Connect with us

രാജ്യത്തെ നിയമങ്ങൾ സർക്കാരിനും ബാധകമാണ്, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തുകൊണ്ട് ഒരു ചെറുവിരൽ പോലും അനക്കിയില്ല; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Malayalam

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31ന് ആയിരുന്നു സർക്കാരിന് കൈമാറിയത്. 2019ൽ മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണ് ഉള്ളത്. 233 പേജുള്ള റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഇപ്പോഴിതാ ഹേമ കമ്മറ്റി റിപ്പോർട്ടിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വന്നിരിക്കുകയാണ്. രാജ്യത്തെ നിയമങ്ങൾ സർക്കാരിനും ബാധകമാണ്. ഈ വിഷയത്തിൽ എന്തുകൊണ്ട് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന് കോടതി ചോദിച്ചു. ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപണം അന്വേഷണ സംഘത്തിന് കൈമാറണമെന്നും നിർദേശിച്ചു.

ഓഡിയോ ക്ലിപ് അടക്കം ഹാജരാക്കണമെന്നാണ് കോടതി നിർദേശം. അതിന് ശേഷമേ മുദ്ര വച്ച കവർ ഞങ്ങൾ തുറക്കൂവെന്ന് ഹൈക്കോടതി പറഞ്ഞു. വിഷയത്തിൽ ആദ്യം നടപടിയെടുക്കേണ്ടത് സർക്കാരായിരുന്നു. എന്തുകൊണ്ട് ഒരു ചെറുവിരൽ പോലും അനക്കിയില്ലെന്നും കോടതി ചോദിച്ചു. പ്രധാന വിഷയത്തിൽ ഇടപെടേണ്ട ബാധ്യത സർക്കാരിനില്ലേ?

ഹേമ കമ്മറ്റിയെ നിയോഗിച്ചത് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണെന്നും കോടതി അറിയിച്ചു. തുടർ നടപടിയെടുത്തോയെന്നത് അടുത്ത സിറ്റിങിൽ പരിശോധിക്കുമെന്നും എസ്‍ഐടി തിരക്കിട്ട് നടപടികളിലേക്ക് കടക്കരുതെന്നും കോടതി നിർദേശിച്ചു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും നിർദേശമുണ്ട്. റിപ്പോർട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണം. മാധ്യമ വിചാരണ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു.

More in Malayalam

Trending