Actress
കീമോയുടെ അവസാനത്തോട് അടുക്കുമ്പോൾ എന്റെ ഇപ്പോഴത്തെ പ്രചോദനത്തിന്റെ ഉറവിടം; ചിത്രവുമായി ഹിന ഖാൻ
കീമോയുടെ അവസാനത്തോട് അടുക്കുമ്പോൾ എന്റെ ഇപ്പോഴത്തെ പ്രചോദനത്തിന്റെ ഉറവിടം; ചിത്രവുമായി ഹിന ഖാൻ
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ഹിന ഖാൻ. കഴിഞ്ഞ കുറച്ച് നാളുകളായി സ്തനാർബുദത്തെ തുടർന്ന് ചികിത്സയിൽ ആണ് താരം. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് തന്റെ രോഗവിവരം പങ്കുവെച്ചത്. നിലവിൽ നടിയുടെ കീമോ ചികിത്സ നടന്നു വരികയാണ്. ഇപ്പോഴിതാ ഹിന ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും കുറിപ്പും ചർച്ചയാവുകയാണ്.
തന്റെ കണ്ണിന്റെ ചിത്രമാണ് താരം പങ്കുവെച്ചത്. ഒറ്റ കൺപീലി മാത്രമാണ് താരത്തിന്റെ കണ്ണിൽ അവശേഷിക്കുന്നത്. എന്റെ ഇപ്പോഴത്തെ പ്രചോദനത്തിന്റെ ഉറവിടം എന്താണെന്ന് അറിയണോ? ഒരിക്കൽ എന്റെ കണ്ണുകളെ അലങ്കരിച്ച ശക്തവും മനോഹരവുമായ ഒരു സൈന്യത്തിന്റെ ഭാഗമായിരുന്നു ഇതും.
ജനിതകപരമായി നീളമുള്ളതും മനോഹരവുമായ എന്റെ കൺപീലികൾ. ഈ ധീരനായ, ഏകനായ യോദ്ധാവ്, പൊരുതി അവസാനമായി എന്നോടൊപ്പം നിൽക്കുന്ന എന്റെ ഈ കൺപീലി, എന്റെ കീമോയുടെ അവസാന ചക്രത്തോട് അടുക്കുമ്പോൾ, ഈ ഒരൊറ്റ കൺപീലി എന്റെ പ്രചോദനമാണ്, ഇൻഷാ അല്ലാഹ് എന്നും താരം കുറിച്ചു.
ഇന്ത്യൻ ടെലിവിഷനിലെ തിരക്കേറിയ താരങ്ങളിൽ ഒരാളാണ് ഹിന ഖാൻ. സ്റ്റാർ പ്ലസിലെ നിരവധി സീരിയലുകളിൽ ഭാഗം ആണ്. ബിഗ് ബോസ് ഹിന്ദി സീസണിലൂടെയാണ് കൂടുതൽ ജനശ്രദ്ധനേടുന്നത്. ഇപ്പോൾ ചികിത്സയിൽ കഴിയുന്ന ഹിന കാൻസറിന്റെ മൂന്നാം സ്റ്റേജിലൂടെയാണ് കടന്നുപോവുന്നത്.
കീമോ തെറാപ്പി ചികിത്സയെത്തുടർന്ന് മുടി കൊഴിഞ്ഞു തുടങ്ങിയ ഹിന, തന്റെ മുടി മുറിച്ച് വിഗ് തയാറാക്കുന്ന വീഡിയോയും പങ്കുവച്ചിരുന്നു. കാൻസർ ചികിത്സക്കിടയിലും മറ്റുള്ളവർക്ക് പ്രചോദനമാകുന്നു തരത്തിൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനും അഭിനയിക്കാനും താരം ശ്രമിക്കുന്നുണ്ട്.