Connect with us

പിറന്നാൾ ദിനത്തിൽ പ്രൊഡ‍ക്ഷൻ കമ്പനിയ്ക്ക് തുടക്കം കുറിച്ച് ഹണി റോസ്; ആശംസകളുമായി ആരാധകർ

Actress

പിറന്നാൾ ദിനത്തിൽ പ്രൊഡ‍ക്ഷൻ കമ്പനിയ്ക്ക് തുടക്കം കുറിച്ച് ഹണി റോസ്; ആശംസകളുമായി ആരാധകർ

പിറന്നാൾ ദിനത്തിൽ പ്രൊഡ‍ക്ഷൻ കമ്പനിയ്ക്ക് തുടക്കം കുറിച്ച് ഹണി റോസ്; ആശംസകളുമായി ആരാധകർ

പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി ഹണി റോസ്. സോഷ്യൽ മീഡിയയിൽ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ പുതിയ പ്രൊഡ‍ക്ഷൻ കമ്പനിയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് താരം. തന്റെ പിറന്നാൾ ദിനത്തിലാണ് താരത്തിന്റെ പ്രഖ്യാപനം.

എച്ച്ആർവി പ്രൊഡക്ഷൻസ് എന്നാണ് കമ്പനിയുടെ പേര്. ലോ​ഗോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചുകൊണ്ടായിരുന്നു ​ഹണി റോസ് സന്തോഷം പങ്കുവെച്ചത്. സിനിമ എന്നത് പലരുടെയും സ്വപ്‌നവും ഭാവനയും അഭിലാഷവുമാണ്. ഏകദേശം 20 വർഷത്തോളം ഈ ഇൻഡസ്‌ട്രിയുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി എനിക്ക് തോന്നുന്നു….

എന്റെ ജീവിതം മനോഹരമാക്കിയത് സിനിമയാണ്. അറിവും സൗഹൃദങ്ങളും ജീവിതവും എല്ലാം ലഭിച്ചത് സിനിമാ മേഖലയിൽ നിന്നാണ്. ഈ വ്യവസായവുമായുള്ള എൻ്റെ ബന്ധത്തിൽ ഒരു വലിയ പങ്ക് വഹിക്കേണ്ടത് എൻ്റെ കടമയാണ്. എന്റെ ജന്മദിനവും അദ്ധ്യാപക ദിനവുമായ ഇന്ന് എന്റെ പ്രൊഡക്ഷൻ കമ്പനിയുടെ ലോ​ഗോ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു.

നിങ്ങൾ പ്രേക്ഷകർ ഇപ്പോൾ നൽകുന്ന സ്നേഹവും പിന്തുണയും എന്നും എനിക്കൊപ്പം ഉണ്ടാകണം. എന്റെ യാത്രയിൽ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. എൻ്റെ യാത്രയിൽ എന്നെ സഹായിച്ച എല്ലാവർക്കും ഈ വേളയിൽ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

എച്ച് ആർ വി പ്രൊഡക്ഷൻസിലൂടെ കഴിവുള്ള കലാകാരന്മാർക്ക് അവസരം നൽകുകയും മലയാള സിനിമാ മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യും‌ എന്നുമാണ ഹണി റോസ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

More in Actress

Trending