Connect with us

മലപ്പുറത്തിന്റെ നന്മ അറിയാൻ സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയിൽ തിരഞ്ഞാൽ മതി; മനേക ഗാന്ധിയുടെ വിദ്വേഷ ട്വീറ്റിന് മറുപടിയുമായി ഹരീഷ് പേരടി

Malayalam

മലപ്പുറത്തിന്റെ നന്മ അറിയാൻ സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയിൽ തിരഞ്ഞാൽ മതി; മനേക ഗാന്ധിയുടെ വിദ്വേഷ ട്വീറ്റിന് മറുപടിയുമായി ഹരീഷ് പേരടി

മലപ്പുറത്തിന്റെ നന്മ അറിയാൻ സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയിൽ തിരഞ്ഞാൽ മതി; മനേക ഗാന്ധിയുടെ വിദ്വേഷ ട്വീറ്റിന് മറുപടിയുമായി ഹരീഷ് പേരടി

ബിജെപി നേതാവുമായ മനേക ഗാന്ധിയുടെ വിദ്വേഷ ട്വീറ്റിന് മറുപടിയുമായി നടൻ ഹരീഷ് പേരടി. സൈലന്റ് വാലിയില്‍ ഗര്‍ഭിണിയായ കാട്ടാനയെ പൈനാപ്പളില്‍ സ്‌ഫോടക വസ്തു നിറച്ച് കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ വിദ്വേഷ ട്വീറ്റുമായി മൃഗസംരക്ഷണ പ്രവർത്തകയും മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി രം​ഗ​ത്ത് വന്നത് വാർത്തയായിരുന്നു.

സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തിൽ എന്നായിരുന്നു മനേക ഗാന്ധിയുടെ ആരോപണം.

സ്വന്തം വീടെത്താൻ കിലോമിറ്ററുകളോളം നടന്ന മനുഷ്യർ ഉത്തേരേന്ത്യയുടെ തെരുവുകളിൽ മരിച്ചു വീണപ്പോൾ ഇവരെവിടെയായിരുന്നുവെന്ന് പേരടി ചോദിക്കുന്നു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിൽ നടന്ന സംഭവവും മലപ്പുറത്തിന്റെ തലയിൽ കെട്ടിവെക്കുന്നത് കടുത്ത ന്യൂനപക്ഷ വിരുദ്ധതയും വർഗ്ഗീയതയുമാണെന്ന് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

മലപ്പുറം ജില്ല മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന ജില്ലയാണെന്ന്..മനേക ഗാന്ധി..സ്വന്തം വീടെത്താൻ കിലോമിറ്ററുകളോളം നടന്ന മനുഷ്യർ ഉത്തേരേന്ത്യയുടെ തെരുവുകളിൽ മരിച്ചു വിണപ്പോൾ ഇവരെവിടെയായിരുന്നു..നാൽക്കാലികളെ പോലെ ഇരുകാലികൾക്കും ഇവിടെ ജീവിക്കണ്ടേ?…

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിൽ നടന്ന സംഭവവും മലപ്പുറത്തിന്റെ തലയിൽ കെട്ടിവെക്കുന്നത് കടുത്ത ന്യൂനപക്ഷ വിരുദ്ധതയും വർഗ്ഗീയതയും അല്ലാതെ മറ്റെന്താണ് ?…നെഹ്റു ആദ്യമായി മലപ്പുറത്ത് വന്നപ്പോൾ എട്ടാം ക്ലാസ്സുകാരിയായ എന്റെ അമ്മ പുളിക്കലെ മീൻ ചാപ്പയിൽ വെച്ച് കൈ കൊട്ടികളി കളിച്ച് അദ്ദേഹത്തെ സ്വീകരിച്ച കഥ അഭിമാനത്തേടെ പറയുന്നത് കേട്ടാണ് ഞാനൊക്കെ വളർന്നത്..മലപ്പുറത്തിന്റെ നന്മ അറിയാൻ വേറെയെവിടയും പോകണ്ട..സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയിൽ തിരഞ്ഞാൽ മതി…മലപ്പുറത്തിന്റെ നന്മയുടെ കാറ്റു കൊണ്ട ഒരു മനുഷ്യൻ …ഹരീഷ് പേരടി

Continue Reading
You may also like...

More in Malayalam

Trending

Recent

To Top