Connect with us

ദിലീപിനെതിരെ ഇടവേള ബാബുവിന്റെ മൊഴി പുറത്ത് !!!

Malayalam Breaking News

ദിലീപിനെതിരെ ഇടവേള ബാബുവിന്റെ മൊഴി പുറത്ത് !!!

ദിലീപിനെതിരെ ഇടവേള ബാബുവിന്റെ മൊഴി പുറത്ത് !!!

ദിലീപിനെതിരെ ഇടവേള ബാബുവിന്റെ മൊഴി പുറത്ത് !!!

‘അമ്മ സംഘടനയും അംഗങ്ങളും ആകെ പ്രശ്നഭരിതമായി നിൽക്കുന്ന സമയത്ത് നടി ആക്രമിക്കപ്പെട്ട കേസിൽ മറ്റൊരു നിർണായക വിവരം പുറത്തെത്തിയിരിക്കുകയാണ്. ദിലീപിനെതിരെ നടി പരാതിപ്പെട്ടിട്ടുണ്ടെന്ന് ഇടവേള ബാബുവിന്റെ മൊഴി. ദിലീപ് സിനിമകളിൽ നിന്നും അവസരം നിഷേധിച്ചിട്ടുണ്ടെന്ന് നടി അമ്മയില്‍ പരാതി നൽകിയിരുന്നുവെന്ന് ഇടവേള ബാബു മൊഴിയിൽ പറയുന്നു.

എന്നാൽ ഏതൊക്കെ സിനിമകളിൽ നിന്നാണ് ഒഴിവാക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇരയായ നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങൾ അമ്മയിൽ ചർച്ച ചെയ്തിട്ടില്ല. നടിയുടെ പരാതിയിൽ കുറച്ച് വാസ്തവമുണ്ടെന്ന് തോന്നിയെന്നും മൊഴിയിൽ ഇടവേള ബാബു പറയുന്നു.

നേരത്തെ സിദ്ദിഖിന്റെ സമാനമായ മൊഴിയും പുറത്തുവന്നിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയെന്ന ആരോപണം സ്ഥിരീകരിക്കുന്ന മൊഴിയാണ് സിദ്ദിഖ് പൊലീസിന് നല്‍കിയത്. അന്ന് ദിലീപുമായി ഇക്കാര്യം സംസാരിച്ചുവെന്നും എന്നാല്‍ ഇക്ക ഈ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞതെന്നും സിദ്ദിഖ് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.

idavela babu against dileep

More in Malayalam Breaking News

Trending

Recent

To Top