Connect with us

ഒരാൾ എപ്പോഴും കൂടെയുണ്ടാകും ഒറ്റയ്ക്ക് ഒരിടത്തും വിടില്ല, ഇപ്പോഴും ചെറുതായിട്ട് വീട്ടു തടങ്കലിൽ ആണ്; ഹണി റോസ് !

Movies

ഒരാൾ എപ്പോഴും കൂടെയുണ്ടാകും ഒറ്റയ്ക്ക് ഒരിടത്തും വിടില്ല, ഇപ്പോഴും ചെറുതായിട്ട് വീട്ടു തടങ്കലിൽ ആണ്; ഹണി റോസ് !

ഒരാൾ എപ്പോഴും കൂടെയുണ്ടാകും ഒറ്റയ്ക്ക് ഒരിടത്തും വിടില്ല, ഇപ്പോഴും ചെറുതായിട്ട് വീട്ടു തടങ്കലിൽ ആണ്; ഹണി റോസ് !

ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് ഹണി റോസ് .. പിന്നീട് ട്രിവാൻഡ്രം ലോഡ്ജാണ് ഹണി റോസ് എന്ന നടിയെ ശ്രദ്ധേയയാക്കിയത്.ഇപ്പോള്‍ മുന്‍നിരയിലേക്ക് കൂടി വളര്‍ന്ന് വന്ന നടി അമ്മ സംഘടനയുടെ നേതൃത്വനിരയിലുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.. കഴിഞ്ഞ പതിനഞ്ച് വർഷത്തിലേറെയായി മലയാള സിനിമയിൽ സജീവമാണ് താരം. എന്നാൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ വിരലിൽ എണ്ണാവുന്നത് മാത്രമേ താരത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഹണി അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ മോൺസ്റ്റർ ആയിരുന്നു ഹണിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമയിൽ ഭാമിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹണിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ മോശമെന്ന് അഭിപ്രായപ്പെട്ടവർ പോലും ഹണി റോസിന് കയ്യടിച്ചിരുന്നു.

ചിത്രത്തിൽ ധ്വനി നമ്പ്യാർ എന്ന കഥാപാത്രമായാണ് ഹണി റോസ് എത്തിയത്. വളരെ ബോൾഡായ ഒരു വേഷമായിരുന്നു ഇത്. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ കുറച്ചു നാൾ ധ്വനി എന്ന പേരിലാണ് ഹണി അറിയപ്പെട്ടത്.മലയാള സിനിമയിൽ സ്വന്തം പേരിൽ നിറഞ്ഞു നിൽക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാൾ കൂടിയാണ് ഹണി റോസ്. സാധാരണ സിനിമയിൽ എത്തുമ്പോൾ സംവിധായകർ പുതിയ പേര് നിർദേശിക്കാറുണ്ടെങ്കിലും ഹണിയുടെ കാര്യത്തിൽ അതുണ്ടായിരുന്നില്ല. ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ എത്തിയപ്പോൾ ഹണി തന്റെ പേരിനെ കുറിച്ച് സംസാരിച്ചിരുന്നു.

അച്ഛനും അമ്മയും ആലോചിച്ചിട്ട പേരാണ് ഇതെന്നാണ് ഹണി പറഞ്ഞത്. ഷോയിൽ വേച്ച് സംവിധായകൻ വി കെ പ്രകാശും ഹണി റോസിനോട് പേരിനെ കുറിച്ച് ചോദിച്ചിരുന്നു. അച്ഛനും അമ്മയും പേരിലേക്ക് എങ്ങനെ എത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അതിന് മറുപടി നൽകവെ തന്നെ തന്റെ അച്ഛനും അമ്മയും വളർത്തിയ രീതിയെ കുറിച്ചും ഹണി പറഞ്ഞിരുന്നു.

ഹണി അന്ന് പറഞ്ഞത് ഇന്ന് വീണ്ടും ശ്രദ്ധനേടുകയാണ്. ‘അച്ഛനും അമ്മയും ഭയങ്കരമായി ആലോചിച്ചിട്ട പേരാണ് ഹണി റോസ്. എനിക്ക് ഒത്തിരി പേരുണ്ടായിരുന്നു. വീട്ടിൽ പൊന്നു എന്നാണ് വിളിച്ചിരുന്നത്. ഇടയ്ക്ക് ഷാരോൺ എന്ന് ഇട്ടിട്ടുണ്ടായിരുന്നു. ഹണി റോസ് വർഗീസ് എന്നാണ് മുഴുവൻ പേര്. അമ്മയുടെ പേരാണ് റോസ്. അച്ഛന്റെ പേരും ഉണ്ടായിരുന്നു.

ഹണി റോസ് വർഗീസ് എന്ന് വിളിക്കുന്നത് എങ്ങനെ ആണെന്ന് വിചാരിച്ച് അത് ഹണി റോസ് എന്ന് ചുരുക്കിയതാണ്. രേഖകളിൽ ഇപ്പോഴും വർഗീസ് ഉണ്ട്. ഒരു കൊച്ചല്ലേ ഭയങ്കര സ്നേഹമല്ലേ എന്ന് കരുതിയാക്കും ഭയങ്കര സ്വീറ്റായ പേര് ഇട്ടത്. എനിക്ക് ആദ്യം ഇഷ്ടമല്ലായിരുന്നു പേര്. ഹണി റോസ് എന്ന് വിളിക്കുമ്പോൾ ദേഷ്യം വരും. ഒരുപാട് പേർക്കുള്ള പേരല്ല ഇത്.

അതുകൊണ്ടാവണം.ഒരുപാട് ലാളിച്ചാണ് വളർത്തിയത്. എന്നാൽ അമ്മ നന്നായി വഴക്ക് പറഞ്ഞിട്ടുണ്ട്. എന്നാൽ അച്ഛൻ വഴക്ക് പറഞ്ഞിട്ടേയില്ല. കുരുത്തകേട് ഒന്നുമില്ലാത്ത നല്ല കുട്ടി ആയിരുന്നു. വലിയ കുഴപ്പക്കാരി ഒന്നുമില്ലായിരുന്നു. അമ്മ എപ്പോഴും നന്നായി നിയന്ത്രിക്കുന്നുണ്ട്. ഒരു സപ്പോർട്ട് ആയിട്ടും കൂടെയുണ്ട്.

പിന്നെ ഒരു കുഴപ്പമുള്ളത് എവിടെ പോയാലും ആരെങ്കിലും ഒരാൾ കൂടെ വരും. മിക്കവാറും രണ്ടു പേരും കാണും. ഒരാൾ എപ്പോഴും ഉണ്ടാവും. ഒറ്റയ്ക്ക് ഒരിടത്തും വിടില്ല. ഇപ്പോഴും ചെറുതായിട്ട് വീട്ടു തടങ്കലിൽ ആണ്,’ ഹണി റോസ് പറഞ്ഞു.

More in Movies

Trending

Recent

To Top