Uncategorized
ഞാൻ ആദ്യം കണ്ട പേളിയെ അല്ല തിരിച്ചെത്തിയപ്പോൾ കണ്ടത് – പുറത്തെത്തിയതിനു ശേഷം പേളിയെ കുറിച്ചും സാബുവുമായുള്ള ബന്ധത്തെക്കുറിച്ചും ഹിമ മനസ് തുറക്കുന്നു
ഞാൻ ആദ്യം കണ്ട പേളിയെ അല്ല തിരിച്ചെത്തിയപ്പോൾ കണ്ടത് – പുറത്തെത്തിയതിനു ശേഷം പേളിയെ കുറിച്ചും സാബുവുമായുള്ള ബന്ധത്തെക്കുറിച്ചും ഹിമ മനസ് തുറക്കുന്നു
By
ഞാൻ ആദ്യം കണ്ട പേളിയെ അല്ല തിരിച്ചെത്തിയപ്പോൾ കണ്ടത് – പുറത്തെത്തിയതിനു ശേഷം പേളിയെ കുറിച്ചും സാബുവുമായുള്ള ബന്ധത്തെക്കുറിച്ചും ഹിമ മനസ് തുറക്കുന്നു
ബിഗ് ബോസ് വീട്ടിൽ നിന്നും ഹിമയുടെ രണ്ടാമത്തെ പുറത്താക്കൽ അതീവ നാടകീയമായിരുന്നു. പുറത്തെത്തിയ ഹിമ ആദ്യ തവണത്തെ പോലെ വൈകാരികമായാണ് പ്രതികരിച്ചത്. എനിക്കിങ്ങനെ അവനെ പറ്റു എന്നവർ അവതാരകനായ മോഹൻലാലിനോടും പറഞ്ഞു . പുറത്തെത്തിയതിനു പിന്നാലെ വീടിനുള്ളിലെ ചിലരെ പറ്റി തുറന്നു പറയുകയാണ് ഹിമ.
മനസ്സില്‍ ഒന്നും സൂക്ഷിക്കാതെ തുറന്ന് പറയുന്നത് തന്റെ ബലഹീനതയാണെന്നും അതിനാലാണ് വീണ്ടും പുറത്തെത്തിയതെന്നും ഹിമ എലിമിനേഷന് ശേഷം പറഞ്ഞു. ‘സാബുവുമായി എന്തോ ഒരു കണക്ഷന്‍ പോലെ തോന്നിയിരുന്നു. അത് പ്രണയമൊന്നുമല്ല. സാബുവിനോട് ആദ്യം കടുത്ത ദേഷ്യമായിരുന്നു. എന്നാല്‍ ആദ്യത്തെ തവണ പുറത്തായപ്പോള്‍ പതുക്കെ ആ വെറുപ്പ് മറ്റെന്തോ വികാരമായി. അതാണ് ഞാന്‍ തിരിച്ചുവന്നപ്പോള്‍ സാബുവിനോട് പ്രകടിപ്പിച്ചത്. എന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചപ്പോഴാണ് ഞാന്‍ അദ്ദേഹവുമായി വഴക്കിട്ടത്. അവിടെ ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടു. എനിക്കൊരിക്കലും അഭിനയിക്കാന്‍ സാധിക്കുകയില്ല.’
പേളിയുടെ സ്വഭാവം ഒരുപാട് മാറിപ്പോയതായി തോന്നിയെന്നും ഹിമ പറഞ്ഞു. ‘ഞാന്‍ ആദ്യം കണ്ട പേളിയെയല്ല തിരിച്ചു വന്നപ്പോള്‍ കണ്ടത്. അവര്‍ ആകെ മാറിപ്പോയിരിക്കുന്നു. വല്ലാതെ കണക്കുകൂട്ടി കളിക്കുന്ന ഒരു പ്ലെയര്‍ ആയി മാറിയിരിക്കുന്നു. പേളിയും ശ്രീനിഷും തമ്മില്‍ ശരിക്കും പ്രണയമുണ്ടോ എന്നൊന്നും എനിക്കറിയില്ല. അത് അവരുടെ കാര്യം’- ഹിമ പറഞ്ഞു.
hima shankar about pearly maaney
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)