News
തനിക്ക് ലഭിച്ച ഓസ്‌കാര്‍ പുരസ്‌കാരം യുക്രൈന്‍ പ്രസിഡന്റിന് നല്‍കി ഹോളിവുഡ് താരം ഷോണ്‍ പെന്‍
തനിക്ക് ലഭിച്ച ഓസ്‌കാര്‍ പുരസ്‌കാരം യുക്രൈന്‍ പ്രസിഡന്റിന് നല്‍കി ഹോളിവുഡ് താരം ഷോണ്‍ പെന്‍
തനിക്ക് ലഭിച്ച ഓസ്‌കാര്‍ പുരസ്‌കാരം യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കിക്ക് നല്‍കി ഹോളിവുഡ് താരം ഷോണ്‍ പെന്‍. രാജ്യതലസ്ഥാനമായ കീവില്‍ വെച്ചാണ് ഈ കൈമാറ്റം നടന്നത്.
തന്റെ ടെലിഗ്രാം ചാനലിലൂടെ സെലന്‍സ്‌കി പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യം ലോകമറിഞ്ഞത്. ഷോണ്‍ പെന്നിന് സെലന്‍സ്‌കി യുെ്രെകന്റെ ഓര്‍ഡര്‍ ഓഫ് മെറിറ്റ് നല്‍കുന്നതും വീഡിയോയിലുണ്ട്.
യുെ്രെകന്‍ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവായ ആന്റണ്‍ ഗെറാഷെങ്കോയും സെലെന്‍സ്‌കിഷോണ്‍ പെന്‍ കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. തന്റെ ഓസ്‌കാര്‍ ഷോണ്‍ യുെ്രെകനിന് നല്‍കി, തങ്ങള്‍ക്ക് ഇതൊരു ബഹുമതിയാണെന്ന് ഗെറാഷെങ്കോ ട്വീറ്റ് ചെയ്തു.
നടനെന്നതിലുപരി രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയാണ് ഷോണ്‍ പെന്‍. റഷ്യയുടെ യുെ്രെകന്‍ അധിനിവേശത്തിന്റെ സമയത്ത് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഷോണ്‍ പെന്‍ സി.എന്‍.എന്നിന് അഭിമുഖം അനുവദിച്ചിരുന്നു.
സെലെന്‍സ്‌കിയുമായുള്ള തന്റെ കൂടിക്കാഴ്ചകളേക്കുറിച്ചാണ് ഇതില്‍ ഷോണ്‍ പറഞ്ഞത്. ഇത്തരം സന്ദര്‍ശനങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ഷോണ്‍ പെന്‍ വീണ്ടും സെലെന്‍സ്‌കിയെ കണ്ടതും തനിക്ക് ലഭിച്ച പുരസ്‌കാരം യുക്രൈന് നല്‍കിയതും.
