കൂട്ടായ്മ, തലസ്ഥാനം മുതൽ കണ്ണൂർ വരെ!
രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടു ദിനവും കടന്ന് മൂന്നാം ദിനത്തിലേക്ക് കടക്കുകയാണ്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിനിമ പ്രേമികൾ മേളയുടെ ഭാഗമാകുവാൻ തുടങ്ങി.
എല്ലാ തവണത്തേയും പോലെ വളരെ രസിപ്പിക്കുന്ന സൗഹൃദങ്ങളാണ് 24മത് ഐഎഫ്എഫ്കെ യിലും കാണാൻ കഴിയുന്നത്. അതിനിലൊരു മാറ്റവുമില്ല എന്നുള്ളതാണ് മേളയെ വളരെ ഏറെ വ്യത്യസ്ഥമാക്കുന്നത്.
എങ്ങുനോക്കിയാലും എല്ലാം കളർ ഫുൾ ആയിരിക്കും എന്നതും ഏറെ കൗതുകമുണർത്തുന്നു. വിവിധ ഇടങ്ങളിൽ നിന്നുള്ളവർ ധരിക്കുന്ന വ്യത്യസ്തമായ വസ്ത്രങ്ങളും അതിലെ വർണ കാഴ്ചകളിൽ ഒന്നാണ്., മതങ്ങൾ,ആചാരങ്ങൾ എന്നി വികാരങ്ങളിൽ നിന്നുമെല്ലാം സിനിമ എന്ന ഒരൊറ്റ വികാരത്തിലേക്കെത്തുന്ന ഒരു സൗഹൃദ കൂട്ടായ്മ്മയാണ് ഐ എഫ് എഫ് കെയിൽ നമുക്ക് ലഭിക്കുന്ന വലിയ നേട്ടം. ഒപ്പം മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങളും ,സിനിമകളും.
കോഴിക്കോട്,മലപ്പുറം,ആലപ്പുഴ,കോട്ടയം,തിരുവനന്തപുരം,തുടങ്ങിയുള്ള സഥലങ്ങളിൽ നിന്നും വന്ന് ഐ എഫ് എഫ് കെ യിൽ നിന്നും പരിചയപ്പെട്ട ഒരു നല്ല സൗഹൃദത്തെ കുറിച്ചും താഴെയുള്ള വീഡിയോയിൽ പറയുന്നത് കേൾക്കാം…
IFFK 2019