ആ ലിപ് ലോക്ക് രംഗം സിനിമയുടെ പബ്ലിസിറ്റിക്കായി ഉപയോഗിച്ചതെന്നെ വേദനിപ്പിച്ചു – ഹണി റോസ്
By
ആ ലിപ് ലോക്ക് രംഗം സിനിമയുടെ പബ്ലിസിറ്റിക്കായി ഉപയോഗിച്ചതെന്നെ വേദനിപ്പിച്ചു – ഹണി റോസ്
മലയാള സിനിമയിലെ യുവ നടിമാരിൽ പ്രമുഖയാണ് ഹണി റോസ്. വൺ ബൈ ടു എന്ന സിനിമയിലെ ചുംബന രംഗമാണ് ഹണി റോസിനെ കൂടുതൽ പ്രശസ്തയാക്കിയത്. എന്നാൽ ആ ചുംബന രംഗം ചിത്രത്തിന്റെ പ്രചാരണത്തിന് ഉപയോഗിച്ചത് ഒരുപാട് വേദനിപ്പിച്ചെന്നു താരം പറയുന്നു.
‘വണ്‍ ബൈ ടുവില്‍ അഭിനയിക്കുന്നതിന് മുന്‍പ് സംവിധായകന്‍ ചുംബന രംഗത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. പക്ഷേ സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ അങ്ങനെ ഒരു രംഗം ഉണ്ടെന്ന് സൂചിപ്പിച്ചു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായിരുന്നു അത്. മരിച്ചു പോയ കാമുകന്‍ തന്റെ മുന്‍പില്‍ വന്ന് നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രതികരണം മാത്രമായിരുന്നു അത്.
അവര്‍ അത് പറഞ്ഞപ്പോള്‍ എനിക്ക് ചെയ്യാം എന്ന് തോന്നി. അതില്‍ ഒരു തെറ്റും എനിക്ക് തോന്നിയില്ല. ഇപ്പോഴും തോന്നുന്നില്ല. പക്ഷേ എന്നെ വിഷമിപ്പിച്ചത് മറ്റൊന്നുമല്ല, ആ സിനിമയുടെ പബ്ലിസിറ്റിക്കായി ഈ രംഗം അവര്‍ ഉപയോഗിച്ചു. മാര്‍ക്കറ്റിങ്ങിന്റെ തന്ത്രമായിരിക്കാം. പക്ഷേ, എനിക്ക് വിയോജിപ്പുണ്ടായിരുന്നു. ഇനി അത്തരത്തില്‍ ഒരു രംഗം ചെയ്യേണ്ടി വന്നാല്‍ ഞാന്‍ അല്‍പ്പം കൂടി ശ്രദ്ധിക്കും.’
കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും ഹണി റോസിന് വ്യക്തമായ നിലപാടുണ്ട് . അറിയപ്പെടുന്ന ഒരു അഭിനേത്രി ആകുന്നതുവരെ പല പുതുമുഖങ്ങള്‍ക്കും പലവിധമുള്ള ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വരുന്നുണ്ട്. ആ സമയത്ത് ബ്രെയിന്‍ വാഷ് ചെയ്യാനൊക്കെ പലരും ഉണ്ടാകും. പക്ഷേ അതിലൊന്നും വീഴരുത്. വ്യക്തിത്വത്തില്‍ ഉറച്ചു നില്‍ക്കണം. സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തി ഒന്നും നേടിയിട്ട് കാര്യമില്ല എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. എനിക്കൊപ്പം എല്ലാ സമയത്തും അച്ഛനും അമ്മയുമുണ്ടാകാറുണ്ട്. അമ്മയാണ് എനിക്ക് വരുന്ന കോളുകള്‍ എടുക്കുന്നത്. അതുകൊണ്ട് ആരും മോശമായി സംസാരിക്കുന്ന ഒരു സാഹചര്യം ഉണ്ടായിട്ടില്ല.
honey rose about lip lock scene