Malayalam
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കൂടുതൽ നിയമനടപടികൾ… 20 മൊഴികൾ ഗൗരവകരം; നേരിട്ട് കേസെടുക്കാൻ അന്വേഷണ സംഘം
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കൂടുതൽ നിയമനടപടികൾ… 20 മൊഴികൾ ഗൗരവകരം; നേരിട്ട് കേസെടുക്കാൻ അന്വേഷണ സംഘം
മലയാള സിനിമയിൽ വലിയ കാേളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കൂടുതൽ നിയമനടപടികൾക്കെരുങ്ങി പ്രത്യേക അന്വേഷണ സംഘം. പോ ക്‌സോ സ്വഭാവമുള്ള വെളിപ്പെടുത്തലിൽ കേസെടുക്കാനാണ് നീക്കം. വെളിപ്പെടുത്തലിൽ വീണ്ടും മൊഴിയെടുക്കാതെ നേരിട്ട് കേസെടുക്കാനാണ് തീരുമാനം.
ഗൗരവസ്വഭാവമുള്ള മറ്റ് 20 മൊഴികളിൽ പരാതിക്കാരെ കാണും. മൊഴി നൽകിയവരുടെ താൽപര്യംകൂടി അനുസരിച്ചാകും കേസെടുക്കുക എന്നാണ് പുറത്ത് വരുന്ന വിവരം. ഇവരുടെ പുതിയ മൊഴി ലഭിച്ചാൽ കേസെടുക്കാനാണ് എസ്.ഐ.ടി യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. പൂർണമായ പേരും മേൽവിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താൻ സാംസ്‌കാരിക വകുപ്പിന്റെയോ റിപ്പോർട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന മൊഴികൾ അന്വേഷണ സംഘത്തിലെ അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്. ഇതിന്റെ പകർപ്പ് എടുക്കാൻ അനുവാദമില്ല. മുഴുവൻ മൊഴികളും എല്ലാവർക്കും നൽകിയിട്ടില്ലെന്നാണ് വിവരം.
അതേസമയം, 233 പേജുള്ള റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് പുറത്തുവിട്ടത്. 49-ാം പേജിലെ 96-ാം പാരഗ്രാഫ് ഉണ്ടാകില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കണം. 165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ വെളിപ്പെടുത്തില്ല. ഇതിനൊപ്പം മൊഴികൾ അടങ്ങിയ അനുബന്ധ റിപ്പോർട്ടും വെളിപ്പെടുത്തരുത് എന്നാണ് കമ്മീഷന്റെ നിർദ്ദേശത്തിലുണ്ടായിരുന്നത്.