Connect with us

മോഹന്‍ലാലിന് വേണ്ടി ‘അവഞ്ചേഴ്‌സ്’ സ്റ്റഡ് കോറിയോഗ്രാഫര്‍ എത്തുന്നു…!; വരവ് ആ സൂപ്പര്‍ഹിറ്റ് കോംബോയില്‍; വാര്‍ത്ത ഏറ്റെടുത്ത് ആരാധകര്‍

Malayalam

മോഹന്‍ലാലിന് വേണ്ടി ‘അവഞ്ചേഴ്‌സ്’ സ്റ്റഡ് കോറിയോഗ്രാഫര്‍ എത്തുന്നു…!; വരവ് ആ സൂപ്പര്‍ഹിറ്റ് കോംബോയില്‍; വാര്‍ത്ത ഏറ്റെടുത്ത് ആരാധകര്‍

മോഹന്‍ലാലിന് വേണ്ടി ‘അവഞ്ചേഴ്‌സ്’ സ്റ്റഡ് കോറിയോഗ്രാഫര്‍ എത്തുന്നു…!; വരവ് ആ സൂപ്പര്‍ഹിറ്റ് കോംബോയില്‍; വാര്‍ത്ത ഏറ്റെടുത്ത് ആരാധകര്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ ഓരോ ചിത്രത്തിനായും ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ദൃശ്യം 2, ട്വല്‍ത്ത് മാന്‍ എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സിനിമയാണ് റാം.

മലയാളത്തിലെ ഹിറ്റ് കോംബോയായ മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘റാം’ എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.യുകെയില്‍ ആണ് ചിത്രീകരണം. ഇപ്പോള്‍ ചിത്രത്തിന്റേതായി പുറത്തെത്തുന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ സ്റ്റണ്ട് സീനുകള്‍ ഒരുക്കുന്നത് പ്രശസ്ത ഹോളിവുഡ് കൊറിയോഗ്രാഫര്‍ പീറ്റര്‍ പെഡ്രേറോ ആണ്.

‘അവഞ്ചേഴ്‌സ്: ഏജ് ഓഫ് അള്‍ട്രോണ്‍’, ‘മര്‍ഡര്‍ ഓണ്‍ ദി ഓറിയന്റ് എക്‌സ്പ്രസ്’, ‘ദി ഹിറ്റ്മാന്‍സ് ബോഡിഗാര്‍ഡ്’ എന്നീ സിനിമകളുടെ സ്റ്റണ്ട് കൊറിയോഗ്രാഫറാണ് പീറ്റര്‍. കാര്‍ സ്റ്റണ്ട് സീനുകള്‍ ഒരുക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് പുറത്തു വന്നിരിക്കുന്നത്. സിനിമ രണ്ട് ഭാഗങ്ങളിലായിരിക്കും ഒരുങ്ങുക എന്നാണ് പുറത്ത് വരുന്ന ചില വിവരങ്ങള്‍. എന്നാല്‍ ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

ഒന്നിലധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നതിനാല്‍ ഒരു വലിയ പാന്‍ ഇന്ത്യന്‍ താരം സിനിമയുടെ ഭാഗമാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്. സതീഷ് കുറുപ്പാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുക. ഇന്ദ്രജിത്ത്, സായ്കുമാര്‍, ദുര്‍ഗ കൃഷ്ണ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തും.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top