Connect with us

തെന്നിന്ത്യൻ താരസുന്ദരിയുടെ പിറന്നാളാഘോഷം;നയൻതാരയെ ലേഡീ സൂപ്പര്‍സ്റ്റാറാക്കിയ അഞ്ച് ചിത്രങ്ങള്‍ അറിയാമോ?!

Malayalam Breaking News

തെന്നിന്ത്യൻ താരസുന്ദരിയുടെ പിറന്നാളാഘോഷം;നയൻതാരയെ ലേഡീ സൂപ്പര്‍സ്റ്റാറാക്കിയ അഞ്ച് ചിത്രങ്ങള്‍ അറിയാമോ?!

തെന്നിന്ത്യൻ താരസുന്ദരിയുടെ പിറന്നാളാഘോഷം;നയൻതാരയെ ലേഡീ സൂപ്പര്‍സ്റ്റാറാക്കിയ അഞ്ച് ചിത്രങ്ങള്‍ അറിയാമോ?!

തെന്നിന്ത്യൻ സിനിമയുടെ ഇഷ്ടതാരമാണ് നയൻതാര താരത്തിന് ഏറെ പ്രക്ഷക പിന്തുണയാണ് നൽകുന്നത്.തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മലയാള സിനിമയുടെ സ്വന്തം നയൻതാരയെ വിളിക്കുന്നത്.താരത്തിന്റെ ചിത്രങ്ങൾക്ക് അന്നും ഇന്നും ഒരുപാട് ആരാധകരുണ്ട്.വളരെ പെട്ടന്നാണ് ലോകമെങ്ങും താരം ആരാധകരെ ഉണ്ടാക്കിയത്.ഇന്ന് ഏതു റോളും വളരെപ്പെട്ടന്ന് ചെയ്യാൻ കഴിവുള്ള താരം ഓകൂടെയാണ് നയൻതാര.ലീഡ് റോൾ ചെയ്തു സൂപ്പർഹിറ്റുകൾ നൽകാൻ വരെ കെൽപ്പുള്ള നായികയാണ് ഇന്ന് നയൻതാര.താരത്തിൻറെ ഓരോ ചിത്രങ്ങളും ഇന്നും സൂപ്പർ ഹിറ്റുകളാണ്.സത്യൻ അന്തിക്കാട് ചിത്രമായ മനസ്സിനക്കരെ എന്ന ജയറാം നായകനായി ചിത്രത്തിൽ നായികയായി അഭിനയ ജീവിതം ആരംഭിച്ച നയൻ‌താര ശേഷം മമ്മുട്ടി, മോഹൻലാൽ തുടങ്ങി ഇന്ന് രജനികാന്ത് വരെ നായികയായി എത്തിനിൽക്കുകയാണ്.

ആരാധകരുടെ പ്രിയപ്പെട്ട താരത്തിന്റെ 34ാം പിറന്നാള്‍ ദിനമാണിന്ന്, കാമുകനും സംവിധായകനുമായ വിഘ്‌നേഷ് ശിവനൈാപ്പം വിദേശത്താണ് നയന്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. നയന്‍താരയുടെ പിറന്നാള്‍ ദിനം നടിയെ ലേഡീ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ അഞ്ച് ചിത്രങ്ങളെക്കുറിച്ചറിയാം.

മധിവദനി എന്ന ജില്ലാ കളക്ടറായി നയന്‍സ് അഭിനയിച്ച ചിത്രമായിരുന്നു അറം. ഗോപി നൈനാറാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. സാമൂഹിക വിഷയങ്ങള്‍ പ്രമേയമാക്കി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിലെ പ്രകടനത്തിന് നിരവധി അവാര്‍ഡുകളും നയന്‍സിന് ലഭിച്ചിരുന്നു. ലേഡീ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് നടിയെ എത്തിച്ചതില്‍ പ്രധാന പങ്കുവെച്ച ചിത്രം കൂടിയായിരുന്നു അറം. നയന്‍സിനൊപ്പം രാമചന്ദ്രന്‍ ദുരൈരാജ്, സുനു ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്.

നയന്‍താരയുടെതായി 2015ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു മായ. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയിരുന്നത്. നയന്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം അശ്വിന്‍ ശരവണന്‍ ആണ് സംവിധാനം ചെയ്തിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നയന്‍താര ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. കൂടാതെ നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായും മാറിയിരുന്നു ചിത്രം.

നയന്‍സ് വീണ്ടും കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമായിരുന്നു കൊലമാവ് കോകില. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ബ്ലാക്ക് കോമഡി ക്രൈം വിഭാഗത്തില്‍പ്പെട്ട ചിത്രം കൂടിയായിരുന്നു. കോകില എന്ന പ്രധാന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നടി എത്തിയത്. കോലമാവ് കോകിലയില്‍ അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ പാട്ടുകളും ശ്രദ്ധേയമായി മാറിയിരുന്നു, യോഗി ബാബു, ശരണ്യ പൊന്‍വര്‍ണ്ണന്‍, ഹരീഷ് പേരടി, രാജേന്ദ്രന്‍,ശരവണന്‍ തുടങ്ങിയവരായിരുന്നു സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്.

മായയ്ക്ക് പിന്നാലെ നയന്‍താരയുടെതായി എത്തിയ ഹൊറര്‍ ത്രില്ലര്‍ ചിത്രമായിരുന്നു ഡോറ. ഇത്തവണയും നടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു എത്തിയത്. ദോസ് രാമസ്വാമിയാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. നയന്‍സിനൊപ്പം തമ്പി രാമയ്യ, ഹരീഷ് ഉത്തമന്‍, സുലി കുമാര്‍, ഷാന്‍, ബേബി യുക്ത തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. എന്നാല്‍ മായയ്ക്ക് ലഭിച്ചയത്ര സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല.

കൊലമാവ് കോകിലയ്ക്ക് പിന്നാലെയെത്തിയ ഇമൈക നൊടികളും നടിയുടെതായി വലിയ വിജയമായി മാറിയിരുന്നു. അഥര്‍വ്വ, അനുരാഗ് കശ്യപ് തുടങ്ങിയവരായിരുന്നു നയന്‍സിനൊപ്പം ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. അതിഥി വേഷത്തില്‍ മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ഇമൈക നൊടികളില്‍ അഭിനയിച്ചിരുന്നു. ആര്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്.

happy birthday nayanthara.lady super star 5 film

More in Malayalam Breaking News

Trending

Recent

To Top