വലിയ നടി ഒക്കെ ആണെങ്കിലും കൈയ്യില്‍ നൂറ് രൂപ പോലും ചിലപ്പോള്‍ ഉണ്ടാവാറില്ല; ദിവ്യ പിള്ളയെ ട്രോളി ഗോവിന്ദ് പദ്മസൂര്യ!
ടെലിവിഷന്‍ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയായ സിനിമാ അഭിനേത്രികളിൽ ഒരാളാണ് ദിവ്യ പിള്ള. ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള അഭിനയ രംഗത്തെത്തിയത്. തുടര്‍ന്ന് ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴത്തില്‍ പൃഥ്വിയുടെ നായികയായി അഭിനയിച്ചു. പിന്നീട് ഉപ്പും മുളകും എന്ന സീരിയലില്‍ അടക്കം പല ടെലിവിഷന്‍ ഷോകളിലും അതിഥിയായി എത്തിയാണ് ദിവ്യ പിള്ള മിനിസ്ക്രീൻ പ്രേക്ഷകരുമായി അടുപ്പത്തിലായത്.
ദിവ്യ പിള്ളയുടെ അടുത്ത കൂട്ടുകാരൊക്കെയും മിനിസ്‌ക്രീന്‍ രംഗത്ത് വളരെ സജീവമായി നിൽക്കുന്നവരെയാണ്. ദിവ്യ പിള്ളയുടെ ഇപ്പോഴത്തെ അടുത്ത കൂട്ടുകാർ അവതാരകനും നടനുമൊക്കെയായ ഗോവിന്ദ് പദ്മസൂര്യയും ജീവയും അപര്‍ണയും ഡാൻസറായകുക്കുവുമൊക്കെയാണ്. ഇവരില്‍ ജിപി തനിയ്ക്ക് കുറച്ചുകൂടെ സ്‌പെഷ്യല്‍ ആണെന്നും ദിവ്യ പറഞ്ഞിട്ടുണ്ട്.
ഗോവിന്ദ് പദ്മസൂര്യയും ദിവ്യ പിള്ളയും തമ്മിലുള്ള സൗഹൃദം പലപ്പോഴും പ്രണയ ഗോസിപ്പ് ആയി പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും തങ്ങളുടെ സൗഹൃദത്തെ ബാധിക്കുന്നില്ല എന്ന് ദിവ്യയും ജിപിയും പലപ്പോഴായി പറഞ്ഞു. ഇപ്പോഴിതാ ദിവ്യ പിള്ളയെ കുറിച്ച്’ ഗോവിന്ദ് പദ്മസൂര്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് .ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തിന് ഇടയില്‍ ദിവ്യ പിള്ള ഗോവിന്ദ് പദ്മസൂര്യയെ ഫോണ്‍ ചെയ്യുകയായിരുന്നു.
ഫോണില്‍ വിളിച്ച്, അത്യാവശ്യമാണ്, 2000 രൂപ തരണം എന്ന് ആവശ്യപ്പെടണം എന്നതാണ് ടാസ്‌ക്. വിളിച്ചപ്പോള്‍ തന്നെ ‘ഹായ് ഡാര്‍ലിങ്’ എന്നായിരുന്നു ഗോവിന്ദ് പദ്മസൂര്യയുടെ പ്രതികരണം. അത്യാവശ്യമാണ്, പെട്ടന്ന് എനിക്ക് 2000 രൂപ വേണം എന്ന് പറഞ്ഞപ്പോള്‍, ഇപ്പോള്‍ തന്നെ ഗൂഗിള്‍ പേ ചെയ്യാം എന്ന് ജിപി ഏല്‍ക്കുകയായിരുന്നു. പൈസ ട്രാന്‍സ്ഫര്‍ ചെയ്യും എന്നായപ്പോഴാണ് ഇത് പ്രാങ്ക് ആണ് എന്ന് ദിവ്യ പിള്ള വെളിപ്പെടുത്തിയത്.
എന്നാല്‍ പിന്നീടാണ് യഥാര്‍ത്ഥത്തില്‍ ഉള്ള പ്രാങ്ക് നടന്നത്. ഗോവിന്ദ് പദ്മസൂര്യയ്ക്ക് വച്ചത് ദിവ്യ പിള്ളയ്ക്ക് കൊണ്ടു എന്ന് പറയുന്നത് പോലെ, ഫോണിലൂടെ പരസ്യമായി ദിവ്യ പിള്ളയെ കുറിച്ച് ചില സത്യങ്ങള്‍ ജിപി വെളിപ്പെടുത്തുകയായിരുന്നു. ‘ദിവ്യ ആയത് കൊണ്ടാണ് 2000 എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചത്. വാസ്തവത്തില്‍ ഇത് ദിവ്യയ്ക്ക് പറ്റിയ ടാസ്‌ക് തന്നെയാണ്. വലിയ നടി ഒക്കെ ആണെങ്കിലും ദിവ്യയുടെ കൈയ്യില്‍ നൂറ് രൂപ പോലും ചിലപ്പോള്‍ ഉണ്ടാവാറില്ല’ എന്നൊക്കെ ജിപി പറഞ്ഞുകൊണ്ടിരിയ്ക്കുമ്പോള്‍ തടയാന്‍ ദിവ്യ പിള്ള ശ്രമിയ്ക്കുന്നുണ്ട്.
ഗോവിന്ദ് പദ്മസൂര്യ പറഞ്ഞത് സത്യമാണ് എന്നും നടി സമ്മതിയ്ക്കുന്നു. പിന്നെ ഫോണ്‍ വിളിക്കില്ല എന്ന പരിഭവവും ജിപി പങ്കുവച്ചിട്ടുണ്ട്. എപ്പോഴെങ്കിലും കൂടെയാണ് ഒന്ന് വിളിയ്ക്കുന്നത്, വിളിച്ചതോ കടം ചോദിക്കാനും. ഇനിയും ഫോണ്‍ കട്ട് ചെയ്തില്ല എങ്കില്‍ ജിപി പലതും പറയും എന്ന് അറിയാവുന്നത് കൊണ്ട് ദിവ്യ പിള്ള തന്നെ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.