Connect with us

നീ നിന്നെ പോലെ ഒരു കുട്ടിയെ വിവാഹം കഴിക്കരുത്. നല്ല ഉയരമുള്ള കുട്ടിയെ വിവാഹം കഴിക്കണം ബഹദൂർക്ക അന്ന് പറഞ്ഞത് ; ഗിന്നസ് പക്രു

Movies

നീ നിന്നെ പോലെ ഒരു കുട്ടിയെ വിവാഹം കഴിക്കരുത്. നല്ല ഉയരമുള്ള കുട്ടിയെ വിവാഹം കഴിക്കണം ബഹദൂർക്ക അന്ന് പറഞ്ഞത് ; ഗിന്നസ് പക്രു

നീ നിന്നെ പോലെ ഒരു കുട്ടിയെ വിവാഹം കഴിക്കരുത്. നല്ല ഉയരമുള്ള കുട്ടിയെ വിവാഹം കഴിക്കണം ബഹദൂർക്ക അന്ന് പറഞ്ഞത് ; ഗിന്നസ് പക്രു

ലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ ഗിന്നസ് പക്രു അത്ഭുതദ്വീപ്, ബിഗ് ഫാദര്‍, ഇളയരാജ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. താരത്തിന് ആരാധകരും ഏറെയുണ്ട് . തന്റെ ജീവിതത്തിൽ സ്വാധീനിച്ച വ്യക്തികളെക്കുറിച്ച് ​ഗിന്നസ് പക്രു കൈരളി ടിവിയോട് മുമ്പ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘ഞാൻ അഭിനയിക്കുമ്പോൾ എന്റെ കൂടെ വരുന്ന ചെറിയ ആർട്ടിസ്റ്റ് ആയാലും വലിയ ആർട്ടിസ്റ്റ് ആയാലും അവർ പറയുന്ന കാര്യങ്ങൾ കേൾക്കാനും അവരിൽ നിന്നും മനസ്സിലാക്കാനും ശ്രമിക്കാറുണ്ട്’.ചിലപ്പോൾ ഒരു വാക്ക് ആയിരിക്കും നമ്മളെ ഏറ്റവും കൂടുതൽ ഇൻസ്പൈർ ചെയ്യുന്നത്. അങ്ങനെ മാനസികമായി എനിക്ക് ഏറ്റവും കൂടുതൽ അടുപ്പം തോന്നിയത് ബഹദൂർക്കയോട് ആണ്’

‘ജോക്കർ സിനിമയിൽ തുടക്കം മുതൽ അവസാനം വരെ ഞങ്ങൾ രണ്ട് പേരുമുണ്ട്. മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾക്ക് ഷൂട്ടും ഉണ്ടാവാറില്ല. ആ ദിവസങ്ങളിൽ ഞാൻ ബഹദൂർക്കയുടെ കൂടെ പോയിരിക്കും. ചില സമയത്ത് എന്റെ പ്രായത്തിലേക്ക് അദ്ദേഹം വരും. അദ്ദേഹത്തിന്റെ പഴയ സിനിമാ വിശേഷങ്ങൾ പറഞ്ഞ് തരും’

അദ്ദേഹം പറഞ്ഞ് തന്ന ഒരു കാര്യം ആണ് നീ കല്യാണം കഴിക്കണം, കുടുംബം ഉണ്ടാവണമെന്ന്. നീ നിന്നെ പോലെ ഒരു കുട്ടിയെ വിവാഹം കഴിക്കരുത്. നല്ല ഉയരമുള്ള കുട്ടിയെ വിവാഹം കഴിക്കണം. ഒരു കുട്ടിയുണ്ടാവും. ആ കുട്ടിയെ നീ പഠിപ്പിക്കാവുന്ന അത്രയും പഠിപ്പിക്കണം’

‘അങ്ങനെ ഒരു മകനെ അല്ലെങ്കിൽ കൊച്ചുമോനോടെന്ന പോലെ അത്രത്തോളം സ്നേഹ വാത്സല്യങ്ങളോടെ പറഞ്ഞ് തന്നു, അദ്ദേഹം പിന്നെ പറഞ്ഞത് തമിഴ് സിനിമയിൽ അഭിനയിക്കണം എന്നാണ്’

തമിഴിൽ ഒരുപാട് സാധ്യത ഉണ്ട്. നിന്നെ ഞാൻ രജനീകാന്തുമായി പരിചയപ്പെടുത്തി തരാം അദ്ദേഹം എന്റെ വളരെ അടുത്ത സുഹൃത്ത് ആണെന്നും. ജോക്കർ സിനിമയുടെ റിലീസിന് മുന്നേ തന്നെ ബഹദൂർക്ക നമ്മളെ വിട്ട് പിരിഞ്ഞ് പോയി. അതെന്റെ മനസ്സിൽ ഭയങ്കരമായി സ്പർശിച്ചു’

‘അദ്ദേഹത്തിന്റെ വിയോ​ഗം മൂലമായിരിക്കും ആ പറഞ്ഞത് ഇപ്പോഴും എന്റെ മനസ്സിൽ നിൽക്കുന്നത്. ഒരുപക്ഷെ അദ്ദേഹം ഇന്നും ഉണ്ടായിരുന്നെങ്കിൽ ഞാനത് ഓർത്തിരിക്കണം എന്നില്ല’

ഇത് പോലെ പല സുഹൃത്തുക്കളും എന്നെ ഉപദേശിച്ചിട്ടുണ്ട്. അതൊക്കെ എന്റെ മനസ്സിൽ ഉണ്ട്. അതായിരിക്കുമല്ലോ പിന്നീട് ഉപകാരപ്പെടുന്നത്. സ്വാധീനിച്ച മറ്റൊരു വ്യക്തി അമ്പിളി ചേട്ടൻ ആണ്. അമ്പിളി അമ്മാവൻ എന്ന സിനിമയിൽ എന്റെ അച്ഛനായാണ് അദ്ദേഹം അഭിനയിച്ചത്’

‘അന്ന് ഞാൻ അഞ്ചിലോ ആറിലോ ആണ്. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ ഉണ്ട്. സംവിധായകൻ പറയുന്നത് ശ്രദ്ധിക്കുക എന്ന് വളരെ സ്നേഹത്തോടെ അദ്ദേഹം പറഞ്ഞ് തന്നു’
അത് കഴിഞ്ഞ് ഞാൻ പ്രധാന കഥാപാത്രം ചെയ്യുന്ന അത്ഭുത ദ്വീപിൽ എന്റെ അമ്മാവനായാണ് അദ്ദേഹം അഭിനയിച്ചത്. ഹീറോയുടെ രീതിയിൽ എങ്ങനെയാണ് നിൽക്കേണ്ടത് എന്നൊക്കെ അദ്ദേഹം എനിക്ക് മാറി നിന്ന് പറഞ്ഞ് തരുമായിരുന്നു’

‘അദ്ദേഹം വെല്ലൂരായിരുന്ന സമയത്ത് ഞാനദ്ദേഹത്തെ ചെന്ന് കണ്ടു. കണ്ട സമയത്ത് അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത കാര്യമാണ്,’ ​ഗിന്നസ് പക്രു പറഞ്ഞതിങ്ങനെ.

More in Movies

Trending

Recent

To Top