Social Media
പൃഥ്വിരാജിന് അപരനോ; നടന്റെ പുതിയ ലുക്ക് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ
പൃഥ്വിരാജിന് അപരനോ; നടന്റെ പുതിയ ലുക്ക് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ
ഈ ചിത്രം കാണുന്നവർ ഒരു നിമിഷം പൃഥിയുടെ അപരനാണെന്ന് ചിന്തിച്ച് പോകും. മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയുടെ പുതിയ ചിത്രങ്ങളാണ് സംശയങ്ങൾക്ക് കാരണം .65 ദിവസത്തെ ലോക്ക്‌ഡൗണിനു ശേഷം താടിയും മുടിയുമെല്ലാം വളർന്ന് പുതിയൊരു ലുക്കാണ് ജിപി പങ്കുവെച്ചത് ലോക്ക്‌ഡൗൺ ഇഫക്റ്റ് എന്നാണ് ഫോട്ടോയ്ക്ക് താഴെ കുറിച്ചത്. പൃഥ്വിരാജിന്റെ പുതിയ ലുക്കിനോട് സാദൃശ്യമുള്ള ചിത്രങ്ങളാണ് ഇവ
“പൃഥ്വിരാജ് ആണെന്നാണ് ഞാനോർത്തത്,” എന്നാണ് ചിത്രത്തിനു പേളി നൽകിയിരിക്കുന്ന കമന്റ്. പൃഥ്വിരാജിന്റെ ‘ആടുജീവിതം’ താടി ലുക്കുമായി ഏറെ സാമ്യമുണ്ട് ജിപിയുടെ പുതിയ ചിത്രത്തിന്. “ലുക്കു കൊണ്ട് എന്തിനാ, മാസ്ക് വച്ചാ തീർന്നില്ലേ?” എന്നാണ് അവതാരക അശ്വതി ശ്രീകാന്തിന്റെ കമന്റ്. വന്ന് വന്ന് പൃഥ്വിരാജ് ആരാന്ന് അറിയാത്ത അവസ്ഥ ആയി എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.ചത്രം ഇതിനോടകം തന്നെ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു
