Connect with us

എംആർഐ സ്‌കാനിങ് കഴിഞ്ഞു… ഞാൻ ഓകെയാണ് ഗയ്സ്!; ഹൻസികയ്ക്ക് എന്ത് പറ്റിയെന്ന് ആരാധകർ

Malayalam

എംആർഐ സ്‌കാനിങ് കഴിഞ്ഞു… ഞാൻ ഓകെയാണ് ഗയ്സ്!; ഹൻസികയ്ക്ക് എന്ത് പറ്റിയെന്ന് ആരാധകർ

എംആർഐ സ്‌കാനിങ് കഴിഞ്ഞു… ഞാൻ ഓകെയാണ് ഗയ്സ്!; ഹൻസികയ്ക്ക് എന്ത് പറ്റിയെന്ന് ആരാധകർ

സോഷ്യൽ മീഡിയ പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിനെ ഇളയ മകളായ ഹൻസിക കൃഷ്ണയെ. പത്തൊമ്പതുകാരിയായ ഹൻസിക ഇപ്പോൾ തിരുവനന്തപുരത്ത് ഡി​ഗ്രിയ്ക്ക് പഠിക്കുകയാണ്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും ലൂക്ക എന്ന സിനിമയിൽ അഹാനയുടെ കുട്ടിക്കാലം ചെയ്താണ് ഹൻസിക സിനിമയിൽ ഹരിശ്രീ കുറിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഹൻസിക. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. കൊവിഡ് കാലത്താണ് ചേച്ചിമാരുടെയും അമ്മയുടേയും പാത പിന്തുടർന്ന് ഹൻസികയും യുട്യൂബ് ചാനൽ ആരംഭിച്ചത്. എട്ട് ലക്ഷത്തിന് അടുത്താണ് താരപുത്രിയുടെ യുട്യൂബ് ചാനലിനുള്ള സബ്സ്ക്രൈബേഴ്സ്. പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഹൻസികയ്ക്ക് ഇൻസ്റ്റ​ഗ്രാമിലുള്ളത്.

ഇപ്പോഴിതാ ഹൻസിക കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ട പോസ്റ്റാണ് ചർച്ചയാകുന്നത്. പേഷ്യന്റ് ​ഗൗൺ ധരിച്ച് കയ്യിൽ കനുലയുമായി നിൽക്കുന്ന ഹൻസികയെയാണ് ചിത്രങ്ങളിൽ കാണുന്നത്. എംആർഐ സ്കാനിന് വിധേയായപ്പോൾ താരപുത്രി പകർത്തിയതാണ് ചിത്രങ്ങൾ. എംആർഐ സ്‌കാനിങ് കഴിഞ്ഞു… പക്ഷെ ഞാൻ ഓകെയാണ് ഗയ്സ് എന്ന് കുറിച്ചുകൊണ്ടാണ് സ്കാനിങ്ങ് റൂമിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ഹൻസിക പങ്കുവെച്ചത്.

എന്നാൽ എന്താണ് അസുഖമെന്നൊന്നും ഹൻസിക വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ നിരവധി പേരാണ് എന്ത് പറ്റിയെന്ന് തിരക്കി രം​ഗത്തെത്തിയിരിക്കുന്നത്. ഹൻസുവിന് എന്ത് പറ്റി, എംആർഐ സ്കാൻ ചെയ്യാൻ മാത്രം എന്ത് സംഭവിച്ചു, എന്താണ് അസുഖം, എല്ലാം കൃത്യമായി പറയുന്ന വീഡിയോ ഇടൂ എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളിലൂടെ വിശേഷങ്ങൾ തിരക്കുന്നത്. എന്നാൽ താരപുത്രി ഒന്നിനോടും പ്രതികരിച്ചിട്ടില്ല.

അടുത്തിടെയാണ് തനിക്ക് കുട്ടിക്കാലത്തുണ്ടായിരുന്ന ഒരു അസുഖത്തെ കുറിച്ച് താരപുത്രി വെളിപ്പെടുത്തിയത്. കൈക്കു‍ഞ്ഞായിരുന്ന സമയത്ത് ഹൻസിക ഏറെയും കാലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നെഫ്രോട്ടിക് സിൻഡ്രോം എന്ന അസുഖമാണ് ഒന്നര വയസിൽ ഹൻസികയ്ക്ക് ഉള്ളതായി തിരിച്ചറിഞ്ഞത്.

പിന്നീട് രണ്ട്, മൂന്ന് വർഷം ഇതുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു താരപുത്രി. സ്കൂളിൽ പോയി തുടങ്ങിയശേഷമാണത്രെ അസുഖം അസുഖം ഭേദമായത്. ഒന്നര വയസുള്ളപ്പോഴാണ് ഹൻസുവിന് അസുഖം പിടിപെട്ടത്. നെഫ്രോട്ടിക് സിൻഡ്രം എന്ന അസുഖമാണ് ഹൻസികയ്ക്ക് പിടിപ്പെട്ടത്.

വൃക്കകളെ ബാധിക്കുന്ന ഒരു അസുഖമാണ് നെഫ്രോടിക് സിൻഡ്രം. അസുഖം ബാധിക്കുന്നവരുടെ രക്തത്തിൽ നിന്നും ധാരാളം പ്രോട്ടീനുകൾ അമിതമായി മൂത്രം വഴി നഷ്ടപ്പെടും. സാധാരണയായി ഒന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികളെയാണ് ഈ അസുഖം ബാധിക്കാറുള്ളത്. അപൂർവമായി മുതിർന്നവരെയും ഈ അസുഖം ബാധിക്കാറുണ്ട്. ഈ അസുഖം മൂലം താൻ അന്ന് മുഖത്തൊക്കെ നീര് വന്ന് ചൈനീസ് ലുക്കുള്ള കുട്ടിയായിരുന്നുവെന്നും ഹൻസിക പറഞ്ഞിരുന്നു.

അനന്ദപുരി ഹോസ്പിറ്റലിലാണ് ഹൻസികയെ ചികിത്സിച്ചത്. അത്രയും കെയർ എടുത്ത് ചികിത്സിച്ചതിനാലാണ് ഹൻസു ഓക്കെയായത്. സ്‌കൂളിൽ പോയി തുടങ്ങിയപ്പോഴാണ് ഓക്കെയായത്. വളരെ കഷ്ടപ്പെട്ട ഒരു ലോങ് ജേണിയായിരുന്നു അത്. മൂന്ന് മൂന്നര വർഷം ട്രീറ്റ്‌മെന്റ് ചെയ്തു.

മെഡിസിൻസ് തുടർന്ന് നാല് വർഷത്തോളം എടുത്തു. ഇപ്പോൾ ഹൻസു പെർഫക്ട്‌ലി ഓക്കെയാണ്. അനന്ദപുരി ഹോസ്പിറ്റലിനെ തന്റെ സെക്കന്റ് ഹോം എന്നാണ് ഹൻസു പറയാറുള്ളതെന്നാണ് അന്ന് വീഡിയോയിൽ മകളുടെ അസുഖത്തെ കുറിച്ച് സംസാരിക്കവെ സിന്ധുവും കൃഷ്ണകുമാറും പറഞ്ഞത്.

More in Malayalam

Trending