Connect with us

പ്രിയ വാര്യരുടെ കണ്ണിറുക്കലിനെ കടത്തി വെട്ടി നൂറിൻ ഷെരിഫ് ! പ്രേക്ഷക ഹൃദയം കീഴടക്കിയത് കുട്ടൂസല്ല , ഈ ചുരുളൻ മുടിക്കാരി !

Malayalam Breaking News

പ്രിയ വാര്യരുടെ കണ്ണിറുക്കലിനെ കടത്തി വെട്ടി നൂറിൻ ഷെരിഫ് ! പ്രേക്ഷക ഹൃദയം കീഴടക്കിയത് കുട്ടൂസല്ല , ഈ ചുരുളൻ മുടിക്കാരി !

പ്രിയ വാര്യരുടെ കണ്ണിറുക്കലിനെ കടത്തി വെട്ടി നൂറിൻ ഷെരിഫ് ! പ്രേക്ഷക ഹൃദയം കീഴടക്കിയത് കുട്ടൂസല്ല , ഈ ചുരുളൻ മുടിക്കാരി !

നീണ്ട ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ അഡാർ ലവ് റിലീസ് ചെയ്തപ്പോൾ ആദ്യ ദിനത്തിൽ തന്നെ പ്രിയ വാര്യരുടെ പ്രകടനം കാണാൻ ആണ് ആളുകൾ തിയേറ്ററിൽ എത്തിയത്. ടീസറിലും ട്രെയ്‌ലറിലും പാട്ടിലുമൊക്കെ കണ്ട കണ്ണിറുക്കൽ മാത്രമേ ഉള്ളോ അതോ അഭിനയവും ഗംഭീരമാണോ എന്ന് വിലയിരുത്താൻ ഒരു കൂട്ടം ആളുകൾ എത്തിയപ്പോൾ എങ്ങനെ ആയാലും പ്രിയ കുട്ടൂസ് മതി എന്ന അഭിപ്രായത്തിലാണ് തിയേറ്ററിൽ എത്തിയത്.

പക്ഷെ ആളുകളുടെ മുൻവിധിയൊക്കെ തകർത്ത് പ്രേക്ഷക ഹൃദയം കീഴടക്കിയത് ഇന്റർനാഷണൽ ക്രഷ് ആയ പ്രിയ വാര്യർ അല്ല, മറിച്ച് നൂറിൻ ഷെരിഫ് ആണ്. പ്രിയ വാര്യരുടെ കണ്ണിറുക്കലിനേക്കാൾ ആരാധക ഹൃദയം കവർന്നത് നൂറിന്റെ കളിചിരിയും തമാശയും സ്വാഭാവിക അഭിനയവുമാണ്.

സിനിമയിൽ നായികയായി ആദ്യം പ്രഖ്യാപിച്ചത് നൂറിനെ ആയിരുന്നു. ജൂനിയർ ആര്ടിസ്റ് ആയാണ് പ്രിയ സിനിമയിൽ എത്തിയത് . മാണിക്യ മലരായ പൂവി എന്ന ഗാനവും പ്രിയയുടെ കണ്ണിറുക്കലും ഹിറ്റായതോടെ പ്രിയക്ക് പ്രധാന്യം നൽകണമെന്ന കാര്യത്തിൽ സംവിധായകൻ നിർബന്ധിതനാകുകയായിരുന്നു.

ചിത്രത്തിന്റെ തെലുങ്ക് ഓഡിയോ ലോഞ്ച് വേദിയിലൊക്കെ പ്രിയ താരമായപ്പോൾ നീണ്ട മിഴിയും ചുരുണ്ട മുടിയുമുള്ള സുന്ദരി നൂറിൻ വേദിയിൽ കാഴ്ചക്കാരിയായി ഇരിക്കുകയായിരുന്നു. പക്ഷെ സിനിമ ഇറങ്ങിയപ്പോൾ നൂറിനെ പ്രേക്ഷകർ നെഞ്ചേറ്റി.

നൂറിനും റോഷനുമാണ് സിനിമയിലെ പ്രധാന ആകർഷണം . ലിപ് ലോക്കിന്റെ പേരിൽ വിമര്ശിക്കപെട്ട റോഷൻ തന്റെ അഭിനയ പ്രതിഭകൊണ്ട് വിമർശനങ്ങളെ അതിജീവിക്കുകയായിരുന്നു . എന്തായാലും കണ്ണിറുക്കി വീഴ്ത്തിയ പ്രിയ വാര്യരെക്കാളും മിടുക്കി അഭിനയിച്ച് ഫലിപ്പിച്ച നൂറിന് തന്നെയാണെന്നാണ് എല്ലാവരുടെയും അഭിപ്രായം .

highlight of adar love is not priya its noorin sherif

More in Malayalam Breaking News

Trending

Malayalam