Connect with us

ആ സംഭവത്തിൽ നിന്ന് കരകയറാൻ മെഡിറ്റേഷനല്ലാതെ വേറെ വഴിയില്ലായിരുന്നു!

Malayalam

ആ സംഭവത്തിൽ നിന്ന് കരകയറാൻ മെഡിറ്റേഷനല്ലാതെ വേറെ വഴിയില്ലായിരുന്നു!

ആ സംഭവത്തിൽ നിന്ന് കരകയറാൻ മെഡിറ്റേഷനല്ലാതെ വേറെ വഴിയില്ലായിരുന്നു!

പുതുമുഖ താരങ്ങളിൽ ഏറെ ശ്രദ്ധിക്കപെട്ടുകൊണ്ടിരിക്കുന്ന താരമാണ് ഷെയ്ൻ നിഗം.ചെറുപ്പത്തിൽ സീരിയൽ താരമായെത്തി പിന്നീട് മലയാളത്തിലെ പുതുമുഖ നായകനിലേക്ക് താരം കാലെടുത്തുവെക്കുകയായിരുന്നു. ഇപ്പോൾ തമിഴിലും അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷെയ്ൻ.അടുത്തിടയ്ക് ഷെയ്ൻ ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
തന്റെ ചിത്രങ്ങളിലെ കഥാപാത്രത്തെ കുറിച്ചും തനിക്കെതിരെ പ്രചരിക്കുന്ന തെറ്റായ അപവാദങ്ങളെക്കുറിച്ചും ഷെയ്ൻ തുറന്നു പറഞ്ഞു.ഒരു അഭിമുഖത്തിൽ തന്റെ കഥാപാത്രങ്ങളെകുറിച്ച് ചോദിച്ചപ്പോൾ പരസ്പര വിരുദ്ധമായി സംസാരിസിച്ചിരുന്നു.എന്നാൽ ഇത് ഏറ്റടുത്ത് നിരവധി ട്രോളുകൾ പുറത്തുവന്നിരുന്നു. ഷെയ്ൻ നിഗം കഞ്ചാവ് വലിക്കും എന്ന രീതിയിലായിരുന്നു ട്രോളുകൾ .ഈ വിഷയത്തെ കുറിച്ചതും ഷെയ്ൻ തുറന്നു പറയുന്നു .

ഇപ്പോൾ തന്റെ ഉള്ളിലും തനിക്ക് ചുറ്റുമുള്ളതിലും എല്ലാം പ്രണയം മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ.നേരത്തെ പ്രണയം എനിക്ക് ഒരു വ്യക്തിയിൽ മാത്രമാണെന്ന തോന്നലായിരുന്നു എന്നാൽ ഇപ്പോൾ അങ്ങനെയല്ല.താൻ ഒരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നു.അവൾക്കും താല്പര്യമുണ്ടെന്നറിഞ്ഞാണ് അവളുടെ പുറകിൽ നടന്നത്.എന്നാൽ അത് സമ്മാനിച്ചത് സങ്കടം മാത്രമായിരുന്നു.അത് ജീവിതത്തിലുണ്ടാക്കിയ പ്രശ്നങ്ങൾ ഒന്ന് കെട്ടങ്ങി വന്നപ്പോഴാണ് അച്ഛൻ മരിക്കുന്നത്.വല്യപെരുന്നാളിന്റെ പ്രാക്ടിസിന് വേണ്ടി ചെന്നൈയിലായിരുന്നപ്പോഴാണ് അച്ഛന്റെ മരണ വാർത്ത വിളിച്ചറിയിക്കുന്നത് .തലേന്ന് വിളിച്ച് സംസാരിച്ച് വെച്ചയാൾ പിറ്റേന്ന് ഇല്ലന്നറിയുമ്പോൾ എന്തായിരിക്കും അവസ്ഥ അതായിരുന്നു തന്റെയും.
സ്നേഹിച്ചവരിൽ നിന്ന് നേരിടേണ്ടിവന്ന അവഗണനയും അച്ഛന്റെ പെട്ടന്നുണ്ടായ വിയോഗവും തന്നെ വല്ലാതെ തളർത്തി.പിന്നീടങ്ങോട്ട് ഭയങ്കര മോശമായ അവസ്ഥയിലൂടെയാണ് താൻ കടന്നു പോയത്.തനിക്ക് തന്നെ മനസിലാകാത്ത അവസ്ഥ.അങ്ങനെ ഭയങ്കര മോശവസ്ഥയിൽ പെട്ടുപോയി.പിന്നീട അതിൽ നിന്നും കരകയറിയത് മെഡിറ്റേഷന്റെ സഹായത്തോടെയാണ്.മെഡിറ്റേഷൻ തന്നെ ഒരുപാട് സഹായിച്ചു.ത്രിശൂരിൽ റോയൽ റിട്രീറ്റിൽ എന്ന സ്ഥാപനത്തിൽ തന്നെ സഹായിച്ച ഒരുപാട് പേരുണ്ട്. അവരൊക്കെയാണ് തന്നെ ഈ ഒരു അവസ്ഥയിൽ നിന്ന് രക്ഷിച്ചത്.ഷെയ്ൻ നിഗം പറയുന്നു.

തനിക്കെതിരെ ഉണ്ടായ ട്രോളുകളിൽ യാതൊരു സങ്കടവും തോന്നിയില്ല.താനത് ആസ്വദിക്കുകയാണ് ചെയ്തത്.ആളുകൾ കാണുന്നത് അവരുടെ ഉള്ളിലുള്ള കാഴ്ചകളല്ലേ.അവരുടെ ഉള്ളിൽ കേറി നമ്മൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞുകൊടുക്കാൻ പറ്റില്ലല്ലോ.അതുകൊണ്ട് പറയുന്നവർ പറയട്ടെ എന്ന് കരുതി.ഷെയ്ൻ നിഗത്തിനെതിരെ വന്ന ട്രോളുകൾക്ക് അദ്ദേഹം നൽകുന്ന മറുപടി ഇങ്ങനെയാണ്.മലയാള സിനിമയിൽ മിന്നുന്ന പ്രകടനവുമായി വളർന്നു വരികയാണ് ഷെയ്ൻ നിഗം.താരത്തിന്റെ എല്ലാ ചിത്രങ്ങളും ഹിറ്റാണ് . കുമ്പളങ്ങി നൈറ്റ്സും ഇഷ്‌കും എല്ലാം ഷെയിന് നല്ല അഭിപ്രായങ്ങൾ നേടിക്കൊടുത്തു . മികച്ച ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ ഏറെ ആരാധകരെ നേടിയെടുത്തിട്ടുണ്ട് ഈ യുവ നടൻ. അന്തരിച്ചു പോയ പ്രശസ്ത സിനിമാ താരവും മിമിക്രി കലാകാരനുമായിരുന്ന അബിയുടെ മകൻ ആണ് ഷെയിൻ നിഗം.സമൂഹമാധ്യമങ്ങളിലടക്കം ഒട്ടനവധി ആരാധകരുണ്ട് ഷെയ്നിന്.

shane nigam reveals his bad experience in an interview

Continue Reading

More in Malayalam

Trending

Recent

To Top