അടുത്ത ഇര നിങ്ങളാകാം! സോഷ്യൽ മീഡിയയിലൂടെ സൗഹൃദം നടിച്ച് നിങ്ങളെ അവൾ തട്ടിപ്പിനിരയാക്കുന്നില്ല എന്ന് ഉറപ്പിക്കുക.
അടുത്ത ഇര നിങ്ങളാകാം! സോഷ്യൽ മീഡിയയിലൂടെ സൗഹൃദം നടിച്ച് നിങ്ങളെ അവൾ തട്ടിപ്പിനിരയാക്കുന്നില്ല എന്ന് ഉറപ്പിക്കുക.
സോഷ്യൽ മീഡിയ വഴി വഞ്ചിതരാകുന്ന ആളുകളുടെ എണ്ണം കൂടിവരികയാണ്. പ്രത്യേകിച്ചും മലയാളികൾ. എത്ര കിട്ടിയാലും പഠിക്കാത്തവരായി മാറുകയാണ് നമ്മൾ. സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നവരെ വലയിലാക്കി സാമ്പത്തികം അടിച്ചു മാറ്റുന്നതിലാണ് മിക്ക സ്ത്രീകളും മിടുക്കർ. അക്കൂട്ടത്തിൽ ഒടുവിലത്തയാളാണ് തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി പ്രിയ.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കേച്ചരി സ്വദേശിയായ പ്രവാസിയാണ് പ്രിയയുടെ വലയിൽ ആദ്യം വീണത്. മൂന്നു അനാഥ കുട്ടികളെ ദത്തെടുത്ത് വളർത്തുന്ന മഹനീയ മനസിന്റെ ഉടമയാണ് പ്രിയയെന്ന് അറിഞ്ഞപ്പോൾ പ്രവാസിയുടെ സൗഹൃദം വളർന്നു. തുടർന്ന് സന്നദ്ധ പ്രവർത്തനത്തിന്റെ പേരും പറഞ്ഞ് പ്രവാസിയിൽ നിന്ന് ഇവർ പണം ചോർത്താൻ തുടങ്ങി.സൗഹൃദം ദൃഢമായപ്പോൾ കുന്നംകുളത്ത് ഒരു ജ്വല്ലറി തുടങ്ങാൻ ഉദ്ദേശമുണ്ടെന്ന് പ്രിയ ആഗ്രഹം പ്രകടിപ്പിച്ചു. പതിനഞ്ചു വർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയായിരുന്ന പ്രവാസിയാകട്ടെ ഇതു സമ്മതിച്ചു. 20 ലക്ഷം രൂപ പ്രിയയ്ക്കു നൽകി. പ്രവാസി വന്നു നോക്കുമ്പോൾ കുന്നംകുളത്ത് പ്രിയ ജ്വല്ലറിയെന്ന പേരിൽ കടമുറി വാടകയ്ക്കെടുത്ത് ഇന്റീരിയർ വർക്കുകൾ നടക്കുകയായിരുന്നു.ഇന്റീരിയർ ജോലികൾ ഏറ്റെടുത്ത യുവാവായിരുന്നു പിന്നത്തെ ഇര.
ചൂണ്ടലിൽ ധനകാര്യ സ്ഥാപനം തുടങ്ങാൻ പദ്ധതിയുണ്ടെന്ന് ഈ യുവാവിനെ പറഞ്ഞു ധരിപ്പിച്ചു. അഞ്ചു ലക്ഷം രൂപ നൽകി. ഇന്റീരിയർ പണിക്കു വന്ന യുവാക്കളും നൽകി ലക്ഷങ്ങൾ.ഇങ്ങനെ പതിനഞ്ചു പേരിൽ നിന്നായി പ്രിയ തട്ടിയെടുത്തത് 75 ലക്ഷം രൂപയാണ്.ഇതിനിടെ പ്രവാസിയെ പ്രിയ വീണ്ടും പറ്റിച്ചു. തിരുവനന്തപുരത്ത് തനിക്ക് കുറേ ഭൂമിയുണ്ടെന്നും തർക്കത്തിൽ കിടക്കുന്ന സ്ഥലമായതിനാൽ ഒരു വിവാഹ രേഖ ആവശ്യമുണ്ടെന്നും പറഞ്ഞായിരുന്നു പ്രിയ ജ്വല്ലറി തുടങ്ങാൻ പണം നിക്ഷേപിച്ച പ്രവാസിയെ വലയിൽ വീഴ്ത്തുന്നത്.ഭൂമി കിട്ടിയാൽ അതു വില്ക്കാമെന്നും അതിൽ നിന്നും നല്ലൊരു തുക കിട്ടുമെന്നും അതിൽ പാതി തരാമെന്ന് വാഗ്ദാനം ചെയ്തതോടെ പ്രവാസി വീണു. ക്ഷേത്രത്തിൽ വച്ച് പേരിനൊരു വിവാഹം. പിന്നെ, റജിസ്‌ട്രേഷൻ. ഇതെല്ലാം പൂർത്തിയാക്കി. ഭാവിയിൽ ഭീഷണിപ്പെടുത്തി തുക തട്ടാനാണ് ഇതെന്ന് സംഭവം അന്വേഷിച്ച പോലീസ് പറയുന്നു. പ്രവാസിക്കാകട്ടെ ഒരു മകനുമുണ്ട്. കാര്യങ്ങൾ എല്ലാം പ്രവാസി മകനോട് തുറന്നു പറയുകയും ഇത് കാര്യമാക്കേണ്ടന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ധനകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റിക്കാരനായി സ്ഥിരം ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് സെക്യൂരിറ്റിക്കാരനെ പറ്റിച്ചത്. 75,000 രൂപ നൽകിയാൽ ജോലി സുരക്ഷയും ഒപ്പം രണ്ടു മാസത്തെ ശമ്പളം അഡ്വാൻസായും നൽകുമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. ഇയാളിൽ നിന്ന് തട്ടിയ 75,000 രൂപയിൽ 40000 രൂപ രണ്ടു മാസത്തെ ശമ്പളമായി തിരിച്ചു നൽകിയപ്പോൾ സ്വന്തം കാശിൽ നിന്ന് തന്നെയാണ് ഈ പണം കിട്ടുന്നതെന്നുള്ള കാര്യം സെക്യൂരിറ്റിക്കാരനൊട്ട് മനസിലായതുമില്ല.
പണം നൽകാനുണ്ടെന്ന ഒരു പരാതിയിൽ കുന്നംകുളം പൊലീസ് വിളിച്ചപ്പോൾ പ്രിയ വന്നില്ല. ഇതോടെ, പൊലീസിന് സംശയമായി. അന്വേഷിച്ചപ്പോഴാണ് തിരുവനന്തപുരം പൊലീസിന്റെ പിടികിട്ടാപ്പുള്ളിയാണ് പ്രിയയെന്ന് മനസിലായത്. പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത് തട്ടിപ്പു കേസിൽ തിരുവനന്തപുരത്ത് 30 ദിവസം ജയിലിൽ കിടന്നിരുന്നിരുന്നയാളാണ് പ്രിയ എന്നാണ്. ആരെയും വാചകമടിച്ചു വീഴ്ത്താനുള്ള കഴിവാണ് പ്രത്യേകത. ഇംഗ്ലിഷിലും ഹിന്ദിയിലും അത്യാവശ്യം നന്നായി സംസാരിക്കാനുള്ള കഴിവുണ്ട്. തട്ടിയെടുക്കുന്ന പണം ധൂർത്തടിക്കും. കാർ വാടകയ്‌ക്കെടുത്ത് കറങ്ങും. നല്ല ഭക്ഷണം, ആഡംബര വസ്ത്രം, ഇങ്ങനെ പണം ധൂർത്തടിച്ച് തീർക്കും. ഇതു തീരുമ്പോൾ അടുത്ത തട്ടിപ്പിനിറങ്ങും ഇതായിരുന്നു പ്രിയയുടെ രീതി