Connect with us

ഹണി റോസിനെ ട്രോളി സ്‌കിറ്റുമായി തങ്കച്ചന്‍ വിതുര; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

Malayalam

ഹണി റോസിനെ ട്രോളി സ്‌കിറ്റുമായി തങ്കച്ചന്‍ വിതുര; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

ഹണി റോസിനെ ട്രോളി സ്‌കിറ്റുമായി തങ്കച്ചന്‍ വിതുര; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

ഫഌവഴ്‌സ് ടിവിയിലെ ജനപ്രിയ പരിപാടികളില്‍ പ്രധാനപ്പെട്ടതാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും, മിമിക്രി താരങ്ങളും അണിനിരക്കുന്ന ഷോ ഹോസ്റ്റ് ചെയ്യുന്നത് ലക്ഷ്മി നക്ഷത്രയാണ്. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കളിയാക്കലുകളും, കളികളും, സപ്പോര്‍ട്ടും എല്ലാം കൊണ്ടും മുന്നിട്ട് നില്ക്കുന്ന ഷോ കുടുംബപ്രേക്ഷകര്‍ക്കും, യുവാക്കള്‍ക്കും ഒരുപോലെഹരം നല്കുന്നതാണ്.

അതേസമയം ഷോയിലൂടെയുള്ള താരങ്ങളുടെ പരസ്പര കളിയാക്കലുകള്‍ക്ക് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. ഷോയില്‍ പങ്കെടുക്കുന്നവരുടെ നിറത്തിന്റെ പേരിലും, ശരീരത്തിന്റെ പേരിലും തമാശയെന്നവണ്ണം പറയുന്ന പല കാര്യങ്ങളും ബോഡി ഷെയ്മിങ്ങിന്റെ എല്ലാ പരിധികളും ലംഘിക്കുന്നതാണെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ആക്ഷേപം.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം തങ്കച്ചന്‍, അഖില്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ സ്‌കിറ്റിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നത്. മലയാളത്തിലെ പ്രമുഖയായ താരത്തെ കളിയാക്കിക്കൊണ്ടുള്ളതായിരുന്നു സ്‌കിറ്റ്. അഖില്‍ അവതരിപ്പിക്കുന്ന എംജി ശ്രീകുമാറിന്റെ കഥാപാത്രം ഷോയില്‍ ഗസ്റ്റായി വരുന്ന താരത്തോട് ഉത്സവ സീസണ്‍ കഴിഞ്ഞാല്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്നൊരു ചോദ്യം ചോദിക്കുന്നുണ്ട്.

ഇതിന് മറുപടിയായി ഉദ്ഘാടനം കൊണ്ടാണ് താന്‍ ജീവിക്കുന്നതെന്ന പറഞ്ഞാണ് തങ്കച്ചന്‍ തിരിഞ്ഞ് നടക്കുന്നത്. തിരിഞ്ഞ് നടക്കുന്ന തങ്കച്ചന്റെ പിന്‍ഭാഗത്ത് ചിലത് ഫിറ്റ് ചെയ്ത് വലിപ്പം വെച്ചിരിപ്പിക്കുന്നതായി കാണാം. ഇത് പ്രൊജക്ട് ചെയ്യുന്ന രീതിയിലാണ് താരം നടക്കുന്നതും, ഇരിക്കുന്നതും.

അതേസമയം ഹണി റോസിനെ കളിയാക്കിയാണ് സ്‌കിറ്റ് അവതരിപ്പിച്ചതെന്നും, തമാശ അതിരുകടന്ന് അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പരക്കെ ഉള്ള സംസാരം. റേറ്റിങ്ങിനായി ഷോയിലുള്ള സഹതാരങ്ങളെ വെച്ച് നിലവാരമില്ലാത്ത കോമഡികളും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഉടനീളം നടത്തുകയാണെന്ന പരാതിയും ഉയര്‍ന്ന് വന്നിട്ടുണ്ട്.

എല്ലാവര്‍ക്കും ഒരുപോലെ കഴിവുണ്ടാവില്ല എന്നും, കുറവുകളെ കളിയാക്കുമ്പോള്‍ അത് സഹിക്കുന്നതിന് പരിധികളുണ്ടെന്നും കമന്റായി സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പോസ്റ്റുന്നുണ്ട്. എന്നാല്‍ ഷോ മികച്ച് രീതിയിലാണ് പോകുന്നതെന്നാണ് മറ്റുള്ളവരുടെ അഭിപ്രായം. ചുരുക്കി പറഞ്ഞാല്‍ സ്റ്റാര്‍ മാജിക്കിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.

മുമ്പും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ പരിപാടിയ്ക്കിടെ വന്നിരുന്നു. സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി അപമാനിച്ചുവെന്നായിരുന്നു അന്നത്തെ സംഭവം. നവ്യ നായരും നിത്യ ദാസും എത്തിയ എപ്പിസോഡിലായിരുന്നു സംഭവം. ഇതേ കുറിച്ച് സന്തോഷ് പണ്ഡിറ്റ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

ഇവര്‍ എന്റെ ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ എന്ന സിനിമയിലെ ഒരു പാട്ട് എന്നോട് പാടാന്‍ പറഞ്ഞു. ഞാന്‍ പാട്ട് പാടിയപ്പോള്‍ ഗജിനി സിനിമയിലെ സുട്രും വിഴി ചൂടാതെ എന്ന പാട്ട് ഇവര്‍ ഇതിന്റെ കൂടെ പാടുകയും ഈ പാട്ടില്‍ നിന്നും അടിച്ചു മാറ്റിയതാണ് എന്ന് സ്ഥാപിക്കാന്‍ ഒരു ശ്രമവും ഇവര്‍ നടത്തി. ഞാന്‍ വേറൊരു പാട്ട് പാടിയപ്പോള്‍ അതും ഈ പാട്ടില്‍ നിന്നും അടിച്ച് മാറ്റിയതാണെന്ന് ഇവര്‍ പറയുന്നു.

ഞാന്‍ പാടുമ്പോള്‍ എനിക്ക് അനുസരിച്ച് ഇവര്‍ ഓര്‍ക്കസ്ട്ര വായിക്കും, അവര് പാടുമ്പോള്‍ അവര്‍ക്ക് അനുസരിച്ചും. ഇവര് പാട്ടു പാടി കഷ്ടപ്പെട്ട് പ്രൂവ് ചെയ്യാന്‍ ശ്രമിക്കുകയാണ്. ആദ്യം ഞാന്‍ വിചാരിച്ചും ബൈ ചാന്‍സ് ആണെന്ന്, തുടര്‍ന്ന് വന്നപ്പോള്‍ എനിക്ക് തോന്നി ഇത് സ്‌ക്രിപ്റ്റഡ് ആവാം എന്ന്. സന്തോഷ് പണ്ഡിറ്റിന്റെ കരിയര്‍ തകര്‍ക്കാനായി, സന്തോഷ് പണ്ഡിറ്റ് മറ്റു പാട്ടുകളില്‍ നിന്ന് അടിച്ചു മാറ്റിയാണ് പാട്ട് ഉണ്ടാക്കുന്നതെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ഇവര്‍ ഗെയിം കളിക്കുന്നതാണ് എന്ന് എനിക്ക് തോന്നി എന്നുമാണ് അദ്ദേഹം പറഞ്ഞത്.

സന്തോഷ് പണ്ഡിറ്റ് കൂടി അറിഞ്ഞു കൊണ്ട സ്‌ക്രിപ്റ്റാണോ എന്ന് പലരും ചോദിക്കുന്നു. ഞാന്‍ അറിഞ്ഞിട്ടില്ല. സന്തോഷ് പണ്ഡിറ്റിന്റെ കരിയര്‍ നശിപ്പിക്കാം എന്ന ധാരണയില്‍ എത്തി ചിലര്‍ ചെയ്തതാണ് എന്ന് എനിക്ക് സംശയമുണ്ട്. ഈ ചോദ്യങ്ങള്‍ ഡയറക്ടറോടും ബന്ധപ്പെട്ടവരോടും ചോദിക്കണം. ചില ആളുകളുടെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കിപ്പിക്കുകയാണ് ഇത് പോലെത്തെ പരിപാടികള്‍. സന്തോഷ് പണ്ഡിറ്റിന്റെ അച്ഛനും അമ്മയും കൊടുത്ത സംസ്‌കാരവും അവരുടെ അച്ഛനും അമ്മയും കൊടുത്ത സംസ്‌കാരവും ശരിയോ തെറ്റോ എന്ന് എനിക്കറിയില്ല. അത് ജനങ്ങളെ കൃത്യമായി കാണിച്ചു കൊടുക്കാന്‍ ഈ പരിപാടിയെ കൊണ്ട് സാധിച്ചു എന്നും താരം പറഞ്ഞു.

ഇതിനു മുമ്പ് നോബി അടക്കമുള്ളവര്‍ക്കെതിരെയായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. തങ്കച്ചന്‍ വിതുര, സുധി കൊല്ലം എന്നിവരെ മനഃപൂര്‍വം തിരഞ്ഞുപിടിച്ച് നിറത്തിന്റെ പേരില്‍ കളിയാക്കുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നതോടെ നോബി അടക്കമുള്ള താരങ്ങള്‍ ക്ഷ ചോദിച്ച് എത്തിയിരുന്നു. തങ്ങളെല്ലാവരും നല്ല സുഹൃത്തുക്കളാണെന്നും ആരെയും മനഃപൂര്‍വം വേദനിപ്പിക്കാന്‍ വേണ്ടി ഒന്നും പറയുന്നില്ലെന്നും അവര്‍ക്ക് അത് വേദനിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് അന്ന് പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ വീണ്ടും പല കര്യങ്ങളിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

More in Malayalam

Trending

Recent

To Top