Connect with us

ഒന്ന് കല്യാണം കഴിച്ചതിന് ഇത്രയും പരിഹാസമോ?; പ്രേക്ഷകരെയും ആരാധകരെയും വിമർശിച്ച് ഗൗരി കൃഷ്ണ!

serial news

ഒന്ന് കല്യാണം കഴിച്ചതിന് ഇത്രയും പരിഹാസമോ?; പ്രേക്ഷകരെയും ആരാധകരെയും വിമർശിച്ച് ഗൗരി കൃഷ്ണ!

ഒന്ന് കല്യാണം കഴിച്ചതിന് ഇത്രയും പരിഹാസമോ?; പ്രേക്ഷകരെയും ആരാധകരെയും വിമർശിച്ച് ഗൗരി കൃഷ്ണ!

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ഗൗരി കൃഷ്ണന്‍ വിവാഹിതയായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസം ആണ് ഉയരുന്നത്.നവംബര്‍ 24 , ഇന്നലെയായിരുന്നു ഇരുവരും വിവാഹിതരായിരിക്കുകയാണ്.

ഹിന്ദു ആചാരപ്രകാരം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത് . എന്നാല്‍ വിവാഹത്തിന് പിന്നാലെ നടിയുടെ മേക്കപ്പിനെയും ആഭരണങ്ങളെയും കുറ്റം പറഞ്ഞ് കൊണ്ടാണ് ആരാധകര്‍ എത്തുന്നത്.

ഗൗരിയുടെ ഭംഗിയെല്ലാം മേക്കപ്പ് ചെയ്ത് കുളമാക്കിയെന്നാണ് വിവാഹ വീഡിയോയുടെ താഴെ വരുന്ന ഭൂരിഭാഗം കമന്റുകളിലും പറയുന്നത്. വിശദമായി വായിക്കാം…കോട്ടയത്തുള്ള കുടുംബക്ഷേത്രത്തില്‍ വച്ചാണ് ഗൗരിയും മനോജും തമ്മിലുള്ള വിവാഹം നടന്നത്. പിന്നാലെ തൊട്ടടുത്തുള്ള ഓഡിറ്റോറിയത്തില്‍ മറ്റ് ചടങ്ങുകളും സംഘടിപ്പിച്ചു.

സീരിയല്‍ മേഖലയില്‍ നിന്നുള്ള പ്രമുഖരാണ് ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ വിവാഹം നടക്കുമ്പോള്‍ മുതല്‍ അതിലെ കുറ്റം കണ്ടുപിടിക്കാനാണ് ചിലര്‍ ശ്രമിച്ചത്. വിവാഹത്തിനിടയില്‍ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ ഗൗരവ്വത്തില്‍ ഇരിക്കുന്ന ഗൗരിയെ പലരും കളിയാക്കി.

Also read;
Also read;

വിവാഹദിവസം ഇങ്ങനെയാണോ വേണ്ടത്, കല്യാണപ്പെണ്ണുങ്ങള്‍ ഇങ്ങനെയാണോ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വന്നു. ഇതിന് പിന്നാലെയാണ് മേക്കപ്പിനെ പറ്റിയും ആക്ഷേപം ഉയരുന്നത്. ‘നല്ലൊരു കുട്ടി മെയ്ക്കപ്പ് ചെയ്ത് കുളമാക്കി. പ്രതേകിച്ചു ഹെയര്‍ സ്‌റ്റൈല്‍. എനിക്കൊതിരി ഇഷ്ടമുള്ള ഒരു നടിയാണ്. നല്ല സുന്ദരിയാണ്. പക്ഷെ ഇന്നത്തെ മേക്കപ്പ് ഒട്ടും കൊള്ളില്ല, ഒട്ടും ചേരാത്ത മേക്കപ്പ്, ഹെയര്‍ സ്റ്റൈല്‍ ഒന്നിനും കൊള്ളില്ല. വെറുതെ കാണുമ്പോള്‍ തന്നെ എന്തൊരു ഭംഗിയുള്ള ആളാണ്.

ആഭരണങ്ങളും ഒട്ടും ചേരുന്നില്ല. ഇതൊക്കെ ആരുടെ സെലക്ഷന്‍ ആയാലും ആ കുട്ടിയുടെ ഒറിജിനല്‍ ഭംഗി ഒന്ന് വേറെ തന്നെയാണ്. അതിനെ നശിപ്പിച്ച് കളഞ്ഞെന്ന് പറയാം. കല്യാണത്തിനു മുന്‍പേ പര്‍ച്ചേസിംഗ് എന്തായിരുന്നു. പക്ഷെ കല്യാണത്തിന് ഒരു ഭംഗിയും ഇല്ലല്ലോ. എല്ലാം ഓവറാക്കി, ഒട്ടും ഭംഗിയിയില്ല’,… എന്നിങ്ങനെ ഗൗരിയുടെ വിവാഹ ഗെറ്റപ്പിനെതിരെ നിരവധി കമന്റുകളാണ് വരുന്നത്. വിവാഹത്തിന് വേണ്ടി അത്രയും മുന്നൊരുക്കം നടത്തിയ ആളായിരുന്നു ഗൗരി.

സാരി വാങ്ങാന്‍ പോയതും ആഭരണങ്ങള്‍ വാങ്ങിയതുമെല്ലാം യൂട്യൂബ് ചാനലിലൂടെ നടി ആരാധകരെ കാണിക്കുകയും ചെയ്തിരുന്നു. അന്നുണ്ടായിരുന്ന ഭംഗി ഇന്നത്തേക്ക് വന്നപ്പോള്‍ ഇല്ലാതായി പോയെന്നാണ് ആക്ഷേപം. എന്തായാലും പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന താരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളും അറിയിക്കുകയാണ് പ്രിയപ്പെട്ടവര്‍.

പൗര്‍ണമിത്തിങ്കള്‍ സീരിയലിലാണ് ഗൗരി അവസാനമായി അഭിനയിക്കുന്നത്. ഇതിന്റെ സംവിധായകനായിരുന്നു മനോജ്. പരസ്പരം ഇഷ്ടം തോന്നിയതിന് പിന്നാലെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ അഭിനയത്തില്‍ നിന്നും മാറി പഠനത്തില്‍ ശ്രദ്ധിക്കുകയാണ് ഗൗരി. രണ്ട് വര്‍ഷത്തോളമായി അഭിനയം വിട്ടിട്ടെന്നും പഠനത്തിന് ശേഷം ജോലി കിട്ടിയതിന് ശേഷം തിരികെ വരുമെന്നും വിവാഹത്തിന് ശേഷമുള്ള പ്രതികരണത്തിലൂടെ നടി വ്യക്തമാക്കി.

Also read;

about gowri krishnan

Continue Reading
You may also like...

More in serial news

Trending

Recent

To Top