Connect with us

ഹൃത്വിക് പിറകിൽ നിന്ന് കുത്തുന്ന വ്യക്തി യാണ്,വിഡ്ഢിയാണ് ; വിമർശനത്തെത്തുടർന്ന് ത്രത്തിന്റെ റിലീസ് മാറ്റി ഹൃത്വിക് റോഷന്‍!!

Malayalam Breaking News

ഹൃതിക് റോഷന്റെ സൂപ്പർ 30 യുടെ റിലീസ് കങ്കണ റണാവത്തിന്റെ മെന്റല്‍ ഹേ ക്യാ എന്ന ചിത്രവുമായി ബോക്‌സ്  ഓഫീസില്‍ സൂപ്പര്‍ 30 ഏറ്റുമുട്ടുന്നത് വലിയ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. തുടര്‍ന്ന് കങ്കണയുടെ സഹോദരി രംഗോലി ഹൃത്വികിനെതിരേ വീണ്ടും ആരോപണവുമായി രംഗത്ത് വന്നു. ഇതേതുടർന്ന് ഹൃതിക് റോഷൻ ഇടപെട്ട് സൂപ്പർ 30 യുടെ റിലീസ് മാറ്റിവച്ചു.

ഹൃത്വിക് യുദ്ധഭൂമിയില്‍ നേരിട്ടിറങ്ങി യുദ്ധം ചെയ്യാന്‍ തയ്യാറാകാത്ത ഒരാളെന്നും പിറകില്‍ നിന്നും കുത്തുന്ന വ്യക്തിയാണെന്നും പറഞ്ഞ രംഗോലി ഹൃത്വികിനെ വിഡ്ഢിയെന്ന് വിളിച്ച് അവഹേളിച്ചു. രണ്ടു സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത് വ്യക്തിപരമായ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ട സാഹചര്യത്തിലാണ് ഹൃത്വികിന്റെ നീക്കം. 

എന്റെ സിനിമയെ മാധ്യമങ്ങളുടെ സര്‍ക്കസിന് വിട്ടു കൊടുക്കാന്‍ താല്‍പര്യമില്ല. അതിനാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റി വച്ച വിവരം ഞാന്‍ അറിയിക്കുന്നു. എന്നെ മാനസിക പ്രശ്‌നങ്ങളിലേക്ക് തള്ളി വിടാന്‍ താല്‍പര്യമില്ല. സിനിമ തയ്യാറായിട്ടും ചിത്രത്തിന്റെ നിര്‍മാതാക്കളോട് ഞാന്‍ റിലീസ് നീട്ടിവക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ജനങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിയുമെന്ന പ്രതീക്ഷയോടെ ക്ഷമയോടെ ഞാന്‍ കാത്തിരിക്കുകയാണ്- ഹൃത്വിക് വ്യക്തമാക്കി. 

hritik roshan postponed his filim for kangana new movie

More in Malayalam Breaking News

Trending