Connect with us

നാട്ടിൽ നടക്കുന്ന പ്രശ്നങ്ങൾക്ക് ഞങ്ങൾ എങ്ങനെ പ്രതികരിക്കും; സിനിമാക്കാര്‍ വലിയ തിരക്കിലാണ്, സിക്‌സ് പാക്ക് ഉണ്ടാക്കണം, തടി കുറയ്ക്കണം; പരിഹാസവുമായി ഹരീഷ് പേരടി

Malayalam

വടക്കുകിഴക്കൻ ഡൽഹിയിൽ മൂന്നു ദിവസമായി തുടരുന്ന കലാപം തുടരുകയാണ്. ഡല്‍ഹിയില്‍ അരങ്ങേറുന്ന കലാപത്തില്‍ പ്രതികരിക്കാതെ അവ കണ്ടില്ലെന്ന് നടിച്ച് പോവുന്ന താരങ്ങളെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്ക് ലൈവിലാണ് താരങ്ങളെ പരിഹസിച്ച് എത്തിയത്

നാട്ടിൽ നടക്കുന്ന പ്രശ്ങ്ങൾക്ക് ഞങ്ങൾക്ക് പ്രതികരിക്കാൻ കഴിയില്ല. കാരണം മറ്റൊന്നുമല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടിയിട്ട് തടി കൂട്ടണം, തടി കുറയ്ക്കണം, സിക്സ് പാക്ക് ഉണ്ടാക്കണം, എയിറ്റ് പാക്സ് ഉണ്ടാക്കണമെന്ന് പരിഹാസത്തോടെയാണെന്നാണ് ഹരീഷ് ഫേസ്ബുക്കിൽ പറഞ്ഞത്

ഹരീഷിന്റെ വാക്കുകള്‍…

‘ഞങ്ങള്‍ സിനിമാക്കാര് വലിയ തിരക്കിലാണ്. നിങ്ങള്‍ വിചാരിക്കുംപോലത്തെ ആള്‍ക്കാരല്ല ഞങ്ങള്‍. ഞങ്ങള്‍ക്ക് വലിയ തിരക്കാണ്. നാട്ടില്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്കൊന്നും അപ്പാപ്പം പ്രതികരിക്കാന്‍ ഞങ്ങള്‍ക്ക് പറ്റൂല. കാരണം എന്താച്ചാല് ഞങ്ങള്‍ക്ക് കഥാപാത്രങ്ങള്‍ക്ക് വേണ്ടിയിട്ട് തടി കൂട്ടണം, തടി കുറയ്ക്കണം, സിക്സ് പാക്ക് ഉണ്ടാക്കണം, എയിറ്റ് പാക്സ് ഉണ്ടാക്കണം. പിന്നെ ഈ ഉണ്ടാക്കിയ പാക്കുകളെല്ലാം ഇല്ലാണ്ടാക്കണം. ഒരുപാട് തിരക്കുള്ള ജീവിതമല്ലേ അതുകൊണ്ടാണ്.’

‘ഈ പ്രശ്നങ്ങളൊക്കെ കെട്ടിറങ്ങി കഴിഞ്ഞാല്‍ ഞങ്ങള്‍ അതിനെ പറ്റി സിനിമയൊക്കെ ഉണ്ടാക്കും. അപ്പോള്‍ നിങ്ങളെല്ലാംവരും ഞങ്ങടെ കൂടെ നിക്കണം. കാരണം അത് നിങ്ങടെ ഉത്തരവാദിത്തമാണല്ലോ’- ഹരീഷ് പറഞ്ഞു. തുടര്‍ന്ന് വയലാറിന്റെ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനവും ആലപിച്ചാണ് ഹരീഷ് പേരടി വീഡിയോ അവസാനിപ്പിച്ചത്.’

hareesh peradi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top