Connect with us

“പേരൻപിന് മുൻപും ഞങ്ങൾ ഇവിടൊക്കെ തന്നെയുണ്ടായിരുന്നു ,ഞങ്ങളുടെ മക്കളെ അഭിമാനത്തോടെ ഹൃദയത്തോട് ചേർത്ത് വച്ച് ഇനിയും ഞങ്ങൾ ഇവിടൊക്കെ തന്നെയുണ്ടാകും ” . – ഹൃദയം തൊട്ട ഒരു കുറിപ്പ്

Malayalam Breaking News

പേരന്പ് എന്ന മമ്മൂട്ടി ചിത്രം മനസിലൊരു നൊമ്പരമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. വളരെ ഹൃദയഹാരിയായ ഒരു കഥ റാം പേരൻപിലൂടെ പറഞ്ഞു . മമ്മൂട്ടിയും സാധനയും അഞ്ജലിയും അഞ്ജലി അമീറുമൊക്കെ ചേർന്ന് ആ ചിത്രം മനോഹരമാക്കി .

ആ സിനിമ പറഞ്ഞത് പല ജീവിതങ്ങളാണ് . പേരൻപിന് ശേഷം ജനങ്ങൾ അറിഞ്ഞ, അതിനു മുൻപേ ഒരുപാട് പേര് അനുഭവിച്ചു പോന്ന ജീവിതം. ആ സിനിമയുടെ പശ്ചാത്തലത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെ പറ്റി മുജീബ് പള്ളിമുറ്റം എന്നയാൾ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു .

മുജീബിന്റെ കുറിപ്പ് വായിക്കാം..

പേരൻപിന് മുൻപും ഞങ്ങൾ ഇവിടെയൊക്കെത്തന്നെയുണ്ടായിരുന്നു…..
തിരക്കുള്ള ബസിൽ അർഹതയുള്ള സീറ്റിന് വേണ്ടി വാദിക്കാതെ ഈ കുട്ടികളെ ചേർത്ത് പിടിച്ച് നിർത്തി ഞങ്ങൾ യാത്ര ചെയ്യുന്നുണ്ടായിരുന്നു………

കല്യാണ വീട്ടിലെ തീൻമേശ വലിയ പരിചയമൊന്നുമില്ലാത്തവരുമായി പങ്കു വയ്ക്കേണ്ടി വരുമ്പോൾ ഞങ്ങളുടെ കുട്ടികൾ ഭക്ഷിക്കുന്നതിലെ അസാധാരണത്വം അലോരസപ്പെടുത്തുന്ന മുഖങ്ങൾ കണ്ടില്ലെന്ന് നടിച്ച് അവരുടെ അരികിൽ നിർവികാരതയോടെ ഞങ്ങളിരിപ്പുണ്ടായിരുന്നു………..

ഡോക്ടറെ കാണാനിരിക്കുമ്പോൾ പ്രതേക പരിഗണന അർഹിക്കുന്നവർ എന്ന അവകാശവാദമില്ലാതെ, ഞങ്ങളുടെ കുട്ടികളോട് അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ സംവദിച്ച്, കാഴ്ചവസ്തുക്കളാക്കുന്ന കണ്ണുകളെ അവഗണിച്ച്, ഞങ്ങൾ ഊഴം കാത്തിരിപ്പുണ്ടായിരുന്നു………
നാലും കൂടിയ കവലകളിൽ, ബസ് സ്റ്റോപ്പുകളിൽ, ആശുപത്രി വരാന്തകളിൽ, സർക്കാർ ഓഫീസുകളിൽ ദൈവത്തിന്റെ ഈ മക്കളെ, മാലാഖ കുട്ടികളെ മാറോടടക്കി ഞങ്ങളുണ്ടായിരുന്നു……..

കാപട്യങ്ങളറിയാത്ത, മൽസരബുദ്ധിയില്ലാത്ത, അസൂയ, കുശുമ്പ്, സ്വജനപക്ഷപാതം ഇതൊന്നുമില്ലാത്ത, ദൈവത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന ഞങ്ങളുടെ മക്കളെ അഭിമാനത്തോടെ ഹൃദയത്തോട് ചേർത്ത് വച്ച് ഇനിയും ഞങ്ങൾ ഇവിടെയൊക്കെത്തന്നെയുണ്ടാവും…….
ഭിന്നശേഷിക്കാരായ മുഴുവൻ മക്കളുടെയും മാതാപിതാക്കൾക്കും വേണ്ടി….
മുജീബ് പള്ളിമുറ്റം

heart touching post by a father about his differently abled son

More in Malayalam Breaking News

Trending

Recent

To Top