Hollywood
ആഫ്രോ അമേരിക്കന്‍ പോപ് ഗായകന്‍ ഹാരി ബെലഫോണ്ടെ അന്തരിച്ചു
ആഫ്രോ അമേരിക്കന്‍ പോപ് ഗായകന്‍ ഹാരി ബെലഫോണ്ടെ അന്തരിച്ചു
പ്രശസ്ത ആഫ്രോ അമേരിക്കന്‍ പോപ് ഗായകനും നടനും പൗരാവകാശ പ്രവര്‍ത്തകനുമായ ഹാരി ബെലഫോണ്ടെ(96) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ന്യൂയോര്‍ക്കിയെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും ജനപ്രീയ കലാകാരനായിരുന്നു ഹാരി ബെലഫോണ്ടെ. അമേരിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരെ 1960 കളിലും 80 കളിലും നിരന്തരം പൊരുതി.
‘ഞാന്‍ ഒരു ആക്ടിവിസ്റ്റായി മാറിയ കലാകാരനല്ല എന്നാല്‍ കലാകാരനായി മാറിയ ആക്ടിവിസ്റ്റാണ്’ എന്ന് 2011 പുറത്തിറക്കിയ ഓര്‍മ്മക്കുറിപ്പില്‍ അദ്ദേഹം എഴുതി.
1954ലാണ് പരമ്പരാഗത നാടോടി ഗാനങ്ങളുമായാണ് ബെലഫോണ്ടെയുടെ ആദ്യ ആല്‍ബമെത്തിയത്. ‘ബെലഫോണ്ടെ’, ‘കലിപ്‌സോ’ തുടങ്ങി 30 ആല്‍ബങ്ങള്‍ ഒറ്റയ്ക്കും വിവിധ ആല്‍ബങ്ങള്‍ മറ്റു കലാപ്രവര്‍ത്തകരുമായും ചേര്‍ന്നിറക്കി.
രണ്ടുതവണ ഗ്രാമി ബഹുമതിയും അഭിനയത്തിന് ടോണി പുരസ്‌കാരവും നേടി. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ സുഹൃത്തും പൗരാവകാശ പ്രവര്‍ത്തനത്തിലെ പങ്കാളിയുമായിരുന്നു ബെലഫോണ്ടെ.
1962ല്‍ ബെല്‍ഫോണ്ടെയുടെ ‘മിഡ്‌നൈറ്റ് സ്‌പെഷ്യലി’ല്‍ ഹാര്‍മോണിക്ക വായിച്ചാണ് സാഹിത്യ നൊബേല്‍ ജേതാവായ ബോബ് ഡിലന്‍ ആദ്യമായി ഒരു ആല്‍ബത്തിലെത്തിയത്.